---
title: "അധ്യാപകർക്ക് നിർണായകം...! കെ-ടെറ്റ് ഇല്ലെങ്കിൽ ജോലി പോകും; സുപ്രീംകോടതി വിധിക്ക് പിന്നാലെ വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്"
english_title: "Education Department orders action against teachers without K-TET"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389677/kerala-education-department-k-tet-teachers-order-new"
published_at: "2026-10-31T21:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae611f159141_kerala-education-department-k-tet-teachers-order.jpg"
keywords: ["KeralaEducation", "KTET", "SupremeCourt", "AidedSchools", "TeacherPromotion"]
---

# അധ്യാപകർക്ക് നിർണായകം...! കെ-ടെറ്റ് ഇല്ലെങ്കിൽ ജോലി പോകും; സുപ്രീംകോടതി വിധിക്ക് പിന്നാലെ വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്

> **Lead Summary:** തിരുവനന്തപുരം: കെ-ടെറ്റ് യോഗ്യതയില്ലാത്ത അധ്യാപകരെ പിരിച്ചുവിടാൻ നിർദേശിച്ച് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. യോഗ്യതയില്ലാതെ നേടിയ നിയമനമോ സ്ഥാനക്കയറ്റമോ റദ്ദാക്കാനും ഉത്തരവിലുണ്ട്. 2025 സെപ്റ്റംബർ ഒന്നിനുശേഷം കെ-ടെറ്റ് യോഗ്യതയില്ലാതെ എയ്ഡഡ് സ്‌കൂളുകളിൽ ഉൾപ്പെടെ നിയമനം നേടിയ അധ്യാപകരെയാണ് ജോലിയിൽനിന്ന് പിരിച്ചുവിടുക. സെപ്റ്റംബർ ഒന്നിനുണ്ടായ സുപ്രീംകോടതി വിധിയെത്തുടർന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി.

## Article Content

തിരുവനന്തപുരം: കെ-ടെറ്റ് യോഗ്യതയില്ലാത്ത അധ്യാപകരെ പിരിച്ചുവിടാൻ നിർദേശിച്ച് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. യോഗ്യതയില്ലാതെ നേടിയ നിയമനമോ സ്ഥാനക്കയറ്റമോ റദ്ദാക്കാനും ഉത്തരവിലുണ്ട്. 2025 സെപ്റ്റംബർ ഒന്നിനുശേഷം കെ-ടെറ്റ് യോഗ്യതയില്ലാതെ എയ്ഡഡ് സ്‌കൂളുകളിൽ ഉൾപ്പെടെ നിയമനം നേടിയ അധ്യാപകരെയാണ് ജോലിയിൽനിന്ന് പിരിച്ചുവിടുക. സെപ്റ്റംബർ ഒന്നിനുണ്ടായ സുപ്രീംകോടതി വിധിയെത്തുടർന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി.

2025 സെപ്റ്റംബർ ഒന്നിനുശേഷം പ്രൊമോഷൻ നേടുകയും എന്നാൽ, തസ്തികയ്ക്കാവശ്യമായ കെ-ടെറ്റ് യോഗ്യത ഇല്ലാതിരിക്കുകയും ചെയ്യുന്ന അധ്യാപകരുടെ സ്ഥാനക്കയറ്റം റദ്ദാക്കും. യു.പി. വിഭാഗത്തിൽനിന്ന് ഹൈസ്‌കൂൾ വിഭാഗത്തിലേക്ക് പ്രൊമോഷൻ ലഭിച്ച അധ്യാപകന് കെ-ടെറ്റ് ലഭിച്ചില്ലെങ്കിൽ അവരെ തിരികെ യു.പി. വിഭാഗത്തിലേക്കുതന്നെ മടക്കിയയക്കാനാണ് ഉത്തരവിലെ നിർദേശം.

അതേസമയം, 2025 സെപ്റ്റംബർ ഒന്നിനുശേഷം കെ-ടെറ്റ് യോഗ്യതയില്ലാത്തതും എന്നാൽ പി.എസ്.സി. അഡൈ്വസ് ലഭിച്ചതുമായ ഉദ്യോഗാർഥികൾക്ക് താത്കാലിക നിയമനം നൽകാൻ അനുമതിയുണ്ട്. ഇവർ പിന്നീട് അതതു കാറ്റഗറിയിൽ കെ-ടെറ്റ് വിജയിക്കുന്ന മുറയ്ക്ക് അഡൈ്വസ് സീനിയോറിറ്റി നിലനിർത്തി ക്രമീകരിക്കും. നേരത്തേ വിഷയവുമായി ബന്ധപ്പെട്ട് സമർപ്പിക്കപ്പെട്ട പുനഃപരിശോധനാ ഹർജികൾ സുപ്രീംകോടതി തള്ളിയിരുന്നു.

The Education Department has issued an order to dismiss teachers who do not have K-TET qualification and to cancel appointments or promotions made without the required eligibility. Teachers appointed after September 1, 2025 in aided schools and elsewhere will be removed, while temporary appointments may be allowed for PSC-advised candidates until they clear K-TET.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389677/kerala-education-department-k-tet-teachers-order-new)