---
title: "ചേരാനല്ലൂർ ബെൻസ് കാറപകടം: പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി കോടതി ഇന്ന് വീണ്ടും പരിഗണിക്കും"
english_title: "Cheranalloor Benz Crash: Court to Reconsider Plea to Cancel 17-Year-Old’s Bail Today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389567/cheranalloor-benz-crash-bail-plea"
published_at: "2026-10-31T09:47:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae56ce282403_cheranalloor-benz-crash-bail-plea.jpg"
keywords: ["CheranalloorCrash", "BenzCarAccident", "MinorAccused", "BailCancellation", "KeralaCourt"]
---

# ചേരാനല്ലൂർ ബെൻസ് കാറപകടം: പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി കോടതി ഇന്ന് വീണ്ടും പരിഗണിക്കും

> **Lead Summary:** **കൊച്ചി: **ചേരാനല്ലൂരിൽ ബെൻസ് കാറിടിച്ച് ഒരാൾ മരിച്ച സംഭവത്തിൽ പ്രതിയായ പ്രായപൂർത്തിയാകാത്ത പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സ്ത്രീകളുടെയും കുട്ടികളുടെയും കേസുകൾ പരിഗണിക്കുന്ന പ്രത്യേക അഡീഷണൽ സെഷൻസ് കോടതിയാണ് ഹർജിയിൽ വാദം കേൾക്കുന്നത്.

## Article Content

**കൊച്ചി: **ചേരാനല്ലൂരിൽ ബെൻസ് കാറിടിച്ച് ഒരാൾ മരിച്ച സംഭവത്തിൽ പ്രതിയായ പ്രായപൂർത്തിയാകാത്ത പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സ്ത്രീകളുടെയും കുട്ടികളുടെയും കേസുകൾ പരിഗണിക്കുന്ന പ്രത്യേക അഡീഷണൽ സെഷൻസ് കോടതിയാണ് ഹർജിയിൽ വാദം കേൾക്കുന്നത്.

കേസ് പരിഗണിക്കുന്നതിനിടെ പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയിൽ കഴിഞ്ഞ ദിവസം കോടതി രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. പ്രായപൂർത്തിയാകാത്ത പ്രതിയുടെ പേരും മറ്റ് വ്യക്തിവിവരങ്ങളും അപ്പീലിൽ തുറന്നു കാണിച്ചതാണ് കോടതിയുടെ കടുത്ത അമർഷത്തിന് കാരണമായത്. നിയമപ്രകാരം പ്രായപൂർത്തിയാകാത്ത വ്യക്തിയുടെ വിവരങ്ങൾ വെളിപ്പെടുത്തുന്നത് ശിക്ഷാർഹമായ കുറ്റമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

കൊല്ലപ്പെട്ടയാളുടെ കുടുംബവും പ്രോസിക്യൂഷനും നൽകിയ ഹർജികളിൽ പതിനേഴുകാരന്റെ പേരും തിരിച്ചറിയാൻ സഹായിക്കുന്ന വ്യക്തിവിവരങ്ങളും ഉൾപ്പെടുത്തിയിരുന്നു. ഇത്തരത്തിലാണോ അപ്പീൽ സമർപ്പിക്കുന്നതെന്ന് പ്രോസിക്യൂഷനോട് കോടതി രൂക്ഷമായ ഭാഷയിൽ ചോദിച്ചു. തുടർന്ന് ഈ വിവരങ്ങൾ പൂർണ്ണമായും ഒഴിവാക്കി പുതിയ അപ്പീൽ സമർപ്പിക്കാൻ നിർദേശിക്കുകയായിരുന്നു. കോടതി നിർദേശാനുസരണം പ്രോസിക്യൂഷൻ തിരുത്തലുകൾ വരുത്തി സമർപ്പിച്ച പുതിയ ഹർജിയാണ് ഇന്ന് കോടതി പരിഗണിക്കുന്നത്.

The court will today again hear a plea seeking cancellation of bail granted to the 17-year-old accused in the Cheranalloor Benz car crash that killed one person. The earlier hearing saw sharp criticism of the prosecution for revealing the minor’s identity details in the appeal, prompting a revised petition to be filed.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389567/cheranalloor-benz-crash-bail-plea)