---
title: "പൂട്ടിട്ട് എക്സൈസ് മന്ത്രി! പുതിയ ബാറുകൾക്ക് അനുമതി നൽകിയ രണ്ടു ഡെപ്യൂട്ടി കമ്മീഷണർമാർക്ക് സസ്പെൻഷൻ"
english_title: "Two Deputy Commissioners Suspended for Approving New Bars in Kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389532/deputy-commissioners-suspended-new-bar-licenses"
published_at: "2026-10-31T06:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae53ca061c5a_deputy-commissioners-suspended-new-bar-licenses.jpg"
keywords: ["KeralaExcise", "BarLicense", "LiquorPolicy", "Suspension", "GovernmentAction"]
---

# പൂട്ടിട്ട് എക്സൈസ് മന്ത്രി! പുതിയ ബാറുകൾക്ക് അനുമതി നൽകിയ രണ്ടു ഡെപ്യൂട്ടി കമ്മീഷണർമാർക്ക് സസ്പെൻഷൻ

> **Lead Summary:** **തിരുവനന്തപുരം: **സർക്കാർ നിർദ്ദേശം മറികടന്ന് സംസ്ഥാനത്ത് പുതിയ ബാറുകൾക്ക് ലൈസൻസ് അനുവദിച്ച സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. എറണാകുളം ഡെപ്യൂട്ടി കമ്മീഷണർ പി.കെ. സതീഷ്, കോട്ടയത്തിന്റെ ചുമതലയുള്ള പത്തനംതിട്ട ഡെപ്യൂട്ടി കമ്മീഷണർ ഷിബു പി.എൽ എന്നിവരെയാണ് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ ഉത്തരവ് ഉടൻ പുറത്തിറങ്ങും.

## Article Content

**തിരുവനന്തപുരം: **സർക്കാർ നിർദ്ദേശം മറികടന്ന് സംസ്ഥാനത്ത് പുതിയ ബാറുകൾക്ക് ലൈസൻസ് അനുവദിച്ച സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. എറണാകുളം ഡെപ്യൂട്ടി കമ്മീഷണർ പി.കെ. സതീഷ്, കോട്ടയത്തിന്റെ ചുമതലയുള്ള പത്തനംതിട്ട ഡെപ്യൂട്ടി കമ്മീഷണർ ഷിബു പി.എൽ എന്നിവരെയാണ് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ ഉത്തരവ് ഉടൻ പുറത്തിറങ്ങും.

പുതിയ മദ്യനയം പുറത്തുവരുന്നതിന് മുന്നോടിയായി ബാറുകൾക്ക് അനുമതി നൽകരുതെന്ന സർക്കാർ നിർദേശം ലംഘിച്ചതിനാണ് എക്സൈസ് മന്ത്രി എം. ലിജുവിന്റെ നിർദേശപ്രകാരം ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്. ബിയർ-വൈൻ പാർലറുകളുടെ ലൈസൻസ് തരംമാറ്റിയാണ് ഇവർ പുതിയ ബാറുകൾക്ക് അനുമതി നൽകിയത്. എറണാകുളം ജില്ലയിൽ രണ്ടും കോട്ടയം ജില്ലയിൽ ഒരു ബാറിനുമാണ് ഡെപ്യൂട്ടി കമ്മീഷണർമാർ ലൈസൻസ് തരംമാറ്റി നൽകിയത്.

ഉദ്യോഗസ്ഥരുടെ തന്നിഷ്ടപ്രകാരമുള്ള നടപടിയിൽ എക്സൈസ് മന്ത്രി എം. ലിജു കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും വിഷയത്തിൽ എക്സൈസ് കമ്മീഷണറോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡെപ്യൂട്ടി കമ്മീഷണർമാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്.

നേരത്തെ മന്ത്രിയുടെ അറിവില്ലാതെ വീര്യം കൂടിയ വൈൻ ബേക്കറികൾ വഴി വിൽക്കാൻ അനുമതി നൽകിയ ഉത്തരവും വലിയ വിവാദമായിരുന്നു. പിന്നീട് സർക്കാർ ഇത് മരവിപ്പിക്കുകയായിരുന്നു. ഈ വിവാദം അടങ്ങുന്നതിന് മുൻപാണ് വീണ്ടും സർക്കാരിന്റെ മദ്യനയത്തിന് വിരുദ്ധമായി ഉദ്യോഗസ്ഥർ ബാർ ലൈസൻസ് അനുവദിച്ചത്.

Two Deputy Excise Commissioners in Kerala have been suspended for granting licenses to new bars in violation of government directives. The action came after an urgent report was sought by the Excise Minister over the unauthorized license conversions ahead of the new liquor policy.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389532/deputy-commissioners-suspended-new-bar-licenses)