---
title: "ഒൻപത് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് 16 വർഷം കഠിനതടവും 35,000 രൂപ പിഴയും വിധിച്ച് നാദാപുരം പോക്സോ കോടതി"
english_title: "Nadapuram POCSO Court Sentences Accused to 16 Years for Assault on 9-Year-Old"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389657/nadapuram-pocso-court-child-assault-sentence"
published_at: "2026-10-31T19:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae5ef0a74f2d_nadapuram-pocso-court-child-assault-sentence.jpg"
keywords: ["POCSOCase", "ChildAssault", "KozhikodeCourt", "CrimeNews", "KeralaJustice"]
---

# ഒൻപത് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് 16 വർഷം കഠിനതടവും 35,000 രൂപ പിഴയും വിധിച്ച് നാദാപുരം പോക്സോ കോടതി

> **Lead Summary:** കോഴിക്കോട് : പ്രായപൂർത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 16 വർഷവും ഒരു മാസവും കഠിനതടവും 35,000 രൂപ പിഴയും വിധിച്ച് നാദാപുരം പോക്സോ കോടതി.

## Article Content

കോഴിക്കോട് : പ്രായപൂർത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 16 വർഷവും ഒരു മാസവും കഠിനതടവും 35,000 രൂപ പിഴയും വിധിച്ച് നാദാപുരം പോക്സോ കോടതി.

ഏറാമല പഞ്ചായത്തിലെ കുറിഞ്ഞാലിയോട് സ്വദേശി പൊക്കിട്ടാരി മീത്തൽ രതീഷ് നെയാണ് ജഡ്ജി ദേവൻ കെ. മേനോൻ ശിക്ഷിച്ചത്.[37]2024 ഡിസംബർ 30-ന് സ്കൂളിലേക്ക് പോകുകയായിരുന്ന 9 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്.

പിറ്റേദിവസം ഭീഷണിപ്പെടുത്തി വീട്ടിൽ കൊണ്ടുപോയി വീണ്ടും പീഡിപ്പിച്ചെന്നും പ്രോസിക്യൂഷൻ കുറ്റപത്രത്തിൽ പറയുന്നു.സംഭവത്തിൽ എടച്ചേരി പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

എടച്ചേരി എസ്.ഐ കെ. രാജേഷ്, എ.എസ്.ഐ ഷീന എന്നിവരാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി. 11 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകൾ ഹാജരാക്കുകയും ചെയ്തു.

A Nadapuram POCSO court has sentenced the accused in a child sexual assault case to 16 years and one month of rigorous imprisonment and a fine of Rs 35,000. The case involved the abduction and repeated assault of a 9-year-old girl on her way to school in Kozhikode district.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389657/nadapuram-pocso-court-child-assault-sentence)