---
title: "'പുറത്ത് ധാർമ്മികതയുടെ പ്രസംഗം, അകത്ത് ജീവനക്കാരോട് അനീതി'; മാധ്യമം മാനേജ്‌മെന്റിനെതിരെ എളമരം കരീം"
english_title: "Madhyamam Management Faces Allegations of Injustice as Elamaram Karim Slams Its Ethics"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389641/madhyamam-management-elamaram-karim-ethics-row"
published_at: "2026-10-31T15:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae5be6e76df2_madhyamam-management-elamaram-karim-ethics-row.jpg"
keywords: ["CITU", "TradeUnion", "LaborRights", "Madhyamam", "ElamaramKarim"]
---

# 'പുറത്ത് ധാർമ്മികതയുടെ പ്രസംഗം, അകത്ത് ജീവനക്കാരോട് അനീതി'; മാധ്യമം മാനേജ്‌മെന്റിനെതിരെ എളമരം കരീം

> **Lead Summary:** കോഴിക്കോട് : ധാർമ്മികതയും സത്യസന്ധതയും മര്യാദയും തൊട്ടുതീണ്ടാത്ത പോലെയാണ് മാധ്യമം മാനേജ്മെന്റിലെ ചിലർ പെരുമാറുന്നതെന്ന് സിഐടിയു അഖിലേന്ത്യാ ജനറൽ സെക്രട്ടറി എളമരം കരീം.

## Article Content

കോഴിക്കോട് : ധാർമ്മികതയും സത്യസന്ധതയും മര്യാദയും തൊട്ടുതീണ്ടാത്ത പോലെയാണ് മാധ്യമം മാനേജ്മെന്റിലെ ചിലർ പെരുമാറുന്നതെന്ന് സിഐടിയു അഖിലേന്ത്യാ ജനറൽ സെക്രട്ടറി എളമരം കരീം.

നിരന്തരം ധാർമ്മികതയെക്കുറിച്ച് സംസാരിക്കുന്ന പ്രസ്ഥാനം തന്നെയാണ് ജീവനക്കാരോട് അനീതി കാണിക്കുന്നതെന്നും എളമരം കരീം പറഞ്ഞു. മാധ്യമം ജീവനക്കാരുടെ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിലുള്ള സത്യാഗ്രഹസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശമ്പള നിഷേധത്തിനെതിരെ സമരം ചെയ്യുന്ന മാധ്യമത്തിലെ ജീവനക്കാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ സത്യാഗ്രഹ സമരം സംഘടിപ്പിച്ചത്. വിവിധ തൊഴിലാളി പ്രസ്ഥാനങ്ങളുടെ ഭാഗമായി പ്രവർത്തിക്കുന്ന നിരവധി പേർ സമരത്തിന്റെ ഭാഗമായി.

സിഐടിയു, ഐഎൻടിയുസി എന്നിവയുടെ നേതൃത്വത്തിലുള്ള തൊഴിലാളി പ്രസ്ഥാനങ്ങളിലെ നേതാക്കൾ ജീവനക്കാർക്ക് ഐക്യദാർഢ്യവുമായി എത്തി. സിഐടിയു അഖിലേന്ത്യാ ജനറൽ സെക്രട്ടറി എളമരം കരീം സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്തു.

സമരത്തിൽ ഏർപ്പെട്ടവരെ ഭീഷണിപ്പെടുത്തുകയാണെന്നും സോഷ്യൽ മീഡിയയിൽ അവഹേളിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമരത്തിന്‍റെ ഉത്തരവാദിത്വം മാനേജ്മെന്റിന് മാത്രമാണെന്നും കരീം പറഞ്ഞു.

ഒൻപത് മാസത്തിലധികമായി ജീവനക്കാരുടെ ശമ്പളം കുടിശ്ശികയായിരിക്കുകയാണ്. ഒരു തരത്തിലുള്ള ചർച്ചയ്ക്കും മാനേജ്മെന്റ് തയ്യാറാവുന്നില്ലെന്നും കടുത്ത അനീതിയാണ് ജീവനക്കാരോട് മാധ്യമം മാനേജ്മെന്റ് സ്വീകരിക്കുന്നതെന്നും സമരപരിപാടിയിൽ സംസാരിച്ച മറ്റ് നേതാക്കൾ പറഞ്ഞു.

CITU general secretary Elamaram Karim accused Madhyamam management of preaching ethics publicly while denying justice to employees. He inaugurated a solidarity satyagraha supporting workers who say their salaries have been withheld for nine months and that management is refusing talks.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389641/madhyamam-management-elamaram-karim-ethics-row)