---
title: "കടലിൽ വീണ്ടും 'മുരാസു' ഭീതി! മണിക്കൂറിൽ 40 കി.മീ വേഗതയിൽ കാറ്റും ഇടിമിന്നലും; അടുത്ത 4 ദിവസം പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കുക"
english_title: "‘Murasu’ Cyclone Likely to Form in Bay of Bengal; Heavy Rain Alert for Kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389610/bay-of-bengal-murasu-cyclone-kerala-rain-alert-new"
published_at: "2026-10-31T13:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae5a354384fa_bay-of-bengal-murasu-cyclone-kerala-rain-alert-new.jpg"
keywords: ["CycloneAlert", "BayOfBengal", "KeralaRain", "YellowAlert", "IndiaMeteorologicalDepartment"]
---

# കടലിൽ വീണ്ടും 'മുരാസു' ഭീതി! മണിക്കൂറിൽ 40 കി.മീ വേഗതയിൽ കാറ്റും ഇടിമിന്നലും; അടുത്ത 4 ദിവസം പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കുക

> **Lead Summary:** **തിരുവനന്തപുരം: **ബംഗാൾ ഉൾക്കടലിൽ വീണ്ടും ചുഴലിക്കാറ്റ് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറി ആന്ധ്രാ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. ഈ ചുഴലിക്കാറ്റ് രൂപപ്പെടുകയാണെങ്കിൽ ഇന്ത്യ നിർദ്ദേശിച്ച 'മുരാസു' എന്ന പേരിലായിരിക്കും അറിയപ്പെടുക.

## Article Content

**തിരുവനന്തപുരം: **ബംഗാൾ ഉൾക്കടലിൽ വീണ്ടും ചുഴലിക്കാറ്റ് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറി ആന്ധ്രാ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. ഈ ചുഴലിക്കാറ്റ് രൂപപ്പെടുകയാണെങ്കിൽ ഇന്ത്യ നിർദ്ദേശിച്ച 'മുരാസു' എന്ന പേരിലായിരിക്കും അറിയപ്പെടുക.

ചുഴലിക്കാറ്റ് ഭീഷണിയുടെ പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ-നിക്കോബാർ ദ്വീപുകൾ, ആൻഡമാൻ കടൽ എന്നിവിടങ്ങൾക്ക് മുകളിലായി രൂപപ്പെട്ട ശക്തികൂടിയ ന്യൂനമർദ്ദം നിലവിൽ തുടരുകയാണ്. അടുത്ത 6 മണിക്കൂറിനുള്ളിൽ ഇത് തീവ്ര ന്യൂനമർദമായി  ശക്തിപ്രാപിക്കും.

തുടർന്ന് വരുന്ന 24 മണിക്കൂറിനുള്ളിൽ വീണ്ടും കരുത്താർജ്ജിച്ച് ചുഴലിക്കാറ്റായി മാറാനാണ് സാധ്യത. പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് നവംബർ 2-ന് വൈകുന്നേരത്തോടെ മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ആന്ധ്രാപ്രദേശ് തീരത്തിന് സമീപമെത്തുമെന്നാണ് വിലയിരുത്തൽ. ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കേരളത്തിൽ നവംബർ ഒന്ന് മുതൽ നാലാം തീയതി വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

നവംബർ 4 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ (നവംബർ 1) പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് മുന്നറിയിപ്പുള്ളത്. മലയോര മേഖലകളിലും തീരദേശത്തും ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

The India Meteorological Department has warned that a low-pressure area over the Bay of Bengal may intensify into a cyclone, likely to be named Murasu. As a result, Kerala is expected to receive isolated heavy rain, thunderstorms and gusty winds over the next few days, with yellow alerts issued in several districts.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389610/bay-of-bengal-murasu-cyclone-kerala-rain-alert-new)