---
title: "തർക്കത്തിനിടെ പത്ത് വയസ്സുള്ള സഹോദരിയെ ആക്രമിക്കാൻ ശ്രമം, തടയാൻ ശ്രമിച്ച മുത്തശ്ശൻ 16കാരന്റെ കുത്തേറ്റ് മരിച്ചു"
english_title: "Grandfather Dies After Being Stabbed While Trying to Stop Teen Grandson's Attack"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389581/grandfather-dies-stabbed-teen-attack"
published_at: "2026-10-31T11:03:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae57ef83bfaf_grandfather-dies-stabbed-teen-attack.jpg"
keywords: ["PalakkadNews", "FamilyDispute", "TeenViolence", "KeralaCrime", "PoliceCustody"]
---

# തർക്കത്തിനിടെ പത്ത് വയസ്സുള്ള സഹോദരിയെ ആക്രമിക്കാൻ ശ്രമം, തടയാൻ ശ്രമിച്ച മുത്തശ്ശൻ 16കാരന്റെ കുത്തേറ്റ് മരിച്ചു

> **Lead Summary:** പാലക്കാട്: പാലക്കാട് പതിനാറുകാരൻ്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന മുത്തശ്ശൻ മരിച്ചു. കാവശ്ശേരി വാഴക്കച്ചിറ സ്വദേശി സുലൈമാൻ ആണ് മരിച്ചത്.

## Article Content

പാലക്കാട്: പാലക്കാട് പതിനാറുകാരൻ്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന മുത്തശ്ശൻ മരിച്ചു. കാവശ്ശേരി വാഴക്കച്ചിറ സ്വദേശി സുലൈമാൻ ആണ് മരിച്ചത്.

ഇക്കഴിഞ്ഞ 19ന് കാവശ്ശേരിയിലെ വീട്ടിൽവെച്ച് വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം ഉണ്ടായത്. സുലൈമാന്റെ മകളുടെ മകനായ 16കാരൻ 10 വയസ്സുള്ള സഹോദരിയുമായുള്ള തർക്കത്തിനിടെ കത്തികൊണ്ട് കുത്താൻ ശ്രമിച്ചു.

മുത്തശ്ശനായ സുലൈമാൻ പത്തു വയസ്സുകാരിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കുത്തേൽക്കുകയായിരുന്നു. നെഞ്ചിനും കഴുത്തിനും വയറിനും ആണ് കുത്തേറ്റത്. ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും സുലൈമാന്റെ നില ഗുരുതരമായതിനെ തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി ചികിത്സ തുടരുന്നതിനിടയാണ് ഇന്നലെ രാത്രി മരിച്ചത്.

സംഭവശേഷം ഒളിവിൽ പോയ പ്രതിയെ പിന്നീട് പൊലീസ് പിടികൂടി. പ്രതിയുടെ മറ്റു പശ്ചാത്തലങ്ങളെ കുറിച്ച് അന്വേഷിച്ചുവരികയാണ്.

A 65-year-old man from Kavasheri, Palakkad, died after being stabbed while trying to protect his 10-year-old granddaughter during a family dispute. The 16-year-old grandson who allegedly attacked the girl was later taken into police custody.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389581/grandfather-dies-stabbed-teen-attack)