---
title: "അച്ഛനെ കാണിക്കാമെന്ന് പറഞ്ഞ് കൊണ്ടുപോയി ക്രൂരമർദ്ദനം; മൂന്നാം ക്ലാസ് വിദ്യാർഥിയുടെ മർദ്ദനത്തിൽ കെ.ജി വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്"
english_title: "KG Student Critically Injured After Brutal School Assault in Haryana"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389637/kg-student-critically-injured-school-assault-haryana-"
published_at: "2026-10-31T15:28:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae5bcbc4d75d_kg-student-critically-injured-school-assault-haryana-.jpg"
keywords: ["HaryanaNews", "SchoolAssault", "Panchkula", "ChildSafety", "CrimeNews"]
---

# അച്ഛനെ കാണിക്കാമെന്ന് പറഞ്ഞ് കൊണ്ടുപോയി ക്രൂരമർദ്ദനം; മൂന്നാം ക്ലാസ് വിദ്യാർഥിയുടെ മർദ്ദനത്തിൽ കെ.ജി വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്

> **Lead Summary:** **ചണ്ഡീഗഢ്: **ഹരിയാനയിൽ സഹപാഠിയുടെ ക്രൂരമായ മർദ്ദനത്തിൽ കെ.ജി വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്. പഞ്ച്കുളയിലെ സംസ്കൃതി മോഡൽ സ്കൂളിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മൂന്നാം ക്ലാസ് വിദ്യാർഥി പെൺകുട്ടിയെ കല്ലും ചെടിച്ചട്ടിയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം.

## Article Content

**ചണ്ഡീഗഢ്: **ഹരിയാനയിൽ സഹപാഠിയുടെ ക്രൂരമായ മർദ്ദനത്തിൽ കെ.ജി വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്. പഞ്ച്കുളയിലെ സംസ്കൃതി മോഡൽ സ്കൂളിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മൂന്നാം ക്ലാസ് വിദ്യാർഥി പെൺകുട്ടിയെ കല്ലും ചെടിച്ചട്ടിയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം.

സ്കൂളിലെ ഒന്നാം നിലയിൽ വെച്ചാണ് കുട്ടിക്കുനേരെ ആക്രമണമുണ്ടായത്. മൂന്നാം ക്ലാസ് വിദ്യാർഥി അച്ഛനെ കാണിച്ച് തരാമെന്ന് പറഞ്ഞ് പെൺകുട്ടിയെ വിളിച്ച് കൊണ്ടുപോവുകയായിരുന്നു. ഒന്നാം നിലയിൽ എത്തിയതിന് പിന്നാലെ വിദ്യാർഥി പെൺകുട്ടിയെ ഉപദ്രവിക്കാൻ തുടങ്ങി. വിദ്യാർഥിനിയെ ആദ്യം കല്ല് കൊണ്ട് ആക്രമിച്ച ആൺകുട്ടി പിന്നീട് ചെടിച്ചട്ടി കൊണ്ട് തലക്കടിച്ചു.

തുടർന്ന് പെൺകുട്ടിയെ ഒഴിഞ്ഞ ക്ലാസ് മുറിയിലെത്തിച്ച് തലയിൽ പല തവണ ഇടിച്ചെന്നുമാണ് വിവരം. പെൺകുട്ടിക്ക് ബോധം നഷ്ടപ്പെട്ടതിന്റെ ശേഷവും ആക്രമണം തുടർന്നതായും മുടിയിൽ പിടിച്ച് സ്കൂൾ പരിസരത്ത് കൂടി വലിച്ചിഴച്ചതായും റിപ്പോർട്ടുകളുണ്ട്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായ പെൺകുട്ടിയെ ഉടനെ തന്നെ സെക്ടർ 6ലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രാഥമിക പരിശോധനകൾക്ക് ശേഷം പെൺകുട്ടിയെ ചണ്ഡീഗഡിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ച് (പി.ജി.ഐ.എം.ഇ.ആർ) ആശുപത്രിയിലേക്ക് മാറ്റി. ഇപ്പോഴും കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.

അതേസമയം, സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ മനസിലാക്കുന്നതിന് ലോക്കൽ പൊലീസ് സ്കൂൾ മാനേജ്‌മെന്റിനെയും പ്രതിയായ കുട്ടിയുടെ മാതാപിതാക്കളെയും ചോദ്യം ചെയ്തു വരികയാണ്. ആക്രമണത്തിന് പിന്നിലെ യഥാർത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

A KG student in Haryana suffered serious injuries after allegedly being attacked by a third-grade boy at a Panchkula school. Police have launched an investigation and are questioning the school management and the accused child’s parents.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389637/kg-student-critically-injured-school-assault-haryana-)