---
title: "'പ്രശ്‌നമുണ്ടാക്കുകയായിരുന്നു ലക്ഷ്യം, ബിരുദദാന ചടങ്ങ് അലങ്കോലമാക്കിയാണോ വിദ്യാര്‍ത്ഥി രാഷ്ട്രീയം മുന്നോട്ട് കൊണ്ടുപോകേണ്ടത്'; മഹാരാജാസില്‍ നടന്നത് ദൗര്‍ഭാഗ്യകരമായ സംഭവമെന്ന് റോജി എം ജോണ്‍"
english_title: "Roji M John Calls Maharajas Graduation Row Regrettable"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389630/maharajas-graduation-row-roji-m-john"
published_at: "2026-10-31T15:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae5bd17a8804_maharajas-graduation-row-roji-m-john.jpg"
keywords: ["MaharajasCollege", "RojiMJohn", "StudentPolitics", "SFIProtest", "KeralaNews"]
---

# 'പ്രശ്‌നമുണ്ടാക്കുകയായിരുന്നു ലക്ഷ്യം, ബിരുദദാന ചടങ്ങ് അലങ്കോലമാക്കിയാണോ വിദ്യാര്‍ത്ഥി രാഷ്ട്രീയം മുന്നോട്ട് കൊണ്ടുപോകേണ്ടത്'; മഹാരാജാസില്‍ നടന്നത് ദൗര്‍ഭാഗ്യകരമായ സംഭവമെന്ന് റോജി എം ജോണ്‍

> **Lead Summary:** കൊച്ചി: മഹാരാജാസ് കോളേജിലെ ബിരുദദാന ചടങ്ങിനിടെയുണ്ടായ സംഭവങ്ങളില്‍ പ്രതികരിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍. ദൗര്‍ഭാഗ്യകരമായ സംഭവമാണ് ഉണ്ടായതെന്നാണ് മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി പറഞ്ഞത്. ബിരുദദാന ചടങ്ങിന് അതിന്റേതായ അച്ചടക്കമുണ്ട്.

## Article Content

കൊച്ചി: മഹാരാജാസ് കോളേജിലെ ബിരുദദാന ചടങ്ങിനിടെയുണ്ടായ സംഭവങ്ങളില്‍ പ്രതികരിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍. ദൗര്‍ഭാഗ്യകരമായ സംഭവമാണ് ഉണ്ടായതെന്നാണ് മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി പറഞ്ഞത്. ബിരുദദാന ചടങ്ങിന് അതിന്റേതായ അച്ചടക്കമുണ്ട്.

ബാനറും പ്ലക്കാര്‍ഡും ഉയര്‍ത്തുന്നത് പ്രശ്‌നമായി കാണുന്ന ആളല്ല താന്‍. പ്രോട്ടോക്കോള്‍ പരിഗണിച്ചാണ് ചോദ്യങ്ങള്‍ക്ക് പിന്നീട് മറുപടി നല്‍കാമെന്ന് പറഞ്ഞത്. പരിപാടിക്ക് ശേഷം മറുപടി നല്‍കാമെന്നാണ് താന്‍ പറഞ്ഞതെന്നും റോജി എം ജോണ്‍ പ്രതികരിച്ചു.

പരിപാടിയില്‍ എങ്ങനെയെങ്കിലും പ്രശ്‌നമുണ്ടാക്കുക എന്നതായിരുന്നു എസ്എഫ്ഐ പ്രവർത്തകരുടെ ഉദ്ദേശമെന്നും മന്ത്രി ആരോപിച്ചു. 'ചോദ്യങ്ങള്‍ക്ക് ഉത്തരംകിട്ടുകയായിരുന്നില്ല എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ലക്ഷ്യം.

മറുപടി പറഞ്ഞിട്ടാണ് ഇറങ്ങിയത്. ചോദ്യം ചോദിക്കുമ്പോള്‍ വീട്ടില്‍ പോയി ചോദിക്കാന്‍ പറയുന്ന ആളല്ല ഞാന്‍. ബിരുദദാന ചടങ്ങ് അലങ്കോലമാക്കിയാണോ വിദ്യാര്‍ത്ഥി രാഷ്ട്രീയം മുന്നോട്ട് കൊണ്ടുപോകേണ്ടത്', റോജി എം ജോണ്‍ ചോദിച്ചു.

ഗവര്‍ണര്‍ക്കെതിരെ സ്വിച്ചിട്ടത് പോലെ പോലെ സമരം നിര്‍ത്തിയവരാണ് എസ്എഫ്‌ഐ. രാഹുല്‍ ഗാന്ധിയുടെ സ്‌കൂളില്‍ പഠിച്ചുവന്നവരാണ് തങ്ങളെന്നും റോജി പറഞ്ഞു.

കാലടിയില്‍ നടന്നത് അപരിഷ്‌കൃത സമരം തന്നെയെന്ന് ആവര്‍ത്തിക്കുകയാണ് മന്ത്രി ചെയ്തത്. കാലടിയില്‍ നടന്നത് അക്രമ സമരമാണ്. സസ്‌പെന്‍ഷന്‍ പിന്‍വലിക്കേണ്ടത് സര്‍വകലാശാലയാണെന്നും റോജി എം ജോണ്‍ കൂട്ടിച്ചേര്‍ത്തു.

Higher Education Minister Roji M John said the incident at Maharajas College’s graduation ceremony was unfortunate and accused SFI workers of deliberately trying to create trouble. He said student politics should not be advanced by disrupting a convocation event and added that the university should decide on withdrawing any suspension.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389630/maharajas-graduation-row-roji-m-john)