---
title: "ജോലി തേടുന്നവർ ശ്രദ്ധിക്കുക...! പരീക്ഷയെ പേടിക്കേണ്ട, ഇന്റർവ്യൂവും വേണ്ട; കൊച്ചി മെട്രോയിൽ അപ്രന്റീസ്ഷിപ്പിന് അവസരം"
english_title: "Kochi Metro Opens Apprenticeship Opportunities Without Exam or Interview"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389522/kochi-metro-apprenticeship-no-exam-interview"
published_at: "2026-10-30T21:59:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae4c6858af9c_kochi-metro-apprenticeship-no-exam-interview.jpg"
keywords: ["KochiMetro", "Apprenticeship", "JobOpportunity", "KeralaJobs", "MetroRecruitment"]
---

# ജോലി തേടുന്നവർ ശ്രദ്ധിക്കുക...! പരീക്ഷയെ പേടിക്കേണ്ട, ഇന്റർവ്യൂവും വേണ്ട; കൊച്ചി മെട്രോയിൽ അപ്രന്റീസ്ഷിപ്പിന് അവസരം

> **Lead Summary:** കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി അപ്രന്റീസ്ഷിപ്പ് പരിശീലനത്തിന് അവസരം. ഒരു വർഷമാണ് പരിശീലന കാലാവധി. ആകെ 70 ഒഴിവുകളാണുള്ളത്. എഴുത്തുപരീക്ഷയോ അഭിമുഖമോ ഇല്ലാതെ തന്നെ തെരഞ്ഞെടുപ്പ് നടത്തും. അപേക്ഷകരിൽ നിന്ന് തയ്യാറാക്കുന്ന ഷോർട്ട്‌ലിസ്റ്റ് അടിസ്ഥാനമാക്കിയായിരിക്കും നിയമനം. നവംബർ 10 വരെ അപേക്ഷ സമർപ്പിക്കാം.

## Article Content

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി അപ്രന്റീസ്ഷിപ്പ് പരിശീലനത്തിന് അവസരം. ഒരു വർഷമാണ് പരിശീലന കാലാവധി. ആകെ 70 ഒഴിവുകളാണുള്ളത്. എഴുത്തുപരീക്ഷയോ അഭിമുഖമോ ഇല്ലാതെ തന്നെ തെരഞ്ഞെടുപ്പ് നടത്തും. അപേക്ഷകരിൽ നിന്ന് തയ്യാറാക്കുന്ന ഷോർട്ട്‌ലിസ്റ്റ് അടിസ്ഥാനമാക്കിയായിരിക്കും നിയമനം. നവംബർ 10 വരെ അപേക്ഷ സമർപ്പിക്കാം.

ഗ്രാജുവേറ്റ് അപ്രന്റീസ് (ടെക്നിക്കൽ) വിഭാഗത്തിൽ 16 ഒഴിവുകളുണ്ട്. ഗ്രാജുവേറ്റ് അപ്രന്റീസ് വിഭാഗത്തിൽ 6 ഒഴിവുകളും ഡിപ്ലോമ ടെക്നീഷ്യൻ അപ്രന്റീസ് വിഭാഗത്തിൽ 28 ഒഴിവുകളും ട്രേഡ് അപ്രന്റീസ് വിഭാഗത്തിൽ 20 ഒഴിവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

റെഗുലർ കോഴ്സ് വഴി പഠനം പൂർത്തിയാക്കിയവർക്കാണ് അപേക്ഷിക്കാൻ യോഗ്യത. ഫൈനൽ പരീക്ഷാഫലം വന്നിട്ട് അഞ്ച് വർഷത്തിനുള്ളിൽ ഉള്ളവരായിരിക്കണം. മുൻപ് അപ്രന്റീസ്ഷിപ്പ് പരിശീലനം നേടിയവർക്ക് അപേക്ഷിക്കാൻ അർഹതയില്ല.

അപേക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ apprenticeshipindia.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അല്ലെങ്കിൽ ജനറൽ മാനേജർ (എച്ച്ആർ, എഡിഎംഎൻ & ട്രിജി), കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്, കോർപ്പറേറ്റ് ഓഫീസ്, നാലാം നില, ജെഎൽഎൻ സ്റ്റേഡിയം മെട്രോ സ്റ്റേഷൻ, കലൂർ, കൊച്ചി, കേരള – 682017 എന്ന വിലാസത്തിൽ അപേക്ഷകൾ അയയ്ക്കാം.

Kochi Metro Rail Limited has announced 70 apprenticeship openings across multiple categories for one-year training. Selection will be based on a shortlist, with no written test or interview, and applications are open until November 10.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389522/kochi-metro-apprenticeship-no-exam-interview)