---
title: "ചരിത്ര വിജയത്തിന് പിന്നിൽ മലയാളി തിളക്കവും; എൻവിഎസ്–03 വിജയകരമായി ഭ്രമണപഥത്തിലെത്തിച്ച് ഐഎസ്ആർഒ"
english_title: "ISRO Successfully Places NVS-03 Navigation Satellite into Orbit"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389550/isro-nvs03-navigation-satellite-orbit"
published_at: "2026-10-31T08:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae5550aec91b_isro-nvs03-navigation-satellite-orbit.jpg"
keywords: ["ISRO", "NVS03", "GSLVF18", "Sriharikota", "NavigationSatellite"]
---

# ചരിത്ര വിജയത്തിന് പിന്നിൽ മലയാളി തിളക്കവും; എൻവിഎസ്–03 വിജയകരമായി ഭ്രമണപഥത്തിലെത്തിച്ച് ഐഎസ്ആർഒ

> **Lead Summary:** **ശ്രീഹരിക്കോട്ട: **ഗതിനിർണയത്തിനായി (നാവിഗേഷൻ) വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് ഇന്ത്യ വിക്ഷേപിച്ച എൻവിഎസ്–03 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിലെത്തി. ഇന്ത്യയുടെ നാവിഗേഷൻ സാറ്റലൈറ്റ് പരമ്പരയിലുള്ള ഉപഗ്രഹം, ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്ന് ജിഎസ്എൽവി– എഫ് 18 വിക്ഷേപണ വാഹനത്തിലാണ് കുതിച്ചുയർന്നത്.

## Article Content

**ശ്രീഹരിക്കോട്ട: **ഗതിനിർണയത്തിനായി (നാവിഗേഷൻ) വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് ഇന്ത്യ വിക്ഷേപിച്ച എൻവിഎസ്–03 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിലെത്തി. ഇന്ത്യയുടെ നാവിഗേഷൻ സാറ്റലൈറ്റ് പരമ്പരയിലുള്ള ഉപഗ്രഹം, ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്ന് ജിഎസ്എൽവി– എഫ് 18 വിക്ഷേപണ വാഹനത്തിലാണ് കുതിച്ചുയർന്നത്.

അർധരാത്രി 11.51-ന് കുതിച്ചുയർന്ന ഉപഗ്രഹം, 18 മിനിറ്റ് 50 സെക്കൻഡിൽ (പുലർച്ചെ 12.09-ന്) വിജയകരമായി നിർദ്ദിഷ്ട ഭ്രമണപഥത്തിൽ പ്രവേശിക്കുകയായിരുന്നു. തുടർന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. വി. നാരായണൻ മിഷൻ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഐഎസ്ആർഒയുടെ കരുത്തുറ്റ റോക്കറ്റായ ജിഎസ്എൽവിയുടെ 20-ാം വിക്ഷേപണമായിരുന്നു ഇത്.

ഗതാഗത മേഖല മുതൽ അടിയന്തര സാഹചര്യങ്ങളിൽ അതിവേഗ സഹായം എത്തിക്കുന്നതിന് വരെ ഈ ഉപഗ്രഹം പ്രയോജനപ്പെടും. 2025 ജനുവരിയിൽ വിക്ഷേപിച്ച എൻവിഎസ്-02 ഉപഗ്രഹത്തിന് പ്രൊപൽഷൻ സിസ്റ്റത്തിലുണ്ടായ സാങ്കേതിക തകരാർ കാരണം നിശ്ചിത ഭ്രമണപഥത്തിലെത്താൻ സാധിച്ചിരുന്നില്ല. ഈ തിരിച്ചടി മറികടന്നാണ് ഏകദേശം 2250 കിലോഗ്രാം ഭാരമുള്ള എൻവിഎസ്–03 എന്ന അത്യാധുനിക ഉപഗ്രഹത്തെ ഭൂമിയുടെ ഏറ്റവും അടുത്തുള്ള ഭ്രമണപഥത്തിൽ ഐഎസ്ആർഒ എത്തിച്ചത്.

നേരത്തെ ജിഎസ്എൽവി– എഫ്17 വിക്ഷേപണത്തിൽ നിർണായക പങ്കുവഹിച്ച 3 മലയാളി ശാസ്ത്രജ്ഞരും എഫ്–18 വിക്ഷേപണത്തിലും തിളങ്ങി. വിഎസ്എസ്‌സി ഡയറക്ടർ ഡോ. യു.പി. രാജീവ്, വലിയമല എൽപിഎസ്‌സി ഡയറക്ടർ എൻ. ജയൻ, വിഎസ്എസ്‌സി സെന്ററിലെ ജിഎസ്എൽവി പ്രൊജക്ട് ഡയറക്ടറും മിഷൻ ഡയറക്ടറുമായ തോമസ് കുര്യൻ എന്നിവരാണ് ശ്രീഹരിക്കോട്ടയിലെ ഏകോപനത്തിന് മുൻനിരയിൽ പ്രവർത്തിച്ചത്.

ISRO successfully placed the NVS-03 navigation satellite into orbit aboard the GSLV-F18 from Sriharikota. The mission marks a key step toward India’s self-reliance in navigation systems, with Malayalam scientists playing notable roles in the launch operations.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389550/isro-nvs03-navigation-satellite-orbit)