---
title: "ഓട്ടത്തിൽ ചരിത്രമെഴുതാൻ... വാക്കറൂ പേരാവൂർ മാരത്തൺ ഡിസംബർ 24ന്; എട്ടാം പതിപ്പിന് ഒരുങ്ങി പേരാവൂർ"
english_title: "Wakaroo Peravoor Marathon Set for December 24, Eighth Edition Announced"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389660/wakaroo-peravoor-marathon-december-24-eighth-edition"
published_at: "2026-10-31T19:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae5f6581cb3b_wakaroo-peravoor-marathon-december-24-eighth-edition.jpg"
keywords: ["PeravoorMarathon", "Wakaroo", "SportsEvent", "KeralaNews", "RunningEvent"]
---

# ഓട്ടത്തിൽ ചരിത്രമെഴുതാൻ... വാക്കറൂ പേരാവൂർ മാരത്തൺ ഡിസംബർ 24ന്; എട്ടാം പതിപ്പിന് ഒരുങ്ങി പേരാവൂർ

> **Lead Summary:** കോഴിക്കോട്: പേരാവൂർ സ്‌പോർട്‌സ് ഫൗണ്ടേഷന്റെ (പി.എസ്.എഫ്.) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന എട്ടാമത് വാക്കറൂ പേരാവൂർ മാരത്തൺ ഡിസംബർ 24ന് പേരാവൂർ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടക്കും. പതിനായിരത്തിലധികം ഓട്ടക്കാരുടെയും അത്രതന്നെ കാണികളുടെയും പങ്കാളിത്തത്തോടെ കേരളത്തിലെ ഏറ്റവും വലിയ ജനകീയ കായികമേളകളിലൊന്നായി മാരത്തണിനെ മാറ്റുകയാണ് ലക്ഷ്യമെന്ന് സംഘാടകർ കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

## Article Content

കോഴിക്കോട്: പേരാവൂർ സ്‌പോർട്‌സ് ഫൗണ്ടേഷന്റെ (പി.എസ്.എഫ്.) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന എട്ടാമത് വാക്കറൂ പേരാവൂർ മാരത്തൺ ഡിസംബർ 24ന് പേരാവൂർ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടക്കും. പതിനായിരത്തിലധികം ഓട്ടക്കാരുടെയും അത്രതന്നെ കാണികളുടെയും പങ്കാളിത്തത്തോടെ കേരളത്തിലെ ഏറ്റവും വലിയ ജനകീയ കായികമേളകളിലൊന്നായി മാരത്തണിനെ മാറ്റുകയാണ് ലക്ഷ്യമെന്ന് സംഘാടകർ കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

വിവിധ സംഘടനകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ, നാട്ടുകാർ, സ്പോൺസർമാർ എന്നിവരുടെ സഹകരണത്തോടെയാണ് മാരത്തൺ സംഘടിപ്പിക്കുന്നത്. വാക്കറൂ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡാണ് ഈ വർഷവും ടൈറ്റിൽ സ്പോൺസർ. അഞ്ജു ബോബി സ്‌പോർട്‌സ് ഫൗണ്ടേഷനാണ് ടെക്‌നിക്കൽ പാർട്ണർ. ഒളിമ്പ്യൻ അഞ്ജു ബോബി ജോർജാണ് ഇവന്റ് അംബാസഡർ.

'സേ നോ ടു ഡ്രഗ്സ്' എന്ന സന്ദേശമുയർത്തി യുവതലമുറയെ കായികരംഗത്തേക്ക് ആകർഷിക്കുകയും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് മാരത്തണിന്റെ പ്രധാന ലക്ഷ്യങ്ങൾ.

10.5 കിലോമീറ്റർ ടൈംഡ് റൺ, നാല് കിലോമീറ്റർ ഫാമിലി ഫൺ റൺ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് മാരത്തൺ നടക്കുക. പങ്കെടുക്കുന്ന എല്ലാവർക്കും റേസ് കിറ്റ്, റണ്ണേഴ്‌സ് ജേഴ്‌സി, ഫിനിഷേഴ്‌സ് മെഡൽ, പ്രഭാതഭക്ഷണം എന്നിവ ലഭിക്കും. 10.5 കിലോമീറ്റർ ഓട്ടം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് പ്രത്യേക സർട്ടിഫിക്കറ്റും നൽകും.

ഈ വർഷം ആറ് മത്സരവിഭാഗങ്ങളിലായി 60 സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ആകെ 1,42,000 രൂപ സമ്മാനത്തുകയായി വിതരണം ചെയ്യും. വീൽചെയർ മത്സരവും ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ബഡ്‌സ് സ്‌കൂളുകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഓട്ടമത്സരവും മാരത്തണിന്റെ പ്രധാന ആകർഷണങ്ങളായിരിക്കും.

മാരത്തണിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഡിസംബർ ഏഴുവരെ [www.peravoormarathon.com ](http://www.peravoormarathon.com)എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് **8281130787, 9447263904, 7902436501 **എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

കോഴിക്കോട് പ്രസ് ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിൽ ഇവന്റ് അംബാസഡർ ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ്, വാക്കറൂ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ വി. നൗഷാദ്, ഫെഡറൽ ബാങ്ക് അഡീഷണൽ സീനിയർ വൈസ് പ്രസിഡന്റും സോണൽ ഹെഡുമായ ബിനു തോമസ്, പേരാവൂർ സ്‌പോർട്‌സ് ഫൗണ്ടേഷൻ പ്രസിഡന്റ് ഫ്രാൻസിസ് ബൈജു ജോർജ്, വൈസ് പ്രസിഡന്റ് ഡെന്നി ജോസഫ് എന്നിവർ പങ്കെടുത്തു.

The eighth Wakaroo Peravoor Marathon will be held on December 24 at Jimmy George Stadium in Peravoor, with organizers aiming to make it one of Kerala’s largest community sports events. The race will feature timed and family-run categories, prize money, wheelchair events and a special run for children with disabilities.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389660/wakaroo-peravoor-marathon-december-24-eighth-edition)