---
title: "പ്രവാസികൾക്ക് ആശ്വാസം; ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള സർവീസുമായി ഫ്ലൈനാസ്"
english_title: "Flynas Restarts Direct Jeddah-Kozhikode Flights, Bringing Relief to Expats"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389490/flynas-direct-jeddah-kozhikode-flights"
published_at: "2026-10-30T17:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae486347ab05_flynas-direct-jeddah-kozhikode-flights.jpg"
keywords: ["Flynas", "JeddahKozhikode", "SaudiFlights", "MalabarExpats", "AirIndiaExpress"]
---

# പ്രവാസികൾക്ക് ആശ്വാസം; ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള സർവീസുമായി ഫ്ലൈനാസ്

> **Lead Summary:** **കോഴിക്കോട്: **മലബാർ മേഖലയിലെ പ്രവാസികൾക്ക് ഏറെ ആശ്വാസമായി സൗദി ദേശീയ വിമാനക്കമ്പനിയായ ഫ്ലൈനാസ് ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള സർവീസുകൾ പുനരാരംഭിക്കുന്നു. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ഫ്ലൈനാസ് ഈ റൂട്ടിൽ വീണ്ടും ചിറകുവിടർത്തുന്നത്.

## Article Content

**കോഴിക്കോട്: **മലബാർ മേഖലയിലെ പ്രവാസികൾക്ക് ഏറെ ആശ്വാസമായി സൗദി ദേശീയ വിമാനക്കമ്പനിയായ ഫ്ലൈനാസ് ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള സർവീസുകൾ പുനരാരംഭിക്കുന്നു. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ഫ്ലൈനാസ് ഈ റൂട്ടിൽ വീണ്ടും ചിറകുവിടർത്തുന്നത്.

നവംബർ 3 മുതൽ ആഴ്ചയിൽ മൂന്ന് ദിവസങ്ങളിലായിരിക്കും (ചൊവ്വ, വ്യാഴം, ശനി) സർവീസുകൾ നടക്കുക. ജിദ്ദയിൽ നിന്ന് പുലർച്ചെ 2.20-ന് പുറപ്പെടുന്ന വിമാനം രാവിലെ 10.10 ഓടെ കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിലെത്തും. തിരിച്ച് കോഴിക്കോട് നിന്ന് രാവിലെ 11 മണിക്ക് പുറപ്പെടുന്ന വിമാനം സൗദി സമയം ഉച്ചയ്ക്ക് 2.50-ഓടെ ജിദ്ദയിൽ എത്തിച്ചേരും. ഉംറ തീർത്ഥാടകർക്കും മലബാറിലെ പ്രവാസികൾക്കും ഈ സർവീസ് വലിയ തുണയാകും.

അതേസമയം, പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷ സാധ്യത മുൻനിർത്തി എയർ ഇന്ത്യ എക്സ്പ്രസ് സൗദിയിലേക്കുള്ള സർവീസുകൾ റദ്ദാക്കിയത് വീണ്ടും നീട്ടിയിട്ടുണ്ട്. ജിദ്ദ, റിയാദ്, ദമാം തുടങ്ങിയ മേഖലകളിലേക്കുള്ള സർവീസുകൾ നവംബർ 14 വരെയാണ് റദ്ദാക്കിയത്. ഒക്ടോബർ 30-ന് മുൻപ് ടിക്കറ്റ് എടുത്തവർക്ക് സൗജന്യമായി തീയതി മാറ്റാനുള്ള (Free Rescheduling) സൗകര്യവും കമ്പനി ഒരുക്കിയിട്ടുണ്ട്.

Saudi carrier Flynas will resume direct flights from Jeddah to Kozhikode starting November 3, operating three services a week. The move is expected to ease travel for Malabar expatriates and Umrah pilgrims, while Air India Express has extended Saudi flight cancellations until November 14.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389490/flynas-direct-jeddah-kozhikode-flights)