---
title: "12 വർഷമായി വേർപിരിഞ്ഞു താമസം, സ്ഥലമിടപാതിനെച്ചൊല്ലി വൈരാഗ്യം; ഭാര്യയെ വെട്ടുകത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച ഭർത്താവ് പിടിയിൽ"
english_title: "Estranged Husband Arrested for Brutally Attacking Wife with Machete in Thiruvananthapuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389529/estranged-husband-attacks-wife-thiruvananthapuram"
published_at: "2026-10-31T06:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae537614e6a8_estranged-husband-attacks-wife-thiruvananthapuram.jpg"
keywords: ["Thiruvananthapuram", "DomesticViolence", "PropertyDispute", "MacheteAttack", "KeralaPolice"]
---

# 12 വർഷമായി വേർപിരിഞ്ഞു താമസം, സ്ഥലമിടപാതിനെച്ചൊല്ലി വൈരാഗ്യം; ഭാര്യയെ വെട്ടുകത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച ഭർത്താവ് പിടിയിൽ

> **Lead Summary:** **തിരുവനന്തപുരം: **കുടുംബവഴക്കിനെയും വസ്തു തർക്കത്തെയും തുടർന്ന് ഭാര്യയെ നടുറോഡിൽ തടഞ്ഞുനിർത്തി വെട്ടുകത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച ഭർത്താവ് പോലീസ് പിടിയിൽ. പാച്ചല്ലൂർ സ്വദേശി വിജയനാണ് മലയിൻകീഴ് പോലീസിന്റെ പിടിയിലായത്. തിരുമല പെരുകാവിൽ വെച്ചായിരുന്നു ദാരുണമായ സംഭവം നടന്നത്.

## Article Content

**തിരുവനന്തപുരം: **കുടുംബവഴക്കിനെയും വസ്തു തർക്കത്തെയും തുടർന്ന് ഭാര്യയെ നടുറോഡിൽ തടഞ്ഞുനിർത്തി വെട്ടുകത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച ഭർത്താവ് പോലീസ് പിടിയിൽ. പാച്ചല്ലൂർ സ്വദേശി വിജയനാണ് മലയിൻകീഴ് പോലീസിന്റെ പിടിയിലായത്. തിരുമല പെരുകാവിൽ വെച്ചായിരുന്നു ദാരുണമായ സംഭവം നടന്നത്.

കഴിഞ്ഞ 12 വർഷമായി ഇരുവരും വേർപിരിഞ്ഞു താമസിക്കുകയായിരുന്നു. വിജയന്റെ ഉടമസ്ഥതയിലുള്ള സ്ഥലമിടപാടുമായി ബന്ധപ്പെട്ടുണ്ടായ വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. സ്കൂട്ടറിൽ വരികയായിരുന്ന ഭാര്യയെ വിജയൻ ബൈക്കിൽ പിന്തുടർന്ന് തടഞ്ഞുനിർത്തുകയും, കൈയിൽ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് ക്രൂരമായി വെട്ടുകയുമായിരുന്നു.

തലയ്ക്കും കൈകൾക്കും ഗുരുതരമായി പരിക്കേറ്റ് റോഡിൽ വീണ ശേഷവും ഇയാൾ ആക്രമണം തുടർന്നു. റോഡിലുണ്ടായിരുന്ന നാട്ടുകാർ ഓടിക്കൂടിയതോടെയാണ് പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടത്. ചോര വാർന്ന് റോഡിൽ കിടന്ന ഇവരെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ നിലവിൽ തീവ്രപരിചരണത്തിൽ ചികിത്സയിലാണ്.

ആക്രമണത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. സംഭവത്തിൽ വധശ്രമത്തിന് കേസെടുത്ത പോലീസ് ഒളിവിൽ പോയ പ്രതിക്കായി തെരച്ചിൽ ഊർജ്ജിതമാക്കി. വ്യാഴാഴ്ച പാച്ചല്ലൂർ ക്ഷേത്രത്തിന് സമീപത്തുനിന്നാണ് ഇയാളെ പോലീസ് തന്ത്രപരമായി പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Thiruvananthapuram police have arrested Vijayan, 52, for allegedly attacking his estranged wife with a machete on a public road in Thirumala. Police said the assault was linked to a long-standing property dispute, and the victim remains in intensive care.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389529/estranged-husband-attacks-wife-thiruvananthapuram)