---
title: "നൽകിയത് പേവിഷബാധയ്ക്കുള്ള ഇഞ്ചക്ഷൻ? വയനാട് പനമരത്ത്  ഗർഭിണിക്ക് അയേണിന് പകരം പേവിഷബാധയ്ക്കുള്ള ഇഞ്ചക്ഷൻ നൽകിയതായി പരാതി"
english_title: "Complaint: Pregnant Woman Given Rabies Injection Instead of Iron Shot in Wayanad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389618/pregnant-woman-rabies-injection-complaint"
published_at: "2026-10-31T14:11:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae5aa57cc940_pregnant-woman-rabies-injection-complaint.jpg"
keywords: ["WayanadNews", "HealthCare", "MedicalNegligence", "PregnancyCare", "RabiesVaccine"]
---

# നൽകിയത് പേവിഷബാധയ്ക്കുള്ള ഇഞ്ചക്ഷൻ? വയനാട് പനമരത്ത്  ഗർഭിണിക്ക് അയേണിന് പകരം പേവിഷബാധയ്ക്കുള്ള ഇഞ്ചക്ഷൻ നൽകിയതായി പരാതി

> **Lead Summary:** **വയനാട്: പ**നമരം സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഗർഭിണിയായ യുവതിക്ക് മരുന്ന് മാറി നൽകിയതായി ഗുരുതര പരാതി. അയേൺ നൽകേണ്ട ഇഞ്ചക്ഷന് പകരം പേവിഷബാധയ്ക്കുള്ള ഇഞ്ചക്ഷൻ മാറി നൽകിയെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.

## Article Content

**വയനാട്: പ**നമരം സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഗർഭിണിയായ യുവതിക്ക് മരുന്ന് മാറി നൽകിയതായി ഗുരുതര പരാതി. അയേൺ നൽകേണ്ട ഇഞ്ചക്ഷന് പകരം പേവിഷബാധയ്ക്കുള്ള ഇഞ്ചക്ഷൻ മാറി നൽകിയെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.

പനമരം കീഞ്ഞുകടവ് വട്ടുകുത്ത് റാഹിന ആഷിഖിനാണ് (29) ആശുപത്രി അധികൃതരുടെ വീഴ്ചയെ തുടർന്ന് ഇഞ്ചക്ഷൻ മാറി കുത്തിവെച്ചത്. ക്രമമായ പരിശോധനകളുടെ ഭാഗമായി അയേൺ ഇഞ്ചക്ഷൻ എടുക്കാനാണ് യുവതി ആശുപത്രിയിലെത്തിയത്. എന്നാൽ ജീവനക്കാരുടെ അശ്രദ്ധ മൂലം പേവിഷബാധയ്ക്കുള്ള വാക്സിൻ നൽകുകയായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു.

സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ യുവതിയുടെ കുടുംബം ആശുപത്രി അധികൃതർക്കും ആരോഗ്യ വകുപ്പിനും പരാതി നൽകി. സംഭവത്തിൽ പ്രതിഷേധം കനത്തതോടെ കുറ്റക്കാരായ ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

A pregnant woman in Panamaram, Wayanad, has alleged that a social health centre administered a rabies injection instead of the iron injection she was supposed to receive. Her family has filed complaints with hospital authorities and the health department, demanding strict action against those responsible.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389618/pregnant-woman-rabies-injection-complaint)