---
title: "പൂജയ്ക്ക് പൂവ് പറിക്കുന്നതിനിടെ അപകടം; ബാൽക്കണിയിൽ നിന്ന് താഴേക്ക് വീണ് പിതാവിനും മകനും ദാരുണാന്ത്യം"
english_title: "Father and Son Die After Fall From 23rd-Floor Balcony in Greater Noida"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389543/father-son-die-23rd-floor-balcony-fall"
published_at: "2026-10-31T07:09:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae5472ba27f7_father-son-die-23rd-floor-balcony-fall.jpg"
keywords: ["GreaterNoida", "BalconyFall", "FatherSon", "Accident", "ApartmentComplex"]
---

# പൂജയ്ക്ക് പൂവ് പറിക്കുന്നതിനിടെ അപകടം; ബാൽക്കണിയിൽ നിന്ന് താഴേക്ക് വീണ് പിതാവിനും മകനും ദാരുണാന്ത്യം

> **Lead Summary:** **ലഖ്‌നൗ: **ബഹുനില കെട്ടിടസമുച്ചയത്തിന്റെ 23-ാം നിലയിലെ ബാൽക്കണിയിൽ നിന്ന് വീണ് പിതാവിനും പതിനൊന്നുകാരനായ മകനും ദാരുണാന്ത്യം. രൺദീപ് പത്ര , മകൻ ആരവ് എന്നിവരാണ് മരിച്ചത്. ഗ്രേറ്റർ നോയിഡയിലെ മഹാഗുൺ മൈവുഡ്‌സ് സൊസൈറ്റി അപ്പാർട്ട്‌മെന്റിൽ വെള്ളിയാഴ്ച രാവിലെയോടെയായിരുന്നു നാടിനെ നടുക്കിയ ദാരുണ സംഭവം.

## Article Content

**ലഖ്‌നൗ: **ബഹുനില കെട്ടിടസമുച്ചയത്തിന്റെ 23-ാം നിലയിലെ ബാൽക്കണിയിൽ നിന്ന് വീണ് പിതാവിനും പതിനൊന്നുകാരനായ മകനും ദാരുണാന്ത്യം. രൺദീപ് പത്ര , മകൻ ആരവ് എന്നിവരാണ് മരിച്ചത്. ഗ്രേറ്റർ നോയിഡയിലെ മഹാഗുൺ മൈവുഡ്‌സ് സൊസൈറ്റി അപ്പാർട്ട്‌മെന്റിൽ വെള്ളിയാഴ്ച രാവിലെയോടെയായിരുന്നു നാടിനെ നടുക്കിയ ദാരുണ സംഭവം.

പൂജയ്ക്കുവേണ്ടി ബാൽക്കണിയിലെ ചെടിയിൽ നിന്ന് പൂക്കൾ പറിക്കാൻ പോയതായിരുന്നു രൺദീപും മകൻ ആരവും. പൂക്കൾ പറിക്കുന്നതിനിടെ അബദ്ധത്തിൽ കാൽവഴുതി മകൻ ബാൽക്കണിയിൽ നിന്ന് താഴേക്ക് പതിക്കുകയായിരുന്നു. ബാൽക്കണിയുടെ കൈവരിയിൽ തൂങ്ങിക്കിടന്ന മകനെ രക്ഷിക്കാനായി ഓടിയെത്തി കൈകളിൽ പിടിച്ച് വലിച്ചുകയറ്റാൻ ശ്രമിക്കുന്നതിനിടെ രൺദീപിന്റെയും നിലതെറ്റി. തുടർന്ന് ഇരുവരും 23-ാം നിലയിൽ നിന്ന് താഴേക്ക് പതിക്കുകയായിരുന്നുവെന്നാണ് വിവരങ്ങൾ.

വിവരമറിഞ്ഞ് ബിസ്രാഖ് പോലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘം ഉടനടി സംഭവസ്ഥലത്തെത്തി. രക്തത്തിൽ കുളിച്ചുകിടന്ന രൺദീപിനെയും ആരവിനെയും പോലീസ് ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടുപേരുടെയും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പോലീസ് അറിയിച്ചു.

A 40-year-old man and his 11-year-old son died after falling from the 23rd-floor balcony of an apartment complex in Greater Noida while the father was trying to save his child.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389543/father-son-die-23rd-floor-balcony-fall)