---
title: "വരാൻ പോകുന്നത് പെരുംമഴ; സംസ്ഥാനത്ത് നാളെ മുതൽ ശക്തമായ ഇടിമിന്നൽ മഴ, ഈ മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്"
english_title: "Heavy Rain From Tomorrow in Kerala; Yellow Alert in Three Districts"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389634/kerala-heavy-rain-yellow-alert-three-districts"
published_at: "2026-10-31T15:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae5b8fe24729_kerala-heavy-rain-yellow-alert-three-districts.jpg"
keywords: ["KeralaWeather", "HeavyRain", "YellowAlert", "CycloneAlert", "IMD"]
---

# വരാൻ പോകുന്നത് പെരുംമഴ; സംസ്ഥാനത്ത് നാളെ മുതൽ ശക്തമായ ഇടിമിന്നൽ മഴ, ഈ മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് നാളെ (നവംബർ 1) മുതൽ മഴ വീണ്ടും ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ മുന്നറിയിപ്പിന്റെ ഭാഗമായി നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് ശക്തമായ മഴ സാധ്യത മുൻനിർത്തി യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് നാളെ (നവംബർ 1) മുതൽ മഴ വീണ്ടും ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ മുന്നറിയിപ്പിന്റെ ഭാഗമായി നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് ശക്തമായ മഴ സാധ്യത മുൻനിർത്തി യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്.

അതേസമയം, ബംഗാൾ ഉൾക്കടലിൽ പുതിയ ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ-നിക്കോബാർ ദ്വീപുകൾ, ആൻഡമാൻ കടൽ എന്നിവയ്ക്ക് മുകളിലായി രൂപപ്പെട്ട ശക്തികൂടിയ ന്യൂനമർദ്ദം നിലവിൽ തുടരുകയാണ്. അടുത്ത 6 മണിക്കൂറിനുള്ളിൽ ഇത് തീവ്ര ന്യൂനമർദമായും, തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായും മാറുമെന്നാണ് പ്രവചനം.

ഈ ചുഴലിക്കാറ്റ് രൂപപ്പെട്ടാൽ ഇന്ത്യ നിർദ്ദേശിച്ച 'മുരാസു' എന്ന പേരിൽ അറിയപ്പെടും. പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ഈ കാറ്റ് നവംബർ 2-ന് വൈകുന്നേരത്തോടെ മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ആന്ധ്രാപ്രദേശ് തീരത്തിന് സമീപമെത്താൻ സാധ്യതയുണ്ട്.

ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി നവംബർ 1 മുതൽ 4 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് (24 മണിക്കൂറിൽ 7 മുതൽ 11 സെ.മീ വരെ) സാധ്യതയുണ്ട്. കൂടാതെ, ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലും തീരദേശത്തുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

The India Meteorological Department has warned that rain will intensify in Kerala from November 1, with a yellow alert issued for Pathanamthitta, Kottayam and Idukki. Officials also said a low-pressure system over the Bay of Bengal may develop into a cyclone, bringing isolated heavy rain and strong winds to parts of the state from November 1 to 4.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389634/kerala-heavy-rain-yellow-alert-three-districts)