---
title: "സെമസ്റ്റർ പരീക്ഷയ്ക്ക് മിനിറ്റുകൾ ബാക്കി...ഫോൺ കോൾ ലഭിച്ചതിന് പിന്നാലെ ആറാം നിലയിലേക്ക്, എംബിഎ  വിദ്യാർഥിനിയാണ് സർവകലാശാലയിൽ നിന്ന് ചാടി ജീവനൊടുക്കി"
english_title: "MBA Student Dies by Suicide After Phone Call Minutes Before Semester Exam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389691/mba-student-dies-after-phone-call"
published_at: "2026-11-01T06:15:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae68d05bb0bf_mba-student-dies-after-phone-call.jpg"
keywords: ["MBAStudent", "SuicidePrevention", "JaipurNews", "UniversityIncident", "MentalHealth"]
---

# സെമസ്റ്റർ പരീക്ഷയ്ക്ക് മിനിറ്റുകൾ ബാക്കി...ഫോൺ കോൾ ലഭിച്ചതിന് പിന്നാലെ ആറാം നിലയിലേക്ക്, എംബിഎ  വിദ്യാർഥിനിയാണ് സർവകലാശാലയിൽ നിന്ന് ചാടി ജീവനൊടുക്കി

> **Lead Summary:** ജയ്പുർ : രാജസ്ഥാനിലെ സ്വകാര്യ സർവകലാശാലയിൽ വിദ്യാർഥിനി ജീവനൊടുക്കി. 23 വയസ്സുള്ള എംബിഎ രണ്ടാം വർഷ വിദ്യാർഥിനിയാണ് സർവകലാശാലയുടെ ആറാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കിയത്.

## Article Content

ജയ്പുർ : രാജസ്ഥാനിലെ സ്വകാര്യ സർവകലാശാലയിൽ വിദ്യാർഥിനി ജീവനൊടുക്കി. 23 വയസ്സുള്ള എംബിഎ രണ്ടാം വർഷ വിദ്യാർഥിനിയാണ് സർവകലാശാലയുടെ ആറാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കിയത്.

ജയ്പുരിലെ ഗുർജാർ കി താഡിയിലെ പ്രേം നഗറിൽ താമസിക്കുന്ന വിദ്യാർഥിനി മിഡ് സെമസ്റ്റർ പരീക്ഷയ്ക്ക് തൊട്ടുമുൻപാണ് ആത്മഹത്യ ചെയ്തത്. തുടർന്ന് സർവകലാശാല പരീക്ഷ മാറ്റിവച്ചു.

പരീക്ഷയ്ക്കായി ഹാളിൽ പ്രവേശിക്കുന്നതിനു തൊട്ടുമുൻപ് വിദ്യാർഥിനിക്ക് ഫോൺ കോൾ ലഭിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിനു പിന്നാലെ പെൺകുട്ടി കെട്ടിടത്തിന്റെ ആറാം നിലയിലേക്ക് പോയി.

അതേസമയം പെൺകുട്ടി കെട്ടിടത്തിൽനിന്നും ചാടാൻ ശ്രമിക്കുന്നത് മറ്റു കുട്ടികൾ കണ്ടിരുന്നു. അവർ തടയാൻ ശ്രമിച്ചെങ്കിലും വിദ്യാർഥിനി താഴേക്ക് ചാടിയെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് സർവകലാശാലയുടെ വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

***(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471-2552056)***

A 23-year-old second-year MBA student died by suicide after jumping from the sixth floor of a private university in Jaipur, Rajasthan. Police said she received a phone call just before entering the exam hall, after which she went to the building’s sixth floor and jumped, despite attempts by other students to stop her. The university postponed the mid-semester exam, and police are investigating the incident.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389691/mba-student-dies-after-phone-call)