---
title: "കല്യാണ സീസണിൽ വൻ സർപ്രൈസ്! സ്വർണ്ണവില കുത്തനെ ഇടിഞ്ഞു, ഒറ്റയടിക്ക് കുറഞ്ഞത് 310 രൂപ"
english_title: "Gold Prices Plunge in Kerala Ahead of Wedding Season"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389571/kerala-gold-prices-plunge-wedding-season"
published_at: "2026-10-31T10:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae5756e00522_kerala-gold-prices-plunge-wedding-season.jpg"
keywords: ["GoldPriceDrop", "KeralaGoldRate", "WeddingSeason", "SilverPrice", "MarketFall"]
---

# കല്യാണ സീസണിൽ വൻ സർപ്രൈസ്! സ്വർണ്ണവില കുത്തനെ ഇടിഞ്ഞു, ഒറ്റയടിക്ക് കുറഞ്ഞത് 310 രൂപ

> **Lead Summary:** **തിരുവനന്തപുരം: **വിവാഹ സീസൺ അടുത്തിരിക്കെ സ്വർണ്ണവിലയിലുണ്ടായ കുത്തനെയുള്ള ഇടിവ് സാധാരണക്കാരക്കും കല്യാണ വീടുകൾക്കും വലിയ ആശ്വാസമാകുന്നു. ആഗോള വിപണിയിലുണ്ടായ വലിയ തിരിച്ചടിയെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ ചരിത്രപരമായ വീഴ്ചയാണ് രേഖപ്പെടുത്തിയത്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 310 രൂപ കുറഞ്ഞ് 12,730 രൂപയിലും, പവന് 2480 രൂപ കുറഞ്ഞ് 1,01,840 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

## Article Content

**തിരുവനന്തപുരം: **വിവാഹ സീസൺ അടുത്തിരിക്കെ സ്വർണ്ണവിലയിലുണ്ടായ കുത്തനെയുള്ള ഇടിവ് സാധാരണക്കാരക്കും കല്യാണ വീടുകൾക്കും വലിയ ആശ്വാസമാകുന്നു. ആഗോള വിപണിയിലുണ്ടായ വലിയ തിരിച്ചടിയെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ ചരിത്രപരമായ വീഴ്ചയാണ് രേഖപ്പെടുത്തിയത്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 310 രൂപ കുറഞ്ഞ് 12,730 രൂപയിലും, പവന് 2480 രൂപ കുറഞ്ഞ് 1,01,840 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

വെള്ളിയാഴ്ച രേഖപ്പെടുത്തിയ ഗ്രാമിന് 13,040 രൂപ, പവന് 1,04,320 രൂപ എന്ന ഉയർന്ന നിരക്കിൽ നിന്നാണ് സ്വർണ്ണവിലയിൽ ഈ വലിയ തിരുത്തൽ ഉണ്ടായിരിക്കുന്നത്. മറ്റ് കാരറ്റ് നിരക്കുകളിലും ഇതേ ഇടിവ് പ്രകടമാണ്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 250 രൂപ കുറഞ്ഞ് 10,420 രൂപയിലും (പവന് 83,360 രൂപ), 14 കാരറ്റിന് ഗ്രാമിന് 200 രൂപ കുറഞ്ഞ് 8,150 രൂപയിലും (പവന് 65,200 രൂപ), ഒമ്പത് കാരറ്റിന് ഗ്രാമിന് 125 രൂപ കുറഞ്ഞ് 5,260 രൂപയിലുമാണ് (പവന് 42,080 രൂപ) വ്യാപാരം നടക്കുന്നത്. ഇതിനുപുറമേ വെള്ളി വിലയിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമിന് 200 രൂപയും 10 ഗ്രാമിന് 2,000 രൂപയുമാണ് ഇന്നത്തെ വെള്ളിയുടെ നിരക്ക്.

Gold prices in Kerala fell sharply on Saturday, offering relief to families preparing for the wedding season. The price of 22-carat gold dropped by ₹310 per gram and ₹2,480 per sovereign, while silver also saw a decline.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389571/kerala-gold-prices-plunge-wedding-season)