---
title: "പഠിക്കേണ്ട പ്രായത്തിൽ പ്രണയം വേണ്ട; തമിഴ്‌നാട്ടിൽ പത്താം ക്ലാസുകാരിയായ മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി പിതാവ്"
english_title: "Father Strangles 10th-Standard Daughter to Death Over Love Affair in Tamil Nadu"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389489/tamil-nadu-father-kills-daughter-love-affair"
published_at: "2026-10-30T17:14:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae484877f6de_tamil-nadu-father-kills-daughter-love-affair.jpg"
keywords: ["TamilNaduNews", "HonorKilling", "Villupuram", "CrimeReport", "PoliceArrest"]
---

# പഠിക്കേണ്ട പ്രായത്തിൽ പ്രണയം വേണ്ട; തമിഴ്‌നാട്ടിൽ പത്താം ക്ലാസുകാരിയായ മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി പിതാവ്

> **Lead Summary:** **വില്ലുപുരം: **പ്രണയബന്ധം ഉപേക്ഷിക്കാത്തതിന്റെ പേരിൽ പതിനാലുകാരിയായ മകളെ പിതാവ് കഴുത്ത് ഞെറിച്ച് കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ വില്ലുപുരം വാനൂരിലാണ് നാടിനെ നടുക്കിയ ക്രൂരമായ അരുംകൊല നടന്നത്. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ വികാസിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് ശിവശാസ്ത്രിയെ പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

**വില്ലുപുരം: **പ്രണയബന്ധം ഉപേക്ഷിക്കാത്തതിന്റെ പേരിൽ പതിനാലുകാരിയായ മകളെ പിതാവ് കഴുത്ത് ഞെറിച്ച് കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ വില്ലുപുരം വാനൂരിലാണ് നാടിനെ നടുക്കിയ ക്രൂരമായ അരുംകൊല നടന്നത്. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ വികാസിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് ശിവശാസ്ത്രിയെ പോലീസ് അറസ്റ്റ് ചെയ്തു.

പ്രതിയുടെ രണ്ട് പെൺമക്കളിൽ ഇളയവളാണ് കൊല്ലപ്പെട്ട വികാസിനി. റാണിപ്പേട്ടയിൽ മുത്തശ്ശിക്കൊപ്പം താമസിച്ചായിരുന്നു കുട്ടി പഠിച്ചിരുന്നത്. ഇതിനിടെ റാണിപ്പേട്ട സ്വദേശിയായ യുവാവുമായി വികാസിനി പ്രണയത്തിലാവുകയായിരുന്നു. ഇരുവരും നിരന്തരം കണ്ടുമുട്ടാറുള്ള വിവരം അറിഞ്ഞ മുത്തശ്ശി, പെൺകുട്ടിയുടെ പിതാവിനെ വിവരമറിയിക്കുകയും കുട്ടിയെ വില്ലുപുരത്തേക്ക് തിരികെ കൊണ്ടുപോകാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് നാല് മാസം മുൻപാണ് വികാസിനിയെ പിതാവ് നാട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് വീടിനടുത്തുള്ള സ്കൂളിൽ ചേർത്തത്.

എന്നാൽ പ്രണയബന്ധത്തിൽ നിന്ന് പിന്മാറാൻ കുട്ടി തയ്യാറായില്ല. യുവാവുമായി ഫോണിൽ സംസാരിക്കുകയും പുറത്തുപോവുകയും ചെയ്യുന്നത് പെൺകുട്ടി തുടർന്നു. ഇതോടെ ഭാര്യ വീട്ടിലില്ലാതിരുന്ന ഒരു ദിവസം രാത്രി, മൂത്ത മകളെ സഹോദരന്റെ വീട്ടിലേക്ക് പറഞ്ഞയച്ച ശേഷം ശിവശാസ്ത്രി ഇളയമകളോട് സംസാരിക്കുകയായിരുന്നു. പഠിക്കേണ്ട സമയത്ത് പ്രണയം വേണ്ടെന്നും ബന്ധം അവസാനിപ്പിക്കണമെന്നും പിതാവ് ഉപദേശിച്ചെങ്കിലും പെൺകുട്ടി ശക്തമായി എതിർത്തു. പ്രണയത്തിൽ നിന്ന് പിന്മാറില്ലെന്ന് കുട്ടി വ്യക്തമാക്കിയതോടെ ഇരുവരും തമ്മിൽ കടുത്ത വാക്കേറ്റമുണ്ടായി.

തർക്കത്തിനൊടുവിൽ പ്രകോപിതനായ ശിവശാസ്ത്രി മകളെ ദാരുണമായി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പെൺകുട്ടി ബോധരഹിതയായി വീണതോടെ പിതാവ് തന്നെ സഹോദരനെയും നാട്ടുകാരെയും വിവരമറിയിച്ചു. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ ശിവശാസ്ത്രിയുടെ അറസ്റ്റ് പോലീസ് ഔദ്യോഗികമായി രേഖപ്പെടുത്തി.

In a suspected honor killing in Villupuram, Tamil Nadu, a father allegedly strangled his 14-year-old daughter after she refused to end her relationship. Police have arrested the accused after he surrendered.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389489/tamil-nadu-father-kills-daughter-love-affair)