---
title: "കോഴിക്കോട് മൂരാട് ട്രെയിൻ തട്ടി വ്യാപാരി മരിച്ചു; അപകടം ഭാര്യയ്ക്കൊപ്പം കട തുറക്കാൻ പോകുന്നതിനിടെ"
english_title: "Merchant Dies After Being Hit by Train in Moorad, Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389632/moorad-train-accident-merchant-dies"
published_at: "2026-10-31T15:06:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae5b6da472b9_moorad-train-accident-merchant-dies.jpg"
keywords: ["KozhikodeNews", "TrainAccident", "Moorad", "KeralaNews", "MemuExpress"]
---

# കോഴിക്കോട് മൂരാട് ട്രെയിൻ തട്ടി വ്യാപാരി മരിച്ചു; അപകടം ഭാര്യയ്ക്കൊപ്പം കട തുറക്കാൻ പോകുന്നതിനിടെ

> **Lead Summary:** **കോഴിക്കോട്: **വടകര **മൂ**രാട് റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി വ്യാപാരി മരിച്ചു. കണ്ണൂക്കര കമലാ നിവാസിൽ പി.പി. സതീശൻ ആണ് മരിച്ചത്. വടകര കോട്ടക്കൽ ബീച്ച് റോഡിലെ കോട്ടക്കൽ ട്രേഡേഴ്സ് ഉടമയാണ് സതീശൻ.

## Article Content

**കോഴിക്കോട്: **വടകര **മൂ**രാട് റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി വ്യാപാരി മരിച്ചു. കണ്ണൂക്കര കമലാ നിവാസിൽ പി.പി. സതീശൻ ആണ് മരിച്ചത്. വടകര കോട്ടക്കൽ ബീച്ച് റോഡിലെ കോട്ടക്കൽ ട്രേഡേഴ്സ് ഉടമയാണ് സതീശൻ.

ശനിയാഴ്ച രാവിലെ 7.45-ഓടെയായിരുന്നു അപകടം നടന്നത്. കട തുറക്കുന്നതിനായി ഭാര്യ സുഹിതയ്ക്കൊപ്പം മൂരാട് റെയിൽവേ ഗേറ്റ് കടന്നുപോകുന്നതിനിടെ കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന മെമു എക്സ്പ്രസ് ട്രെയിൻ തട്ടുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സതീശനെ ഉടൻ തന്നെ വടകരയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാസ്കരന്റെയും കമലയുടെയും മകനാണ് മരിച്ച സതീശൻ. ഭാര്യ: സുഹിത. മക്കൾ: ആഷ്ലിൻ (ബംഗളൂരു), ഷാലിൻ (വിദ്യാർഥി, ഗവ. കോളേജ്, മാഹി). സഹോദരങ്ങൾ: പ്രമോദ് (കുവൈത്ത്), ലീന (അധ്യാപിക, കുഞ്ഞാലി മരക്കാർ ഹയർ സെക്കൻഡറി സ്കൂൾ, കോട്ടക്കൽ). സംസ്കാരം ശനിയാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ നടക്കും. സംഭവത്തിൽ വടകര പോലീസ് കേസെടുത്ത് മേൽനടപടികൾ സ്വീകരിച്ചു.

PP Satheesan, a 54-year-old merchant from Kannukkara, died after being hit by a Memu train near Moorad railway gate in Kozhikode. He was crossing the track with his wife on the way to open their shop when the accident occurred.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389632/moorad-train-accident-merchant-dies)