---
title: "മന്ത്രി അറിഞ്ഞില്ല; സംസ്ഥാനത്ത് സർക്കാർ നിർദേശം മറികടന്ന് പുതിയ ബാറുകൾക്ക് അനുമതി; റിപ്പോർട്ട് തേടി എക്സൈസ് മന്ത്രി"
english_title: "New Bar Approvals in Kerala Trigger Row; Excise Minister Seeks Report"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389531/kerala-new-bar-approvals-report-excise-minister"
published_at: "2026-10-31T06:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae53b766f34e_kerala-new-bar-approvals-report-excise-minister.jpg"
keywords: ["KeralaExcise", "LiquorPolicy", "BarLicenses", "ExciseMinister", "KeralaNews"]
---

# മന്ത്രി അറിഞ്ഞില്ല; സംസ്ഥാനത്ത് സർക്കാർ നിർദേശം മറികടന്ന് പുതിയ ബാറുകൾക്ക് അനുമതി; റിപ്പോർട്ട് തേടി എക്സൈസ് മന്ത്രി

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ നിർദേശം മറികടന്ന് പുതിയ ബാറുകൾക്ക് അനുമതി നൽകിയതിൽ വ്യാപക പ്രതിഷേധവും എക്സൈസ് വകുപ്പിൽ ഭിന്നതയും. ബിയർ-വൈൻ പാർലറുകളുടെ ലൈസൻസ് തരംമാറ്റിയാണ് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പുതിയ ബാറുകൾക്ക് അനുമതി നൽകിയത്. ഉദ്യോഗസ്ഥരുടെ തന്നിഷ്ടപ്രകാരമുള്ള നടപടിയിൽ എക്സൈസ് മന്ത്രി എം. ലിജു ശക്തമായ അതൃപ്തി രേഖപ്പെടുത്തി. സംഭവത്തിൽ എക്സൈസ് കമ്മീഷണറോട് മന്ത്രി അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ നിർദേശം മറികടന്ന് പുതിയ ബാറുകൾക്ക് അനുമതി നൽകിയതിൽ വ്യാപക പ്രതിഷേധവും എക്സൈസ് വകുപ്പിൽ ഭിന്നതയും. ബിയർ-വൈൻ പാർലറുകളുടെ ലൈസൻസ് തരംമാറ്റിയാണ് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പുതിയ ബാറുകൾക്ക് അനുമതി നൽകിയത്. ഉദ്യോഗസ്ഥരുടെ തന്നിഷ്ടപ്രകാരമുള്ള നടപടിയിൽ എക്സൈസ് മന്ത്രി എം. ലിജു ശക്തമായ അതൃപ്തി രേഖപ്പെടുത്തി. സംഭവത്തിൽ എക്സൈസ് കമ്മീഷണറോട് മന്ത്രി അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്.

എറണാകുളം ജില്ലയിൽ രണ്ടും കോട്ടയം ജില്ലയിൽ ഒരു ബാറിനുമാണ് പുതിയതായി അനുമതി നൽകിയിരിക്കുന്നത്. പുതിയ മദ്യനയം പുറത്തുവരുന്നതിന് മുൻപായി സംസ്ഥാനത്ത് ഒരു കാരണവശാലും പുതിയ ബാറുകൾക്ക് അനുമതി നൽകരുതെന്ന കർശന നിർദ്ദേശം നിലനിൽക്കെയാണ് ഇത് കാറ്റിൽപ്പറത്തി ഉദ്യോഗസ്ഥർ ഉത്തരവിറക്കിയത്.

സർക്കാരോ മന്ത്രിയോ അറിയാതെ പുതിയ മദ്യശാലകൾക്ക് അനുമതി നൽകുന്നത് ഇതാദ്യമല്ല. നേരത്തെ വീര്യം കൂടിയ വൈൻ ബേക്കറികൾ വഴി വിൽക്കാൻ അനുമതി നൽകിയ ഉത്തരവും സമാനമായ രീതിയിൽ വൻ വിവാദമായിരുന്നു. മന്ത്രിയുടെ അറിവില്ലാതെയാണ് ആ തീരുമാനമെടുത്തതെന്ന ആക്ഷേപമുയർന്നതോടെ ബേക്കറികൾ വഴിയുള്ള വൈൻ വിൽപ്പനയ്ക്കുള്ള ഉത്തരവ് സർക്കാർ മരവിപ്പിക്കുകയായിരുന്നു. ഈ വിവാദത്തിന് പിന്നാലെയാണ് വീണ്ടും സർക്കാരിനെ വെട്ടിലാക്കി ഉദ്യോഗസ്ഥർ പുതിയ ബാറുകൾക്ക് ലൈസൻസ് അനുവദിച്ചിരിക്കുന്നത്.

Controversial approval has been granted for new bars in Kerala by converting beer and wine parlour licences, despite government instructions not to allow any new bars before the new liquor policy is announced. Excise Minister M. Liju has expressed strong displeasure and sought an urgent report from the Excise Commissioner.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389531/kerala-new-bar-approvals-report-excise-minister)