---
title: "ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും മാധ്യമപ്രവർത്തക നിധി റസ്ദാനും വിവാഹിതരായി"
english_title: "J&K CM Omar Abdullah Marries Journalist Nidhi Razdan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389653/omar-abdullah-nidhi-razdan-married"
published_at: "2026-10-31T17:37:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae5da34c45a5_omar-abdullah-nidhi-razdan-married.jpg"
keywords: ["OmarAbdullah", "NidhiRazdan", "JammuKashmir", "IndianPolitics", "Wedding"]
---

# ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും മാധ്യമപ്രവർത്തക നിധി റസ്ദാനും വിവാഹിതരായി

> **Lead Summary:** ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും മാധ്യമപ്രവർത്തക നിധി റസ്ദാനും വിവാഹിതരായി. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഒമർ അബ്ദുള്ള വിവാഹവാർത്ത പങ്കുവച്ചത്. ഒക്ടോബർ 30-നായിരുന്നു വിവാഹമെന്നാണ് പോസ്റ്റിൽ നിന്ന് വ്യക്തമാകുന്നത്.

## Article Content

ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും മാധ്യമപ്രവർത്തക നിധി റസ്ദാനും വിവാഹിതരായി. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഒമർ അബ്ദുള്ള വിവാഹവാർത്ത പങ്കുവച്ചത്. ഒക്ടോബർ 30-നായിരുന്നു വിവാഹമെന്നാണ് പോസ്റ്റിൽ നിന്ന് വ്യക്തമാകുന്നത്.

‘ഒരു പുതിയ യാത്ര ഇന്നലെ ആരംഭിച്ചു’ എന്ന കുറിപ്പോടെയാണ് ഒമർ അബ്ദുള്ള വിവാഹവാർത്ത പങ്കുവച്ചത്. നിധി റസ്ദാനെ ടാഗ് ചെയ്തുള്ള പോസ്റ്റിനൊപ്പം വിവാഹച്ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.

2026 ജൂലൈ 31-ന് പായൽ അബ്ദുള്ളയിൽനിന്ന് ഒമർ അബ്ദുള്ളയ്ക്ക് സുപ്രീം കോടതി വിവാഹമോചനം അനുവദിച്ചിരുന്നു. വിവാഹമോചനം അനുവദിക്കാതിരുന്ന ഡൽഹി ഹൈക്കോടതിയുടെ നടപടിയെ ചോദ്യം ചെയ്താണ് ഒമർ സുപ്രീം കോടതിയെ സമീപിച്ചത്.

പരസ്പര സമ്മതത്തോടെ ബന്ധം അവസാനിപ്പിക്കാനും നിലവിലുള്ള എല്ലാ തർക്കങ്ങളും പരിഹരിക്കാനും തീരുമാനിച്ചതായി ഇരുവരും കോടതിയെ അറിയിച്ചതിനെത്തുടർന്നായിരുന്നു വിവാഹമോചനം. പരസ്പരം നൽകിയ കേസുകൾ പിൻവലിക്കാനും ഇരുവരും സമ്മതിച്ചിരുന്നു. 1994 സെപ്റ്റംബർ ഒന്നിനായിരുന്നു ഒമർ അബ്ദുള്ളയും പായലും വിവാഹിതരായത്.

Jammu and Kashmir Chief Minister Omar Abdullah has announced his marriage to journalist Nidhi Razdan through a social media post. He shared wedding pictures and said the new journey began on October 30.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389653/omar-abdullah-nidhi-razdan-married)