---
title: "മാധ്യമം ശമ്പള നിഷേധം: ട്രേഡ്​ യൂണിയൻ നേതാക്കളുടെ സത്യഗ്രഹം നാളെ"
english_title: "Madhyamam Salary Denial: Trade Union Leaders to Hold Satyagraha Tomorrow"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389495/madhyamam-salary-denial-trade-union-satyagraha"
published_at: "2026-10-30T18:28:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae49615ef787_madhyamam-salary-denial-trade-union-satyagraha.jpg"
keywords: ["Madhyamam", "TradeUnion", "SalaryArrears", "KeralaNews", "JournalismWorkers"]
---

# മാധ്യമം ശമ്പള നിഷേധം: ട്രേഡ്​ യൂണിയൻ നേതാക്കളുടെ സത്യഗ്രഹം നാളെ

> **Lead Summary:** കോഴിക്കോട്​: ശമ്പള കുടിശ്ശിക ഒമ്പതാം മാസത്തിലേക്കു കടക്കുന്ന മാധ്യമം പത്രത്തിൽ ജീവനക്കാർ രണ്ടു മാസമായി തുടരുന്ന അനിശ്​ചിതകാല സമരം ഒത്തുതീർപ്പാക്കാത്തതിൽ ​പ്രതിഷേധിച്ച്​ ​ സംയുക്​ത ട്രേഡ്​ യൂണിയൻ സമിതി നേതൃത്വത്തിൽ ദേശീയ-സംസ്ഥാന ട്രേഡ്​ യൂണിയൻ നേതാക്കൾ ശനിയാഴ്ച കോഴിക്കോട്​ മാധ്യമം ആസ്ഥാനത്തിനു മുന്നിൽ സത്യഗ്രഹം നടത്തും.

## Article Content

കോഴിക്കോട്​: ശമ്പള കുടിശ്ശിക ഒമ്പതാം മാസത്തിലേക്കു കടക്കുന്ന മാധ്യമം പത്രത്തിൽ ജീവനക്കാർ രണ്ടു മാസമായി തുടരുന്ന അനിശ്​ചിതകാല സമരം ഒത്തുതീർപ്പാക്കാത്തതിൽ ​പ്രതിഷേധിച്ച്​ ​ സംയുക്​ത ട്രേഡ്​ യൂണിയൻ സമിതി നേതൃത്വത്തിൽ ദേശീയ-സംസ്ഥാന ട്രേഡ്​ യൂണിയൻ നേതാക്കൾ ശനിയാഴ്ച കോഴിക്കോട്​ മാധ്യമം ആസ്ഥാനത്തിനു മുന്നിൽ സത്യഗ്രഹം നടത്തും.

നിർബന്ധിത കരാർവത്​കരണത്തിനും നിർബന്ധിത രാജിക്കും തൊഴിലാളികൾക്കു മേൽ സമ്മർദം ശക്​തിപ്പെടുത്തുന്നതിന്​ മാ​നേജ്​മെന്‍റ്​ ശമ്പളം ആയുധമാക്കുന്നതിനെതിരെ സെപ്​റ്റംബർ മൂന്നിന്​ സംയുക്​ത ട്രേഡ്​ യൂണിയൻ ഐക്യ സമിതി ആഭിമുഖ്യത്തിൽ കേരള പത്രപ്രവർത്തക യുണിയന്‍റെയും കേരള ന്യൂസ്​ പേപ്പർ എം​േപ്ലായീസ്​ ഫെഡറേഷന്‍റെയും നേതൃത്വത്തിൽ തുടങ്ങിയ അനിശ്​ചിതകാല സമരത്തോട്​ മാനേജ്​മെന്‍റും സർക്കാറും പുറംതിരിഞ്ഞു നിൽക്കുന്ന സാഹചര്യത്തിലാണ്​ സത്യഗ്രഹ സമരം.

കരാർ ജീവനക്കാർക്ക്​ മുടക്കമില്ലാതെ കൃത്യമായി ശമ്പളം നൽകുന്ന മാനേജ്​മെന്‍റ്​ സ്ഥിരം തൊഴിലാളികളെ രാജിക്ക്​ നിർബന്ധിതരാക്കുന്നതിന്​ ശമ്പളം ബോധപൂർവം കുടിശ്ശിക വരുത്തുകയാണ്​. ഫെബ്രുവരി ശമ്പളത്തിൽനിന്ന്​ നാമമാത്ര വിഹിതം മാത്രമാണ്​ ഒക്​ടോബർ അവസാനിക്കുമ്പോഴും തൊഴിലാളിക്ക്​ ലഭ്യമായിട്ടുള്ളൂ.

സി.ഐ.ടി.യു അഖിലേന്ത്യ ജനറൽ സെക്രട്ടറി എളമരം കരീം, ദേശീയ സെക്രട്ടറിയും സമരസമിതി കൺവീനറുമായ കെ.എൻ. ഗോപിനാഥ്​, സമര സമിതി ചെയർമാനും ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻ്റുമായ ആർ. ചന്ദ്രശേഖരൻ, ​, എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ, സെക്രട്ടറി സി.പി. മുരളി, എസ്​.ടി.യു അഖിലേന്ത്യ പ്രസിഡന്‍റ്​ അഹമ്മദ്​കുട്ടി ഉണ്ണികുളം, സേവ ദേശീയ ഉപാധ്യക്ഷ ഡോ. സോണിയ ജോർജ്​, എച്ച്​.എം.എസ്​ സംസ്ഥാന വർക്കിങ്​ പ്രസിഡന്‍റ്​ മനയത്ത്​ ചന്ദ്രൻ, സംസ്ഥാന സെക്രട്ടറി ബിജു ആന്‍റണി, ടി.യു.സി.ഐ സംസ്ഥാന ട്രഷറർ സലിം കുമാർ, എച്ച്​.എം.കെ.പി സംസ്ഥാന സെക്രട്ടറി എ.എസ്​. രാധാകൃഷ്ണൻ തുടങ്ങിയവർ സത്യഗ്രഹത്തിൽ പ​ങ്കെടുക്കും.

മൂന്നാം മാസത്തിലേക്ക്​ കടക്കുന്ന സമരം അവസാനിപ്പിക്കാൻ ഇനിയെങ്കിലും മുഖ്യമന്ത്രി മുൻകൈ എടുത്ത്​ യോഗം വിളിക്കണമെന്നും തൊഴിൽ വകുപ്പിന്‍റെ റിപ്പോർട്ട്​ നടപ്പാക്കാൻ മാനേജ്​മെന്‍റിനു കർക്കശ നിർദേശം നൽകണമെന്നും സമരസമിതി ചെയർമാൻ ആർ. ചന്ദ്രശേഖർ, കൺവീനർ കെ.എൻ. ഗോപിനാഥ്​, കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്‍റ്​ കെ.പി. റജി, ജനറൽ സെക്രട്ടറി സുരേഷ്​ എടപ്പാൾ, കെ.എൻ.ഇ.എഫ്​ സംസ്​ഥാന പ്രസിഡന്‍റ്​ വി.എസ്​. ജോൺസൺ, ജനറൽ സെക്രട്ടറി ജയ്​സൺ മാത്യു എന്നിവർ ആവശ്യപ്പെട്ടു.

Trade union leaders will stage a satyagraha in front of the Madhyamam headquarters in Kozhikode on Saturday, protesting the unresolved strike over salary arrears. The unions allege the management is using delayed wages to pressure workers into forced resignation and contractisation, while also urging the Chief Minister to intervene.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389495/madhyamam-salary-denial-trade-union-satyagraha)