---
title: "'അണ്ണാ സോറി.. പറ്റി പോയി, ജീവിതം ചെകുത്താനും കടലിലും ഇടയിലാണ്'; മാപ്പപേക്ഷ എഴുതിയ കത്തുമായി മോഷ്ടിച്ച ഏണി തിരികെവെച്ച് കള്ളന്മാർ"
english_title: "Thieves Return Stolen Ladder With Apology Note After CCTV Clip Goes Viral"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389545/thieves-return-stolen-ladder-apology-note"
published_at: "2026-10-31T07:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae54b259ba09_thieves-return-stolen-ladder-apology-note.jpg"
keywords: ["AruvikkaraTheft", "CCTVFootage", "Thiruvananthapuram", "PoliceInvestigation", "ApologyNote"]
---

# 'അണ്ണാ സോറി.. പറ്റി പോയി, ജീവിതം ചെകുത്താനും കടലിലും ഇടയിലാണ്'; മാപ്പപേക്ഷ എഴുതിയ കത്തുമായി മോഷ്ടിച്ച ഏണി തിരികെവെച്ച് കള്ളന്മാർ

> **Lead Summary:** **തിരുവനന്തപുരം: **അരുവിക്കരയ്‌ക്കു സമീപം വട്ടക്കുളത്തെ പവർ ടൂൾസ് സ്ഥാപനത്തിൽ നിന്ന് മോഷണം പോയ അലുമിനിയം ഏണി ക്ഷമാപണക്കത്തോടെ തിരികെയെത്തിച്ച് മോഷണ സംഘം. വട്ടക്കുളം എം.കെ. പവർ ടൂൾസ് എന്ന കടയിൽ നിന്ന് കഴിഞ്ഞ ഒക്ടോബർ 27-ന് കാണാതായ പുതിയ അലുമിനിയം ഏണിയാണ് 30-ന് ഉച്ചയോടെ ആരും കാണാതെ തിരികെയെത്തിച്ചത്.

## Article Content

**തിരുവനന്തപുരം: **അരുവിക്കരയ്‌ക്കു സമീപം വട്ടക്കുളത്തെ പവർ ടൂൾസ് സ്ഥാപനത്തിൽ നിന്ന് മോഷണം പോയ അലുമിനിയം ഏണി ക്ഷമാപണക്കത്തോടെ തിരികെയെത്തിച്ച് മോഷണ സംഘം. വട്ടക്കുളം എം.കെ. പവർ ടൂൾസ് എന്ന കടയിൽ നിന്ന് കഴിഞ്ഞ ഒക്ടോബർ 27-ന് കാണാതായ പുതിയ അലുമിനിയം ഏണിയാണ് 30-ന് ഉച്ചയോടെ ആരും കാണാതെ തിരികെയെത്തിച്ചത്.

കഴിഞ്ഞ 29-ാം തീയതിയാണ് കടയ്ക്ക് പുറത്ത് സൂക്ഷിച്ചിരുന്ന ഏണി കാണാതായ വിവരം ഉടമ അൻവറിന്റെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് കടയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് 27-ന് ഉച്ചയ്ക്ക് അൻവറും ഭാര്യ ജസീനയും ഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് പോയ സമയത്ത് പാറശ്ശാല രജിസ്ട്രേഷനുള്ള ബൈക്കിലെത്തിയ മൂന്നംഗ സംഘം ഏണിയുമെടുത്ത് കടന്നുകളയുന്നത് കണ്ടത്. ഉടൻ തന്നെ അൻവർ അരുവിക്കര പോലീസിൽ പരാതി നൽകുകയായിരുന്നു.

ഇതിനിടെ മോഷണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ അരുവിക്കരയിലെ പ്രാദേശിക വാട്സാപ്പ് ഗ്രൂപ്പുകളിൽ വ്യാപകമായി പ്രചരിച്ചു. ദൃശ്യങ്ങൾ പ്രചരിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയതോടെ ഭയന്ന മോഷണ സംഘം, 30-ാം തീയതി ഉച്ചയോടെ ഏണിയും കൂടെ മാപ്പപേക്ഷിച്ചുകൊണ്ടുള്ള കത്തും കടയ്ക്ക് മുന്നിൽ ചാരിവെച്ച് മുങ്ങുകയായിരുന്നു.

***അണ്ണാ sorry ഒരു സാധനം കുഴിയിൽ വീണു അത് എടുക്കാൻ കൊണ്ട് പോയതാ***

***പറ്റി പോയി മെനിഞ്ഞാന്ന് കൊണ്ട് വെക്കണം എന്ന് കരുതിയ ആണ്***

***ഒരു സ്ഥലത്തോട്ട് പെട്ടന്ന് പോകേണ്ടി വന്നു***

***Viral ആക്കരുത്... sorry ജീവിതം ചെകുത്താനും കടലിലും ഇടയിലാണ്... suicide inta വക്കിലാണ് sorry sorry sorry ***

'അണ്ണാ സോറി...' എന്ന് ആരംഭിക്കുന്ന കത്തിൽ മൂന്ന് തവണ ആവർത്തിച്ച് സോറി പറഞ്ഞുകൊണ്ടാണ് കത്ത് അവസാനിക്കുന്നത്. ഏണി തിരികെ ലഭിച്ചെങ്കിലും സംഭവത്തിൽ അന്വേഷണം തുടരുമെന്നാണ് പോലീസ് അറിയിച്ചിട്ടുള്ളത്.

> Thieves returned a stolen aluminum ladder to a power tools shop in Aruvikkara, Thiruvananthapuram, along with an apology note beginning with “Anna Sorry.” The theft was captured on CCTV, and the footage went viral in local WhatsApp groups, prompting police to continue the investigation.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389545/thieves-return-stolen-ladder-apology-note)