---
title: "ഫോണിലെ ചാറ്റിനെച്ചൊല്ലി തർക്കമുണ്ടായെന്ന്; ഭർതൃവീട്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു"
english_title: "Teacher Dies After Suicide Attempt at Husband’s Home Following Chat Dispute"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389525/teacher-dies-after-chat-dispute"
published_at: "2026-10-30T22:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae4ca22aacac_teacher-dies-after-chat-dispute.jpg"
keywords: ["KeralaNews", "SuicideAttempt", "PoliceInvestigation", "TeacherDeath"]
---

# ഫോണിലെ ചാറ്റിനെച്ചൊല്ലി തർക്കമുണ്ടായെന്ന്; ഭർതൃവീട്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു

> **Lead Summary:** കൊല്ലം: കടയ്ക്കലിൽ ഭർതൃവീട്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്വകാര്യ സ്കൂൾ അധ്യാപിക മരിച്ചു. ഇളമ്പഴന്നൂർ സമീർ മൻസിലിൽ സമീറിന്റെ ഭാര്യ നിഷ്ന ആണ് മരിച്ചത്.

## Article Content

കൊല്ലം: കടയ്ക്കലിൽ ഭർതൃവീട്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്വകാര്യ സ്കൂൾ അധ്യാപിക മരിച്ചു. ഇളമ്പഴന്നൂർ സമീർ മൻസിലിൽ സമീറിന്റെ ഭാര്യ നിഷ്ന ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. സ്കൂളിൽനിന്ന് ഭർത്താവ് സമീർ നിഷ്നയെ കൂട്ടിക്കൊണ്ടുവന്നിരുന്നു. വീട്ടിലെത്തിയതിന് പിന്നാലെയാണ് നിഷ്നയെ ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം ശ്രദ്ധയിൽപ്പെട്ട സമീർ ഉടൻ നിഷ്നയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.

നിഷ്ന ഫോണിൽ ചാറ്റ് ചെയ്തതിനെ സമീർ ചോദ്യം ചെയ്തിരുന്നതായി പൊലീസ് അറിയിച്ചു. സംഭവത്തിന്റെ പശ്ചാത്തലം സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.

ഏരൂർ പത്തടി നിയാസ് മൻസിലിൽ മുഹമ്മദ് ബഷീറിന്റെയും സുബയയുടെയും മകളാണ് നിഷ്ന. ഐന ഫാത്തിമ, ഐഹാൻ ഫാത്തിമ എന്നിവർ മക്കളാണ്.

A private school teacher, Nishna (27), died after allegedly attempting suicide at her husband’s home in Kadakkal, Kollam. Police said her husband had questioned her over a phone chat, and an investigation is underway into the circumstances surrounding the incident.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389525/teacher-dies-after-chat-dispute)