---
title: "അപ്പോൾ മദ്യപിച്ചില്ലേ? വയനാട് മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദം; പ്രിൻസിപ്പലിന്റെ രക്തപരിശോധന ഫലം നെഗറ്റീവ്"
english_title: "Meenangadi School Trip Row: Principal’s Blood Test Turns Negative"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389482/meenangadi-school-trip-row-principal-blood-test-negative-new"
published_at: "2026-10-30T16:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae4778eba4e8_meenangadi-school-trip-row-principal-blood-test-negative-new.jpg"
keywords: ["WayanadNews", "SchoolTrip", "PrincipalRow", "BloodTest", "KeralaEducation"]
---

# അപ്പോൾ മദ്യപിച്ചില്ലേ? വയനാട് മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദം; പ്രിൻസിപ്പലിന്റെ രക്തപരിശോധന ഫലം നെഗറ്റീവ്

> **Lead Summary:** **വയനാട്: **മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പൽ മദ്യപിച്ചെന്ന ആരോപണത്തിൽ നടത്തിയ രക്തപരിശോധനാഫലം നെഗറ്റീവ്. പ്രിൻസിപ്പലിന്റെ രക്തത്തിൽ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താനായില്ലെന്നാണ് പരിശോധനാ റിപ്പോർട്ട്. എന്നാൽ സംഭവം നടന്ന് മണിക്കൂറുകൾ വൈകി രക്തസാമ്പിൾ ശേഖരിച്ചതാണ് പരിശോധനാഫലം നെഗറ്റീവാകാൻ കാരണമെന്ന ആരോപണവുമായി രക്ഷിതാക്കൾ രംഗത്തെത്തി.

## Article Content

**വയനാട്: **മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പൽ മദ്യപിച്ചെന്ന ആരോപണത്തിൽ നടത്തിയ രക്തപരിശോധനാഫലം നെഗറ്റീവ്. പ്രിൻസിപ്പലിന്റെ രക്തത്തിൽ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താനായില്ലെന്നാണ് പരിശോധനാ റിപ്പോർട്ട്. എന്നാൽ സംഭവം നടന്ന് മണിക്കൂറുകൾ വൈകി രക്തസാമ്പിൾ ശേഖരിച്ചതാണ് പരിശോധനാഫലം നെഗറ്റീവാകാൻ കാരണമെന്ന ആരോപണവുമായി രക്ഷിതാക്കൾ രംഗത്തെത്തി.

കഴിഞ്ഞ ഞായറാഴ്ചയാണ് സ്കൂളിൽ നിന്നും 135 വിദ്യാർഥികൾ ഉൾപ്പെട്ട സംഘം ഹൈദരാബാദിലേക്ക് വിനോദയാത്ര പുറപ്പെട്ടത്. യാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ പ്രിൻസിപ്പലും പി.ടി.എ പ്രസിഡന്റും മദ്യപിച്ചതായി വിദ്യാർഥികൾ ആരോപിച്ചതോടെയാണ് വിഷയം വലിയ വിവാദത്തിലേക്ക് വഴിവെച്ചത്.

വിവരമറിഞ്ഞ രക്ഷിതാക്കൾ സ്കൂളിന് മുന്നിൽ തടിച്ചുകൂടുകയും പ്രിൻസിപ്പൽ സഞ്ചരിച്ച ബസ് തടഞ്ഞ് പ്രതിഷേധിക്കുകയും ചെയ്തു. രക്തപരിശോധന നടത്തിയ ശേഷം മാത്രമേ പ്രിൻസിപ്പലിനെ സ്കൂളിലേക്ക് പ്രവേശിപ്പിക്കൂ എന്ന നിലപാടിൽ രക്ഷിതാക്കൾ ഉറച്ചുനിന്നതോടെ പൊലീസെത്തി പ്രിൻസിപ്പലിനെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുകയായിരുന്നു.

എന്നാൽ സംഭവം നടന്ന് 12 മണിക്കൂറിന് ശേഷമാണ് പൊലീസ് രക്തസാമ്പിൾ ശേഖരിച്ചതെന്നും ഇതാണ് പരിശോധനയിൽ മദ്യത്തിന്റെ സാന്നിധ്യം തെളിയാത്തതിന് കാരണമെന്നുമാണ് രക്ഷിതാക്കൾ ആരോപിക്കുന്നത്. കൂടാതെ പ്രിൻസിപ്പൽ മൂത്രപരിശോധനയ്ക്ക് സമ്മതിച്ചില്ലെന്ന കാര്യവും വലിയ സംശയങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന ആവശ്യത്തിലാണ് രക്ഷിതാക്കൾ.

The blood test of the principal accused of drinking during a school trip in Wayanad’s Meenangadi has returned negative. Parents, however, allege that the sample was collected hours after the incident, casting doubt on the result and demanding further investigation.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389482/meenangadi-school-trip-row-principal-blood-test-negative-new)