---
title: "'ഭദ്രകീർത്തി തനിക്ക് മകളെപ്പോലെ, നീതി ഉറപ്പാക്കുമെന്ന് ഉറപ്പ് '; ജയബാലകൃഷ്ണന്റെ വീട് സന്ദർശിച്ച് രമേശ് ചെന്നിത്തല"
english_title: "Bhadrakeerthi Like My Daughter: Ramesh Chennithala Assures Justice"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389574/ramesh-chennithala-visits-jaya-balakrishnan-family"
published_at: "2026-10-31T10:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae577be431a6_ramesh-chennithala-visits-jaya-balakrishnan-family.jpg"
keywords: ["RameshChennithala", "KeralaNews", "JusticeForJaya", "TrafficSafety", "DrugDriving"]
---

# 'ഭദ്രകീർത്തി തനിക്ക് മകളെപ്പോലെ, നീതി ഉറപ്പാക്കുമെന്ന് ഉറപ്പ് '; ജയബാലകൃഷ്ണന്റെ വീട് സന്ദർശിച്ച് രമേശ് ചെന്നിത്തല

> **Lead Summary:** **കൊച്ചി: ** ചേരാനല്ലൂരിൽ ബെൻസ് കാറിടിച്ച് ദാരുണമായി കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ വീട് സന്ദർശിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേസിൽ നീതി ഉറപ്പാക്കുമെന്നും കുടുംബം ആവശ്യപ്പെടുന്ന അഭിഭാഷകനെത്തന്നെ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കുമെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി വ്യക്തമാക്കി. ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തിയെ ആശ്വസിപ്പിച്ച അദ്ദേഹം, ഭദ്രകീർത്തി തനിക്ക് മകളെപ്പോലെയാണെന്നും അന്വേഷണവും നിയമനടപടികളും ശരിയായ ദിശയിൽ തന്നെ മുന്നോട്ടുപോകുമെന്നും ഉറപ്പുനൽകി.

## Article Content

**കൊച്ചി: ** ചേരാനല്ലൂരിൽ ബെൻസ് കാറിടിച്ച് ദാരുണമായി കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ വീട് സന്ദർശിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേസിൽ നീതി ഉറപ്പാക്കുമെന്നും കുടുംബം ആവശ്യപ്പെടുന്ന അഭിഭാഷകനെത്തന്നെ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കുമെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി വ്യക്തമാക്കി. ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തിയെ ആശ്വസിപ്പിച്ച അദ്ദേഹം, ഭദ്രകീർത്തി തനിക്ക് മകളെപ്പോലെയാണെന്നും അന്വേഷണവും നിയമനടപടികളും ശരിയായ ദിശയിൽ തന്നെ മുന്നോട്ടുപോകുമെന്നും ഉറപ്പുനൽകി.

മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും നൽകിയ ഉറപ്പുകളിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും നീതി ലഭിക്കുമെന്നാണ് കരുതുന്നതെന്നും ഭദ്രകീർത്തി മാധ്യമങ്ങളോട് പ്രതികരിച്ചു. നീതിയും നിയമവും പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ എല്ലാവർക്കും ഒരുപോലെയാണെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, സർക്കാർ പൂർണ്ണമായും കുടുംബത്തോടൊപ്പം ഉണ്ടാകുമെന്നും കൂട്ടിച്ചേർത്തു.

കോടതിയിൽ അപ്പീൽ സമർപ്പിച്ചപ്പോൾ പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നുണ്ടായ പിഴവുകൾ കേസിനെ ബാധിക്കുന്ന തരത്തിൽ ഗുരുതരമല്ലെന്നും അദ്ദേഹം വിശദീകരിച്ചു. ലഹരി ഉപയോഗിച്ചുള്ള ഡ്രൈവിംഗിനെതിരെ കടുത്ത മുന്നറിയിപ്പാണ് മന്ത്രി നൽകിയത്. നിരത്തുകളിൽ പൊലീസ് പരിശോധന കൂടുതൽ കടുപ്പിക്കുമെന്നും ഇതിനെതിരെ ആരും പരാതിയുമായി വരരുതെന്നും അദ്ദേഹം വ്യക്തമാക്കി.

ട്രാഫിക് അപകടങ്ങൾ തടയുന്നതിൽ നിലവിലെ നിയമങ്ങൾ പര്യാപ്തമല്ലെന്ന വിമർശനങ്ങൾ ഉയരുന്നുണ്ടെന്ന് സമ്മതിച്ച രമേശ് ചെന്നിത്തല, ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിൽ ആവശ്യമായ നിയമപരിഷ്കരണങ്ങൾ ആലോചിച്ചു നടപ്പാക്കുമെന്നും അറിയിച്ചു.

Home Minister Ramesh Chennithala visited the family of Jaya Balakrishnan, who was killed in a Benz car crash in Cheranalloor, and assured them that justice would be ensured. He said the family’s preferred lawyer would be appointed as public prosecutor and warned of stricter action against drug-impaired driving.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389574/ramesh-chennithala-visits-jaya-balakrishnan-family)