---
title: "ജിഷയുടെ മരണത്തിൽ ദുരൂഹത? വര്‍ക്കലയിലെ നവവധുവിന്റെ ആത്മഹത്യ, മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്ത് പൊലീസ്"
english_title: "Varkala Newlywed Found Dead; Police Seize Jisha’s Mobile Phone"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389548/varkala-newlywed-found-dead-police-seize-phone"
published_at: "2026-10-31T07:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae5518d797f0_varkala-newlywed-found-dead-police-seize-phone.jpg"
keywords: ["Varkala", "Jisha", "PoliceInvestigation", "NewlywedDeath", "KeralaNews"]
---

# ജിഷയുടെ മരണത്തിൽ ദുരൂഹത? വര്‍ക്കലയിലെ നവവധുവിന്റെ ആത്മഹത്യ, മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്ത് പൊലീസ്

> **Lead Summary:** **തിരുവനന്തപുരം: **വര്‍ക്കലയില്‍ നവവധുവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. വര്‍ക്കല തച്ചോട് പൈപ്പിന്‍മൂട് സ്വദേശി ഷാജി-ജയ ദമ്പതികളുടെ മകള്‍ ജിഷ ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11.30യോടെയാണ് ജിഷയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹത നീക്കുന്നതിനായി ജിഷയുടെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്ത് പൊലീസ് വിശദമായ പരിശോധന ആരംഭിച്ചു.

## Article Content

**തിരുവനന്തപുരം: **വര്‍ക്കലയില്‍ നവവധുവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. വര്‍ക്കല തച്ചോട് പൈപ്പിന്‍മൂട് സ്വദേശി ഷാജി-ജയ ദമ്പതികളുടെ മകള്‍ ജിഷ ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11.30യോടെയാണ് ജിഷയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹത നീക്കുന്നതിനായി ജിഷയുടെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്ത് പൊലീസ് വിശദമായ പരിശോധന ആരംഭിച്ചു.

ഈ മാസം 20-നായിരുന്നു വര്‍ക്കല സ്വദേശിയായ അജി നടേശനുമായി ജിഷയുടെ രണ്ടാം വിവാഹം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് നടന്നത്. ജിഷയുടെ വീട്ടുകാര്‍ ഈ വിവാഹവുമായി സഹകരിച്ചിരുന്നില്ല. ജിഷയുടെ ആദ്യഭര്‍ത്താവ് ശരത്ത് ഒന്നരവര്‍ഷം മുമ്പ് വിദേശത്തുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടിരുന്നു. ഈ ബന്ധത്തില്‍ എട്ടും അഞ്ചും വയസ്സുള്ള രണ്ട് പെണ്‍മക്കളുണ്ട്. കുട്ടികളോടൊപ്പം ആദ്യഭര്‍ത്താവ് ശരത്തിന്റെ വീട്ടിലായിരുന്നു ജിഷ താമസിച്ചുവന്നിരുന്നത്.

നിലവില്‍ മരണത്തില്‍ ദുരൂഹത സംശയിക്കുന്നില്ലെങ്കിലും വിശദമായ പരിശോധന നടത്താനാണ് പൊലീസിന്റെ തീരുമാനം. പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ നടക്കുന്ന പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണകാരണത്തില്‍ വ്യക്തത വരൂ എന്ന് വര്‍ക്കല സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു.

***(ശ്രദ്ധിക്കുക: ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ദിശ ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 1056)***

Varkala police have expanded their investigation into the death of Jisha, a 30-year-old newlywed woman found dead at her home. Her mobile phone has been taken into custody for detailed examination, and the postmortem is expected to clarify the cause of death.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389548/varkala-newlywed-found-dead-police-seize-phone)