---
title: "കൺമുന്നിൽ കളിച്ചുനിന്ന കുരുന്ന് നിമിഷങ്ങൾക്കകം മറഞ്ഞു; വയനാട്ടിൽ ഒന്നരവയസുകാരൻ കുളത്തിൽ വീണ് മരിച്ചു"
english_title: "One-and-a-Half-Year-Old Dies After Falling Into Pond in Wayanad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389486/wayanad-child-drowns-pond-"
published_at: "2026-10-30T16:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae47c8010a7d_wayanad-child-drowns-pond-.jpg"
keywords: ["WayanadNews", "ChildDrowning", "PondAccident", "KeralaNews"]
---

# കൺമുന്നിൽ കളിച്ചുനിന്ന കുരുന്ന് നിമിഷങ്ങൾക്കകം മറഞ്ഞു; വയനാട്ടിൽ ഒന്നരവയസുകാരൻ കുളത്തിൽ വീണ് മരിച്ചു

> **Lead Summary:** **വയനാട്: **മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരൻ വീടിന് സമീപത്തെ കുളത്തിൽ വീണ് മരിച്ചു. വയനാട് തേനേരി വാര്യാട് കുന്നിലെ മഹേഷ് - അഞ്ജലി ദമ്പതികളുടെ മകൻ മഹിഷ്ണവ് ആണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. തുടർന്ന് വീട്ടുകാരും ബന്ധുക്കളും ചേർന്ന് സമീപപ്രദേശങ്ങളിൽ വ്യാപകമായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

## Article Content

**വയനാട്: **മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരൻ വീടിന് സമീപത്തെ കുളത്തിൽ വീണ് മരിച്ചു. വയനാട് തേനേരി വാര്യാട് കുന്നിലെ മഹേഷ് - അഞ്ജലി ദമ്പതികളുടെ മകൻ മഹിഷ്ണവ് ആണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. തുടർന്ന് വീട്ടുകാരും ബന്ധുക്കളും ചേർന്ന് സമീപപ്രദേശങ്ങളിൽ വ്യാപകമായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

സംശയം തോന്നി വീടിന് തൊട്ടടുത്തുള്ള കുളത്തിൽ നോക്കിയപ്പോഴാണ് കുട്ടിയെ വെള്ളത്തിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ കുട്ടിയെ കരയ്ക്കെടുത്ത് കൈനാട്ടിയിലെ ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

A one-and-a-half-year-old boy died after falling into a pond near his home in Wayanad. The child, identified as Mahishnav, was found in the water after a search by family members and relatives, but could not be saved despite being taken to hospital.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389486/wayanad-child-drowns-pond-)