---
title: "അറക്കവാളുമായി സ്കൂളിൽ ഇരച്ചുകയറി യുവാവ്; വിദ്യാർഥിനിയുടെ തലയ്ക്കും കഴുത്തിനും ക്രൂരമായ വെട്ട്, പ്രതി റെയിൽവേ സ്റ്റേഷനിൽ പിടിയിൽ"
english_title: "Youth Storms School With Power Saw, Brutally Attacks Student; Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389644/school-attack-power-saw-student-arrested"
published_at: "2026-10-31T16:02:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a49d02620034_CRIME.jpg"
keywords: ["AndhraPradesh", "SchoolAttack", "StudentSafety", "PoliceArrest", "Anantapur"]
---

# അറക്കവാളുമായി സ്കൂളിൽ ഇരച്ചുകയറി യുവാവ്; വിദ്യാർഥിനിയുടെ തലയ്ക്കും കഴുത്തിനും ക്രൂരമായ വെട്ട്, പ്രതി റെയിൽവേ സ്റ്റേഷനിൽ പിടിയിൽ

> **Lead Summary:** **അമരാവതി: **ആന്ധ്രപ്രദേശിൽ അധ്യാപിക ക്ലാസിൽ പഠിപ്പിച്ചുകൊണ്ടിരിക്കെ ഭീതിജനകമായ അതിക്രമം. പത്താം ക്ലാസ് വിദ്യാർഥിനിയെ ക്ലാസ് മുറിയിൽ കയറി കട്ടിങ് മെഷീൻ (പവർ ചെയിൻ സോ) കൊണ്ട് ആക്രമിച്ച് 21-കാരൻ. അനന്ത്പുർ ജില്ലയിലെ രപ്ടഡു ഗ്രാമത്തിലെ സർക്കാർ ഹൈസ്‌കൂളിൽ ശനിയാഴ്ച രാവിലെ പത്തരയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

## Article Content

**അമരാവതി: **ആന്ധ്രപ്രദേശിൽ അധ്യാപിക ക്ലാസിൽ പഠിപ്പിച്ചുകൊണ്ടിരിക്കെ ഭീതിജനകമായ അതിക്രമം. പത്താം ക്ലാസ് വിദ്യാർഥിനിയെ ക്ലാസ് മുറിയിൽ കയറി കട്ടിങ് മെഷീൻ (പവർ ചെയിൻ സോ) കൊണ്ട് ആക്രമിച്ച് 21-കാരൻ. അനന്ത്പുർ ജില്ലയിലെ രപ്ടഡു ഗ്രാമത്തിലെ സർക്കാർ ഹൈസ്‌കൂളിൽ ശനിയാഴ്ച രാവിലെ പത്തരയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

കേസുമായി ബന്ധപ്പെട്ട് അനന്ത്പുർ സ്വദേശിയായ ഹേമന്ത് (21) എന്ന യുവാവിനെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. ആക്രമണം തടയാൻ ശ്രമിച്ച മറ്റൊരു വിദ്യാർഥിനിക്കും പരിക്കേറ്റിട്ടുണ്ട്. ഹേമന്ത് ഉന്നമിട്ട പത്താം ക്ലാസുകാരിയുടെ തലയ്ക്കും കഴുത്തിനും ശരീരത്തിന്റെ പിൻഭാഗത്തും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് വിവരം. ക്ലാസ് മുറിയിൽ അധ്യാപിക പാഠഭാഗങ്ങൾ വിശദീകരിക്കുന്നതിനിടെയാണ് യന്ത്രം പിടിപ്പിച്ച അറക്കവാളുമായി ഇയാൾ ഇരച്ചുകയറിയതും ക്രൂരമായ ആക്രമണം അഴിച്ചുവിട്ടതും.

കൃത്യത്തിന് ശേഷം സ്കൂളിൽ നിന്ന് ഓടിരക്ഷപ്പെട്ട പ്രതിയെ പിന്നീട് ധർമവരം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പോലീസ് സംഘം വലയിലാക്കിയത്. പെൺകുട്ടിയുടെ അകന്ന ബന്ധുവാണ് പ്രതിയായ ഹേമന്ത് എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ആക്രമണത്തിലേക്ക് നയിച്ച യഥാർത്ഥ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്നും സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.

**English Summary:** In a horrific incident in Andhra Pradesh's Anantapur district, a 21-year-old youth entered a government school classroom and attacked a 10th-grade girl with a power chain saw. The victim is in critical condition, and the attacker has been arrested.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389644/school-attack-power-saw-student-arrested)