---
title: "നാണക്കേട് ആയല്ലോ ...! പാർട്ടി പ്രവർത്തകയുടെ അശ്ലീലചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; സിപിഎം ഏരിയ സെക്രട്ടറിയെ സ്ഥാനത്തുനിന്ന് നീക്കി"
english_title: "CPM Area Secretary Removed Over Sharing Party Worker’s Explicit Photo"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389541/cpm-area-secretary-removed-explicit-photo"
published_at: "2026-10-31T07:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae545647c2dd_cpm-area-secretary-removed-explicit-photo.jpg"
keywords: ["CPM", "Kasaragod", "SocialMedia", "PoliticalControversy", "PartyDiscipline"]
---

# നാണക്കേട് ആയല്ലോ ...! പാർട്ടി പ്രവർത്തകയുടെ അശ്ലീലചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; സിപിഎം ഏരിയ സെക്രട്ടറിയെ സ്ഥാനത്തുനിന്ന് നീക്കി

> **Lead Summary:** **കാസർകോട്: **പാർട്ടി പ്രവർത്തകയുടെ അശ്ലീല ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നതോടെ സിപിഎം ഉദുമ ഏരിയ സെക്രട്ടറി മധു മുതിയക്കാലിനെ സ്ഥാനത്തുനിന്ന് നീക്കി. എന്നാൽ ഇയാൾ സ്വയം സ്ഥാനമൊഴിഞ്ഞതാണെന്നാണ് സിപിഎം കാസർകോട് ജില്ലാ നേതൃത്വം നൽകുന്ന ഔദ്യോഗിക വിശദീകരണം. പി.വി രാജേന്ദ്രനാണ് പുതിയ ഏരിയാ സെക്രട്ടറി.

## Article Content

**കാസർകോട്: **പാർട്ടി പ്രവർത്തകയുടെ അശ്ലീല ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നതോടെ സിപിഎം ഉദുമ ഏരിയ സെക്രട്ടറി മധു മുതിയക്കാലിനെ സ്ഥാനത്തുനിന്ന് നീക്കി. എന്നാൽ ഇയാൾ സ്വയം സ്ഥാനമൊഴിഞ്ഞതാണെന്നാണ് സിപിഎം കാസർകോട് ജില്ലാ നേതൃത്വം നൽകുന്ന ഔദ്യോഗിക വിശദീകരണം. പി.വി രാജേന്ദ്രനാണ് പുതിയ ഏരിയാ സെക്രട്ടറി.

മാസങ്ങൾക്ക് മുൻപാണ് മധു മുതിയക്കാൽ പാർട്ടി പ്രവർത്തകയുടെ അശ്ലീല ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. സംഭവം വലിയ രീതിയിലുള്ള രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെക്കുകയും പാർട്ടി പ്രവർത്തകർക്കിടയിൽ നിന്ന് തന്നെ ശക്തമായ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. ഉദുമ ഏരിയ കമ്മറ്റിക്കുള്ളിലും വിഷയം കടുത്ത ഭിന്നതയ്ക്ക് കാരണമായി.

നേരത്തെ ചേർന്ന പാർട്ടി വിപുലീകൃത കമ്മിറ്റി യോഗത്തിൽ മധുവിനെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും നടപടിയൊന്നും ഉണ്ടായിരുന്നില്ല. ഇത് പാർട്ടി നേതാക്കൾക്കിടയിൽ കൂടുതൽ അമർഷത്തിന് കാരണമായിരുന്നു. ഒടുവിൽ വൻ പ്രതിഷേധങ്ങൾക്കൊടുവിലാണ് ഇയാളെ സ്ഥാനത്തുനിന്ന് നീക്കാൻ നേതൃത്വം നിർബന്ധിതരായത്. അതേസമയം, ആരോഗ്യപരമായ കാരണങ്ങളാലാണ് മധുവിനെ പദവിയിൽ നിന്ന് മാറ്റിയതെന്നാണ് ജില്ലാ കമ്മിറ്റിയുടെ വാദം.

CPM Uduma Area Secretary Madhu Muthiyakkal has been removed after facing strong backlash over sharing an explicit photo of a female party worker on social media. The party says he stepped down voluntarily, while the incident triggered internal dissent and public criticism.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389541/cpm-area-secretary-removed-explicit-photo)