---
title: "ഫെസ്റ്റിനിടെ ചോരക്കളി! യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർഥിക്ക് ക്രൂരമർദ്ദനം; തലയ്ക്ക് ഇരുമ്പ് പൈപ്പുകൊണ്ട് അടിച്ചു, ഒമ്പത് പേർക്കെതിരെ വധശ്രമത്തിന് കേസ്"
english_title: "Student Brutally Assaulted at University College Fest; Attempt-to-Murder Case Against Nine"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389553/university-college-fest-assault-attempt-murder-case"
published_at: "2026-10-31T08:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae55dcde9e9c_university-college-fest-assault-attempt-murder-case.jpg"
keywords: ["UniversityCollege", "Thiruvananthapuram", "AttemptToMurder", "StudentAssault", "KeralaPolice"]
---

# ഫെസ്റ്റിനിടെ ചോരക്കളി! യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർഥിക്ക് ക്രൂരമർദ്ദനം; തലയ്ക്ക് ഇരുമ്പ് പൈപ്പുകൊണ്ട് അടിച്ചു, ഒമ്പത് പേർക്കെതിരെ വധശ്രമത്തിന് കേസ്

> **Lead Summary:** **തിരുവനന്തപുരം: **യൂണിവേഴ്സിറ്റി കോളജിൽ ഫെസ്റ്റ് കാണാനെത്തിയ വിദ്യാർഥിയെയും കൂട്ടുകാരെയും ഒൻപതംഗ സംഘം തടഞ്ഞു നിർത്തി ക്രൂരമായി മർദിച്ചതായി പരാതി. ആക്രമണത്തിൽ തലയ്ക്ക് ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് അടിയേറ്റ വിദ്യാർഥിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തി കന്റോൺമെന്റ് പൊലീസ് കേസെടുത്തു.

## Article Content

**തിരുവനന്തപുരം: **യൂണിവേഴ്സിറ്റി കോളജിൽ ഫെസ്റ്റ് കാണാനെത്തിയ വിദ്യാർഥിയെയും കൂട്ടുകാരെയും ഒൻപതംഗ സംഘം തടഞ്ഞു നിർത്തി ക്രൂരമായി മർദിച്ചതായി പരാതി. ആക്രമണത്തിൽ തലയ്ക്ക് ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് അടിയേറ്റ വിദ്യാർഥിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തി കന്റോൺമെന്റ് പൊലീസ് കേസെടുത്തു.

നിലമേൽ മുള്ളുവിള വീട്ടിൽ എസ്. അഖിലിനാണ് (27) മർദനമേറ്റത്. കോളജിലെ ഹിന്ദി വിഭാഗം ഒന്നാം വർഷ ബിരുദ വിദ്യാർഥിയാണ് അഖിൽ. ആക്രമണം തടയാൻ ശ്രമിച്ച അഖിലിന്റെ കൂട്ടുകാരായ സജീവ്, അരുൺ എന്നിവർക്കും മർദനമേറ്റിട്ടുണ്ട്. കഴിഞ്ഞ 29-ന് രാത്രി 8.30-ഓടെ കോളജിലെ ഫിസിക്സ് വിഭാഗത്തിന് സമീപത്തുവെച്ചായിരുന്നു നാടിനെ നടുക്കിയ സംഭവം.

കോളജിലെ തന്നെ വിദ്യാർഥികളായ അശ്വിൻ, ദേവൻ, ആദിത്യൻ, ശ്രീജിത്ത്, ആദർശ്, മിഥുൻ, അഭിമന്യു, ക്ഷേത്രപാലൻ എന്നിവരും കണ്ടാലറിയാവുന്ന ഒരാളും ഉൾപ്പെടെ ഒൻപത് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.

കോളജിൽ വെച്ച് അഖിലിനെ ഒന്നാം പ്രതിയായ അശ്വിൻ അസഭ്യം പറഞ്ഞിരുന്നു. ഇത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. അശ്വിനാണ് അഖിലിന്റെ തലയ്ക്ക് ഇരുമ്പ് വടി ഉപയോഗിച്ച് അടിച്ചത്. തുടർന്ന് മറ്റ് പ്രതികൾ ചേർന്ന് അഖിലിനെ നിലത്തിട്ട് ക്രൂരമായി ചവിട്ടുകയും ചെയ്തു. ഇത് തടയാൻ ഓടിയെത്തിയപ്പോഴാണ് സജീവിനും അരുണിനും മർദനമേറ്റത്. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയതായി കന്റോൺമെന്റ് പൊലീസ് അറിയിച്ചു.

A first-year degree student was brutally attacked with an iron pipe during a fest at University College, Thiruvananthapuram. Cantonment Police have registered a case against nine people, including charges of attempt to murder.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389553/university-college-fest-assault-attempt-murder-case)