---
title: "തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ കുഴഞ്ഞ് വീണ കെഎസ്ആർടിസി കണ്ടക്ടർ മരിച്ചു"
english_title: "KSRTC Conductor Who Collapsed on Duty Dies in Thiruvananthapuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389690/ksrtc-conductor-dies-on-duty-thiruvananthapuram"
published_at: "2026-11-01T06:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae68a00f2a67_gg.jpg"
keywords: ["KSRTC", "Thiruvananthapuram", "BusAccident", "ConductorDeath", "KeralaNews"]
---

# തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ കുഴഞ്ഞ് വീണ കെഎസ്ആർടിസി കണ്ടക്ടർ മരിച്ചു

> **Lead Summary:** തിരുവനന്തപുരത്ത്: തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ കുഴഞ്ഞ് വീണ കെഎസ്ആർടിസി കണ്ടക്ടർ മരിച്ചു. പാറശ്ശാല ഡിപ്പോയിലെ കണ്ടക്ടറായ തിരുപ്പുറം സ്വദേശി അജിത് കുമാറാണ് മരിച്ചത്.

## Article Content

തിരുവനന്തപുരത്ത്: തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ കുഴഞ്ഞ് വീണ കെഎസ്ആർടിസി കണ്ടക്ടർ മരിച്ചു. പാറശ്ശാല ഡിപ്പോയിലെ കണ്ടക്ടറായ തിരുപ്പുറം സ്വദേശി അജിത് കുമാറാണ് മരിച്ചത്.

രാവിലെ 6.00 ഓടെയാണ് മാർത്താണ്ഡത്ത് വെച്ച് അജിത് കുമാർ ബസിനുള്ളിൽ കുഴഞ്ഞുവീണത്. തിരുവനന്തപുരം – നാഗർകോവിൽ സർവീസിനിടയിൽ യാത്രക്കാർക്ക് ടിക്കറ്റ് നൽകുന്നതിനിടെയാണ് അജിത്കുമാർ കുഴഞ്ഞുവീണത്. തുടർന്ന് യാത്രക്കാരും ഡ്രൈവറും ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ചികിത്സയിലിരിക്കെയാണ് അജിത് കുമാർ മരിച്ചത്. ഇയാൾക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി വിവരങ്ങളില്ല.

A KSRTC conductor from Thiruppuram, Ajith Kumar, died after collapsing inside a bus while on duty in Marthandam. He was taken to hospital by passengers and the driver during the Thiruvananthapuram–Nagercoil service, but could not be saved.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389690/ksrtc-conductor-dies-on-duty-thiruvananthapuram)