---
title: "ജോലിക്കിടെ വൻ കടന്നൽ ആക്രമണം; മഞ്ചേരിയിൽ അഞ്ച് തൊഴിലുറപ്പ് തൊഴിലാളികൾക്ക് കുത്തേറ്റു"
english_title: "Wasp Attack at Worksite in Manjeri Injures Five Employment Workers"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389622/wasp-attack-manjeri-employment-workers"
published_at: "2026-10-31T14:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae5ad937dc75_wasp-attack-manjeri-employment-workers.jpg"
keywords: ["Manjeri", "WaspAttack", "WorkerInjury", "Malappuram", "PublicSafety"]
---

# ജോലിക്കിടെ വൻ കടന്നൽ ആക്രമണം; മഞ്ചേരിയിൽ അഞ്ച് തൊഴിലുറപ്പ് തൊഴിലാളികൾക്ക് കുത്തേറ്റു

> **Lead Summary:** **മഞ്ചേരി: **മലപ്പുറം മഞ്ചേരിയിൽ ജോലിയിൽ ഏർപ്പെട്ടിരുന്ന തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു. ശനിയാഴ്ച രാവിലെ നെല്ലിപറമ്പ് മൃഗാശുപത്രിക്ക് സമീപം ജോലി ചെയ്തുകൊണ്ടിരുന്ന അഞ്ച് അയ്യങ്കാളി നഗര തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് കടന്നലിന്റെ ആക്രമണത്തിൽ പരിക്കേറ്റത്.

## Article Content

**മഞ്ചേരി: **മലപ്പുറം മഞ്ചേരിയിൽ ജോലിയിൽ ഏർപ്പെട്ടിരുന്ന തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു. ശനിയാഴ്ച രാവിലെ നെല്ലിപറമ്പ് മൃഗാശുപത്രിക്ക് സമീപം ജോലി ചെയ്തുകൊണ്ടിരുന്ന അഞ്ച് അയ്യങ്കാളി നഗര തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് കടന്നലിന്റെ ആക്രമണത്തിൽ പരിക്കേറ്റത്.

ചെട്ടിയങ്ങാടി വെള്ളപ്പാറകുന്ന് സ്വദേശി കണ്ണൻകുട്ടി (70), ആലങ്ങാട് സ്വദേശികളായ ലക്ഷ്‌മി (55), ഗീത (52), വിലാസിനി (53), നെല്ലിപറമ്പ് സ്വദേശി ഇട്ടിഅക്കി (65) എന്നിവർക്കാണ് കുത്തേറ്റത്. പരിക്കേറ്റ അഞ്ചു പേരെയും ഉടൻ തന്നെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ആവശ്യമായ ചികിത്സ നൽകി. പ്രദേശം കേന്ദ്രീകരിച്ച് കടന്നൽ കൂട് മാറ്റാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Five Ayyankali urban employment workers were stung by wasps while working near a veterinary hospital in Manjeri, Malappuram, on Saturday morning. The injured workers were taken to a private hospital for treatment, and locals have urged authorities to remove the wasp nest in the area.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389622/wasp-attack-manjeri-employment-workers)