---
title: "മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദം: പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ മദ്യപിച്ചിട്ടില്ലെന്ന് പരിശോധനാഫലം, വിങ്ങിപ്പൊട്ടി സ്വീകരിച്ച് വിദ്യാർഥികൾ"
english_title: "Meenangadi School Trip Row: Blood Test Clears Principal of Alcohol Allegation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389635/meenangadi-school-trip-row-principal-cleared"
published_at: "2026-10-31T15:18:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae5bdb681b8a_meenangadi-school-trip-row-principal-cleared.jpg"
keywords: ["MeenangadiSchool", "SchoolTrip", "AlcoholAllegation", "BloodTest", "WayanadNews"]
---

# മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദം: പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ മദ്യപിച്ചിട്ടില്ലെന്ന് പരിശോധനാഫലം, വിങ്ങിപ്പൊട്ടി സ്വീകരിച്ച് വിദ്യാർഥികൾ

> **Lead Summary:** **വയനാട്: മീ**നങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിനോദയാത്രയുമായി ബന്ധപ്പെട്ടുയർന്ന വ്യാജ ആരോപണങ്ങൾക്ക് ഒടുവിൽ സത്യം പുറത്ത്. സ്കൂൾ പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ മദ്യപിച്ചിരുന്നില്ലെന്ന രക്തപരിശോധനാ ഫലം പുറത്തുവന്നു. വിവാദങ്ങൾക്ക് ശേഷം സ്കൂളിലെത്തിയ അധ്യാപകനെ വിദ്യാർഥികളും രക്ഷിതാക്കളും ചേർന്ന് വൈകാരികമായാണ് സ്വീകരിച്ചത്. വിദ്യാർഥികൾ അദ്ദേഹത്തെ കെട്ടിപ്പിടിച്ച് വിങ്ങിപ്പൊട്ടുന്ന രംഗങ്ങൾ സ്കൂളിൽ അരങ്ങേറി.

## Article Content

**വയനാട്: മീ**നങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിനോദയാത്രയുമായി ബന്ധപ്പെട്ടുയർന്ന വ്യാജ ആരോപണങ്ങൾക്ക് ഒടുവിൽ സത്യം പുറത്ത്. സ്കൂൾ പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ മദ്യപിച്ചിരുന്നില്ലെന്ന രക്തപരിശോധനാ ഫലം പുറത്തുവന്നു. വിവാദങ്ങൾക്ക് ശേഷം സ്കൂളിലെത്തിയ അധ്യാപകനെ വിദ്യാർഥികളും രക്ഷിതാക്കളും ചേർന്ന് വൈകാരികമായാണ് സ്വീകരിച്ചത്. വിദ്യാർഥികൾ അദ്ദേഹത്തെ കെട്ടിപ്പിടിച്ച് വിങ്ങിപ്പൊട്ടുന്ന രംഗങ്ങൾ സ്കൂളിൽ അരങ്ങേറി.

പെട്ടെന്നുണ്ടായ വ്യാജ ആരോപണങ്ങളിൽ താൻ വൈകാരികമായി തകർന്നു പോയെന്ന് ഷിവി കൃഷ്ണൻ കുട്ടികളോട് പറഞ്ഞു. ആളുകളെയും കുടുംബത്തെയും അഭിമുഖീകരിക്കാൻ വയ്യാത്ത അവസ്ഥയിലായിരുന്നു. സങ്കുചിത താല്പര്യങ്ങളുടെ പേരിൽ തന്റെ ഭാഗമോ കുട്ടികളുടെ ഭാഗമോ കേൾക്കാതെ സംഭവത്തെ ചിലർ ആഘോഷിക്കുകയായിരുന്നു. മക്കളും ഭാര്യയും പ്രായമുള്ള അമ്മയുമടക്കം തകർന്നുപോയി. തന്നെയും സ്കൂളിനെയും അപമാനിച്ചവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

താൻ മദ്യപിച്ചിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാൻ സ്വന്തം ഇഷ്ടപ്രകാരമാണ് രക്തപരിശോധനയ്ക്ക് വിധേയനായത്. തനിക്കെതിരെ അധികൃതർക്ക് ആരും പരാതി നൽകിയിരുന്നില്ല. അധ്യാപന രംഗത്ത് ഇത്തരത്തിൽ തേജോവധം ചെയ്യാൻ ശ്രമിക്കുന്നത് വലിയ പ്രതിസന്ധിയുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹൈദരാബാദ് പഠനയാത്രയ്ക്കിടെ പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചതോടെയാണ് മീനങ്ങാടി സ്കൂളിനു മുന്നിൽ വലിയ പ്രതിഷേധം ഉയർന്നത്. തുടര്‍ന്ന്, യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ പ്രിൻസിപ്പലിനെ രക്ഷിതാക്കളും നാട്ടുകാരും തടഞ്ഞുവെക്കുകയായിരുന്നു. സംഭവത്തിൽ ഹയർ സെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണം സ്കൂളിൽ പുരോഗമിക്കുകയാണ്.

The blood test has confirmed that Meenangadi Government Higher Secondary School principal Shivi Krishnan was not under the influence of alcohol during the controversial school trip. After the report surfaced, students and parents gave him an emotional welcome at the school.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389635/meenangadi-school-trip-row-principal-cleared)