---
title: "'കിട്ടാവുന്നിടത്ത് നിന്നെല്ലാം വൈദ്യുതി വാങ്ങും'; സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഒഴിവാക്കാനുളള ശ്രമമാണ് നടക്കുന്നതെന്ന് സണ്ണി ജോസഫ്"
english_title: "Will Buy Power from Wherever Available: Sunny Joseph Says Efforts Underway to Avoid Load Shedding"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389591/kerala-power-shortage-load-shedding"
published_at: "2026-10-31T12:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae5953588211_kerala-power-shortage-load-shedding.jpg"
keywords: ["PowerCrisis", "LoadShedding", "KeralaElectricity", "SunnyJoseph", "KSEB"]
---

# 'കിട്ടാവുന്നിടത്ത് നിന്നെല്ലാം വൈദ്യുതി വാങ്ങും'; സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഒഴിവാക്കാനുളള ശ്രമമാണ് നടക്കുന്നതെന്ന് സണ്ണി ജോസഫ്

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ ഒന്ന് മുതൽ പവര്‍ കട്ട് ഉണ്ടാകുമെന്ന വാർത്തകളിൽ പ്രതികരിച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ലോഡ് ഷെഡിങ് ഒഴിവാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കിട്ടാവുന്നിടത്ത് നിന്നെല്ലാം വൈദ്യുതി വാങ്ങാനാണ് ശ്രമിക്കുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ ഒന്ന് മുതൽ പവര്‍ കട്ട് ഉണ്ടാകുമെന്ന വാർത്തകളിൽ പ്രതികരിച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ലോഡ് ഷെഡിങ് ഒഴിവാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കിട്ടാവുന്നിടത്ത് നിന്നെല്ലാം വൈദ്യുതി വാങ്ങാനാണ് ശ്രമിക്കുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു.

വിഷയത്തിൽ മുഖ്യമന്ത്രി നേരിട്ട് ഇടപ്പെട്ടിട്ടുണ്ട്. ദീർഘകാലത്തേക്ക് വൈദ്യുതി ലഭ്യമാക്കാനുള്ള കാര്യങ്ങൾ നടത്തുന്നുണ്ട്. സോളാർ ബാറ്ററി കിട്ടാത്തതാണ് സോളാർ പവർ സ്റ്റേഷൻ ഉദ്ഘാടനം വൈകാൻ കാരണമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് നാളെ മുതൽ പവര്‍ കട്ട് ഉണ്ടാകുമെന്ന സൂചന കെഎസ്ഇബി നൽകിയിരുന്നു. പീക്ക് സമയങ്ങളിൽ 800 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് പ്രതീക്ഷിക്കുന്നത്. ഇത് മറികടക്കാനുള്ള മാർഗങ്ങൾ ഇതുവരെയും ഫലം കാണാത്തതാണ് പവര്‍ കട്ടിലേക്ക് നയിക്കുന്നത്.

ഹിമാചൽ പ്രദേശിൽ നിന്നുള്ള വൈദ്യുതിക്ക് റെഗുലേറ്ററി കമ്മീഷനും സർക്കാരും അനുമതി നിഷേധിച്ചതോടെ പ്രതീക്ഷിച്ചിരുന്ന 1280 മെഗാവാട്ട് വൈദ്യുതിയും മുടങ്ങി. മറ്റു സംസ്ഥാനങ്ങളിൽ നിന്നും വൈദ്യുതി എത്തിക്കുന്നതിനായി കെഎസ്ഇബി ചർച്ചകൾ നടത്തിയെങ്കിലും അതും ഫലം കണ്ടിട്ടില്ല.

നാളെ മുതൽ സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് കടക്കുമ്പോൾ തത്സമയ വിപണിയിൽ നിന്നും മതിയായ അളവിൽ വൈദ്യുതി ലഭിച്ചില്ലെങ്കിൽ മലയാളികൾ ഇരുട്ടിലാകും. അതേസമയം നിലവിലെ പ്രതിസന്ധി സംബന്ധിച്ച് നേരത്തെ തന്നെ സർക്കാരിനെ അറിയിച്ചതാണെന്നും സർക്കാരിന്റെ അലംഭാവമാണ് പവര്‍ കട്ടിലേക്ക് കാര്യങ്ങൾ എത്തിച്ചതെന്നുമാണ് കെഎസ്ഇബിയുടെ വാദം.

കേരളത്തിന് രാത്രി കാലങ്ങളിൽ 1280 മെഗാവാട്ട് വരെ 14.50 രൂപയ്ക്ക് നൽകുമെന്നായിരുന്നു ഹിമാചൽ അറിയിച്ചിരുന്നത്. എന്നാൽ, കേരളത്തിന്റെ തീരുമാനം വൈകിയതിനാൽ ഹിമാചൽ പിന്മാറി. രാജസ്ഥാനുമായി 15.50 രൂപയ്ക്ക് കരാർ ഉറപ്പിക്കുകയും ചെയ്തു.

Kerala Electricity Minister Sunny Joseph said the government is trying to avoid load shedding and will purchase power from wherever it is available. He said the Chief Minister has intervened directly, while KSEB has warned of a sharp power shortage and possible cuts from November 1.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389591/kerala-power-shortage-load-shedding)