---
title: "സാധാ പുട്ട് കഴിച്ച് മടുത്തോ? വായിലിട്ടാൽ അലിഞ്ഞു പോകും...! അടിപൊളി രുചിയിൽ ഉണ്ടപ്പുട്ട് തയ്യാറാക്കാം...."
english_title: "Tired of Regular Puttu? Try This Melt-in-the-Mouth Undef Puttu"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389683/melt-in-mouth-puttu-recipe"
published_at: "2026-10-31T22:22:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae61d1422e4d_melt-in-mouth-puttu-recipe.jpg"
keywords: ["PuttuRecipe", "KeralaFood", "RavaRecipe", "SnackIdeas", "HomemadeRecipe"]
---

# സാധാ പുട്ട് കഴിച്ച് മടുത്തോ? വായിലിട്ടാൽ അലിഞ്ഞു പോകും...! അടിപൊളി രുചിയിൽ ഉണ്ടപ്പുട്ട് തയ്യാറാക്കാം....

> **Lead Summary:** പുട്ട് ഇഷ്ടമില്ലാത്ത മലയാളികൾ കുറവായിരിക്കും. അരിപൊടി, ഗോതമ്പ് മാവ്, റവ, റാഗി, ചോളം എന്നിവകൊണ്ട് നമ്മൾ പുട്ട് തയ്യാറാക്കാറുണ്ട്.

## Article Content

പുട്ട് ഇഷ്ടമില്ലാത്ത മലയാളികൾ കുറവായിരിക്കും. അരിപൊടി, ഗോതമ്പ് മാവ്, റവ, റാഗി, ചോളം എന്നിവകൊണ്ട് നമ്മൾ പുട്ട് തയ്യാറാക്കാറുണ്ട്.

എന്നാൽ ദിവസേന ഒരേ തരത്തിലുള്ള ആഹാരം കഴിക്കുന്നത് മിക്കവർക്കും മടുപ്പുണ്ടാക്കും. അത്തരക്കാർക്ക് ഇടയ്ക്കിടെ ഈ വേറിട്ട പുട്ട് പരീക്ഷിക്കാം.

**ആവശ്യമായ ചേരുവകൾ**

*റവ*

*തേങ്ങാപ്പാൽ*

*തേങ്ങ ചിരകിയത്*

*നെയ്യ്*

*നേന്ത്രപ്പഴം*

*പഞ്ചസാര പൊടിച്ചത്*

*കശുവണ്ടി*

*ഉണക്കമുന്തിരി*

*ക്യാരറ്റ് ഗ്രേറ്റ് ചെയ്തത്*

*ഉപ്പ്*

**തയ്യാറാക്കുന്ന വിധം**

ഒരു പാത്രത്തിൽ ആവശ്യത്തിന് റവ എടുത്ത് അതിൽ ആവശ്യത്തിന് ഉപ്പും തേങ്ങാപ്പാലും ഒഴിച്ച് കുഴച്ചെടുക്കണം. ഒരു പാൻ അടുപ്പിൽ വച്ച് അതിലേയ്ക്ക് നെയ്യ് ഒഴിക്കണം. നെയ്യ് ചൂടായി തുടങ്ങുമ്പോൾ നേന്ത്രപ്പഴം ചെറിയ കഷണങ്ങളാക്കി അരിഞ്ഞിടണം.

പഞ്ചസാരപ്പൊടി ഇതിനുമുകളിലേയ്ക്ക് വിതറിയതിനുശേഷം പഴം ഗോൾഡൻ ബ്രൗൺ നിറമായി തുടങ്ങുമ്പോൾ കശുവണ്ടി, ഉണക്കമുന്തിരി എന്നിവ ചേർക്കണം.

ഈ കൂട്ടും തേങ്ങ ചിരകിയതും ക്യാരറ്റ് ഗ്രേറ്റ് ചെയ്തതും ചേർത്തിളക്കണം. ഇനി എല്ലാം കൂടി നന്നായി യോജിപ്പിച്ചതിനുശേഷം ചെറിയ ഉരുളകളായി ഉരുട്ടിയെടുക്കാം. ഇത് ഇഡ്ഡലി കുക്കറിൽ വച്ച് പത്ത് മിനിറ്റ് ആവിയിൽ വേവിക്കണം. നല്ല രുചിയേറിയ ഉണ്ടപ്പുട്ട് തയ്യാറായി.

This article shares a simple recipe for a variety puttu made with rava, coconut milk, banana, grated coconut, carrot, and dry fruits. The mixture is shaped into small balls and steamed for a tasty, soft, melt-in-the-mouth snack.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389683/melt-in-mouth-puttu-recipe)