---
title: "കടകളിൽ പോയി വാങ്ങേണ്ട! അസ്സൽ നാടൻ രുചിയിൽ 'ഉണ്ണിയപ്പം' ഇനി സ്വന്തം അടുക്കളയിൽ തയ്യാറാക്കാം"
english_title: "Make Traditional Unniyappam at Home Without Buying It Outside"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389647/homemade-traditional-unniyappam-recipe"
published_at: "2026-10-31T16:21:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae5c8b489049_homemade-traditional-unniyappam-recipe.jpg"
keywords: ["UnniyappamRecipe", "KeralaCuisine", "HomemadeSnack", "TraditionalRecipe", "TeaTimeSnack"]
---

# കടകളിൽ പോയി വാങ്ങേണ്ട! അസ്സൽ നാടൻ രുചിയിൽ 'ഉണ്ണിയപ്പം' ഇനി സ്വന്തം അടുക്കളയിൽ തയ്യാറാക്കാം

> **Lead Summary:** ** സ**ന്ധ്യാനേരത്തെ ചായക്കൊപ്പം കഴിക്കാൻ പറ്റിയ അടിപൊളി പലഹാരമാണ് നാടൻ ഉണ്ണിയപ്പം. പഞ്ഞിപോലെ സോഫ്റ്റായ സ്വാദിഷ്ടമായ ഉണ്ണിയപ്പം ആർക്കും എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം.

## Article Content

** സ**ന്ധ്യാനേരത്തെ ചായക്കൊപ്പം കഴിക്കാൻ പറ്റിയ അടിപൊളി പലഹാരമാണ് നാടൻ ഉണ്ണിയപ്പം. പഞ്ഞിപോലെ സോഫ്റ്റായ സ്വാദിഷ്ടമായ ഉണ്ണിയപ്പം ആർക്കും എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം.

**ആവശ്യമായ ചേരുവകൾ **

പച്ചരി (Raw Rice): 2 കപ്പ്

ശർക്കര (Jaggery): 300 - 350 ഗ്രാം (ആവശ്യത്തിന് മധുരം)

പാളയംകോടൻ / ചെറിയ പഴം (Small Banana): 2 എണ്ണം (നല്ലവണ്ണം പഴുത്തത്)

തേങ്ങാക്കൊത്ത് (Coconut Pieces): 3-4 മേശക്കരണ്ടി

എള്ള് (Sesame Seeds): 1 മേശക്കരണ്ടി (കറുപ്പോ വെളുപ്പോ ഉപയോഗിക്കാം)

ഏലക്കായ പൊടിച്ചത് (Cardamom Powder): 1 ടീസ്പൂൺ

ചുക്കുപൊടി (Dry Ginger Powder): 1/2 ടീസ്പൂൺ

നെയ്യ് (Ghee): 1-2 മേശക്കരണ്ടി (തേങ്ങാക്കൊത്ത് വറുക്കാൻ)

ബേക്കിംഗ് സോഡ (Baking Soda): ഒരു നുള്ള് (ഓപ്ഷണൽ)

വെളിച്ചെണ്ണ / എണ്ണ: വറുത്തെടുക്കാൻ ആവശ്യത്തിന്

**തയ്യാറാക്കുന്ന വിധം **

ആദ്യം പച്ചരി നന്നായി കഴുകി നാല് മുതൽ അഞ്ച് മണിക്കൂർ വരെ വെള്ളത്തിൽ കുതിർത്തു വെക്കുക. ശേഷം വെള്ളം നന്നായി വാർത്തെടുത്ത് ചെറിയ പഴവും ചേർക്കുക. ഇതിലേക്ക് ആവശ്യത്തിന് ശർക്കര അല്പം വെള്ളമൊഴിച്ച് അടുപ്പത്തുവെച്ച് ഉരുക്കി അരിച്ചെടുത്തത് തണുത്തതിനുശേഷം ചേർത്ത് അരിയും പഴവും കൂടി മിക്സിയിൽ നന്നായി അരച്ചെടുക്കുക. (മാവ് അധികം കട്ടിയുള്ളതോ വെള്ളം പോലെ അയഞ്ഞതോ ആകാൻ പാടില്ല).

തുടർന്ന് ഒരു ചെറിയ പാനിൽ നെയ്യ് ചൂടാക്കി തേങ്ങാക്കൊത്തും എള്ളും പൊൻനിറമാകുന്നത് വരെ വറുത്തെടുക്കുക. അരച്ചുവെച്ച മാവിലേക്ക് ഈ വറുത്ത തേങ്ങാക്കൊത്തും എള്ളും ചേർത്ത്, ഒപ്പം ഏലക്കായ പൊടിച്ചതും ചുക്കുപൊടിയും കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഉണ്ണിയപ്പം നല്ല സോഫ്റ്റ് ആയി കിട്ടാൻ ഈ മാവ് കുറഞ്ഞത് മൂന്ന് മുതൽ നാല് മണിക്കൂർ എങ്കിലും മൂടിവെച്ച് മാറ്റിവെക്കുന്നത് നല്ലതാണ്.

അതിനുശേഷം ഉണ്ണിയപ്പച്ചട്ടി അടുപ്പത്തുവെച്ച് ഓരോ കുഴിയിലും മുക്കാൽ ഭാഗത്തോളം എണ്ണയോ വെളിച്ചെണ്ണയോ ഒഴിക്കുക. എണ്ണ നന്നായി ചൂടായി കഴിയുമ്പോൾ തീ മിതമായ അളവിലാക്കി ഓരോ കുഴിയിലേക്കും മാവ് ഒഴിച്ചുകൊടുക്കുക. ഉണ്ണിയപ്പം ഒരു വശം വെന്തുവരുമ്പോൾ തിരിച്ചിട്ട് കൊടുത്ത്, രണ്ടു വശവും നല്ല ഇരുണ്ട തവിട്ടുനിറം ആകുന്നത് വരെ വേവിച്ചെടുക്കുക. ഇപ്പോൾ കൊതിപ്പിക്കുന്ന നല്ല ചൂടുള്ള, മൃദുവായ നാടൻ ഉണ്ണിയപ്പം തയ്യാർ!

Traditional unniyappam can be easily prepared at home with raw rice, jaggery, ripe banana, coconut pieces, sesame seeds and spices. The batter is rested for a few hours, then cooked in an unniyappam pan until both sides turn golden brown and soft.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389647/homemade-traditional-unniyappam-recipe)