---
title: "‘ഞാനില്ലെങ്കിലും നിങ്ങൾ ജീവിക്കണം, വീണ്ടും വിവാഹം കഴിക്കണം’; പാർപ്പിട സമുച്ചയത്തിന്റെ പതിനെട്ടാം നിലയിൽനിന്ന് ചാടി യുവതിയും ആറു വയസ്സുള്ള മകനും മരിച്ചു"
english_title: "‘Live On, Remarry After Me’: Woman and Son Die After Jumping from 18th Floor"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389661/woman-son-die-18th-floor-pune"
published_at: "2026-10-31T19:46:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae5f8f971c00_woman-son-die-18th-floor-pune.jpg"
keywords: ["Women Death", "Suicide", "Pune News", "PuneTragedy", "ApartmentFall", "UnnaturalDeath", "PoliceInvestigation"]
---

# ‘ഞാനില്ലെങ്കിലും നിങ്ങൾ ജീവിക്കണം, വീണ്ടും വിവാഹം കഴിക്കണം’; പാർപ്പിട സമുച്ചയത്തിന്റെ പതിനെട്ടാം നിലയിൽനിന്ന് ചാടി യുവതിയും ആറു വയസ്സുള്ള മകനും മരിച്ചു

> **Lead Summary:** പുണെ: പാർപ്പിട സമുച്ചയത്തിന്റെ പതിനെട്ടാം നിലയിൽനിന്ന് ചാടി യുവതിയും ആറു വയസ്സുള്ള മകനും മരിച്ചു. വെള്ളിയാഴ്ച വൈകിട്ട് 6.30 ഓടെയായിരുന്നു സംഭവം. സിഗ്നേച്ചർ പാർക്ക് റെസിഡൻഷ്യൽ സൊസൈറ്റിയിൽ താമസിക്കുന്ന ഏകത ബംഗാഡിനെയും മകൻ മാധവിനെയുമാണ് 18-ാം നിലയിൽനിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

പുണെ: പാർപ്പിട സമുച്ചയത്തിന്റെ പതിനെട്ടാം നിലയിൽനിന്ന് ചാടി യുവതിയും ആറു വയസ്സുള്ള മകനും മരിച്ചു. വെള്ളിയാഴ്ച വൈകിട്ട് 6.30 ഓടെയായിരുന്നു സംഭവം. സിഗ്നേച്ചർ പാർക്ക് റെസിഡൻഷ്യൽ സൊസൈറ്റിയിൽ താമസിക്കുന്ന ഏകത ബംഗാഡിനെയും മകൻ മാധവിനെയുമാണ് 18-ാം നിലയിൽനിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

നട്ടെല്ലിനെ ബാധിക്കുന്ന രോഗാവസ്ഥയെത്തുടർന്ന് വർഷങ്ങളായി ചികിത്സയിലായിരുന്നു ഏകതയെന്നാണ് റിപ്പോർട്ട്. ഭർത്താവ് മനോജ് ബംഗാഡ് പുണെയിലെ ഐടി കമ്പനിയിൽ എൻജിനീയറാണ്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ വീട്ടിൽനിന്ന് പൊലീസ് ഒരു കുറിപ്പ് കണ്ടെത്തി.

മരണത്തിന് മുമ്പ് ഏകത എഴുതിയതെന്ന് കരുതുന്ന കുറിപ്പിൽ തന്റെ മരണശേഷം പുനർവിവാഹം കഴിച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോകണമെന്ന് ഭർത്താവിനോട് ആവശ്യപ്പെടുന്നുണ്ട്. തന്റെ അഭാവം മകന് എങ്ങനെ ഉൾക്കൊള്ളാനാകുമെന്നും ഭർത്താവിന്റെ വിവാഹത്തിന് മകൻ തടസ്സമാകുമോയെന്ന ആശങ്കയും ഇവർ കുറിപ്പിലൂടെ പങ്കുവെച്ചിട്ടുണ്ട്.

നട്ടെല്ലിനുണ്ടായ രോഗം മൂലം വർഷങ്ങളായി ഏകത ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു. വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും രോഗം കൃത്യമായി നിർണയിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും ആരോഗ്യപ്രശ്നങ്ങളും അതുമൂലമുള്ള ബുദ്ധിമുട്ടുകളും കുറിപ്പിൽ പരാമർശിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്.

സംഭവത്തിൽ വാകഡ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുറിപ്പിലെ വിവരങ്ങൾ ഉൾപ്പെടെ പരിശോധിച്ചുവരികയാണെന്നും സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

***ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക: 1056, 0471-2552056)***

A woman and her six-year-old son were found dead after falling from the 18th floor of an apartment complex in Pune on Friday evening. Police recovered a note from the home in which she reportedly asked her husband to remarry and move on after her death. The Wakad police have registered an unnatural death case and are investigating the circumstances.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389661/woman-son-die-18th-floor-pune)