---
title: "പള്ളിപ്പാട്ട് തനിച്ചു താമസിച്ചിരുന്ന മധ്യവയസ്കൻ വീട്ടുപറമ്പിലെ കിണറ്റിൽ മരിച്ച നിലയിൽ"
english_title: "Middle-Aged Man Found Dead in Well Near House in Pallippad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389552/pallippad-man-found-dead-well"
published_at: "2026-10-31T08:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae558285207b_pallippad-man-found-dead-well.jpg"
keywords: ["AlappuzhaNews", "Pallippad", "FireForce", "PoliceProbe", "KeralaNews"]
---

# പള്ളിപ്പാട്ട് തനിച്ചു താമസിച്ചിരുന്ന മധ്യവയസ്കൻ വീട്ടുപറമ്പിലെ കിണറ്റിൽ മരിച്ച നിലയിൽ

> **Lead Summary:** **ആലപ്പുഴ: **പള്ളിപ്പാട് തനിച്ചു താമസിച്ചിരുന്നയാളെ വീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വെങ്ങാലിൽ പരേതനായ വി. എ. വർഗീസിന്റെ മകൻ രഞ്ജി വർഗീസ് ആണ് മരിച്ചത്.

## Article Content

**ആലപ്പുഴ: **പള്ളിപ്പാട് തനിച്ചു താമസിച്ചിരുന്നയാളെ വീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വെങ്ങാലിൽ പരേതനായ വി. എ. വർഗീസിന്റെ മകൻ രഞ്ജി വർഗീസ് ആണ് മരിച്ചത്.

വെള്ളിയാഴ്ചയോടെയാണ് സംഭവം പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി മൃതദേഹം കിണറ്റിൽ നിന്ന് പുറത്തെടുക്കുകയായിരുന്നു. പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നിലവിൽ ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംസ്‌കാരം ശനിയാഴ്ച രാവിലെ 11-ന് പള്ളിപ്പാട് സെന്റ് ജോർജ് ഓർത്തഡോക്‌സ് കാതോലിക്കേറ്റ് സിംഹാസന പള്ളി സെമിത്തേരിയിൽ നടക്കും. പരേതയായ തങ്കമ്മ വർഗീസാണ് മാതാവ്. സഹോദരൻ: ജോർജ് വർഗീസ് വെങ്ങാലിൽ.

Renji Varghese, 52, who lived alone in Pallippad, Alappuzha, was found dead in a well near his house. Fire force personnel recovered the body, and police have initiated further proceedings.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389552/pallippad-man-found-dead-well)