---
title: "ബിഹാറിൽ ഫോർച്യൂണർ കാർ പാലത്തിന്റെ കൈവരിയിടിച്ച് പുഴയിലേക്ക് മറിഞ്ഞു; ഷോറൂം ഉടമയ്ക്ക് ദാരുണാന്ത്യം"
english_title: "Fortuner Falls Into River in Bihar; Showroom Owner Killed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389481/fortuner-falls-into-river-bihar"
published_at: "2026-10-30T16:06:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae473b944389_fortuner-falls-into-river-bihar.jpg"
keywords: ["BiharAccident", "FortunerCrash", "PurniaNews", "RoadSafety", "ShowroomOwner"]
---

# ബിഹാറിൽ ഫോർച്യൂണർ കാർ പാലത്തിന്റെ കൈവരിയിടിച്ച് പുഴയിലേക്ക് മറിഞ്ഞു; ഷോറൂം ഉടമയ്ക്ക് ദാരുണാന്ത്യം

> **Lead Summary:** **പാറ്റ്ന: **ബിഹാറിലെ പൂർണിയയിൽ ഫോർച്യൂണർ കാർ പാലത്തിന്റെ കൈവരിയിൽ ഇടിച്ച് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ കാർ ഷോറൂം ഉടമ ദാരുണമായി മരിച്ചു. കൊച്ചൈലി സ്വദേശിയും റെനോ ഷോറൂം ഉടമയുമായ ബബ്ലു ബിശ്വാസാണ് അപകടത്തിൽ പെട്ടത്. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു നാടിനെ നടുക്കിയ സംഭവം.

## Article Content

**പാറ്റ്ന: **ബിഹാറിലെ പൂർണിയയിൽ ഫോർച്യൂണർ കാർ പാലത്തിന്റെ കൈവരിയിൽ ഇടിച്ച് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ കാർ ഷോറൂം ഉടമ ദാരുണമായി മരിച്ചു. കൊച്ചൈലി സ്വദേശിയും റെനോ ഷോറൂം ഉടമയുമായ ബബ്ലു ബിശ്വാസാണ് അപകടത്തിൽ പെട്ടത്. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു നാടിനെ നടുക്കിയ സംഭവം.

പാലത്തിന്റെ കൈവരി തകർത്ത് പുഴയിലേക്ക് പതിച്ച വാഹനം പിന്നീട് ക്രെയിൻ ഉപയോഗിച്ചാണ് പുറത്തെടുത്തത്. പുറത്തുവന്ന ദൃശ്യങ്ങളിൽ ക്രെയിൻ ഉപയോഗിച്ച് വാഹനം പുഴയിൽനിന്ന് ഉയർത്തുന്നതും നാട്ടുകാർ രക്ഷാപ്രവർത്തകർക്ക് നിർദ്ദേശങ്ങൾ നൽകുന്നതും വ്യക്തമാണ്. അപകടത്തിന്റെ ആഘാതത്തിൽ കാറിന്റെ മുൻഭാഗവും മേൽഭാഗവും പൂർണ്ണമായും തകർന്നിട്ടുണ്ട്.

ക്രെയിൻ ഉപയോഗിച്ച് കാർ കരയിലെത്തിച്ച ശേഷമാണ് ബബ്ലുവിന്റെ മൃതദേഹം വാഹനത്തിനുള്ളിൽനിന്ന് പുറത്തെടുത്തത്. തുടർന്ന് മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി പൂർണിയ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വാഹനം നിയന്ത്രണം വിടാൻ ഉണ്ടായ കാരണം വ്യക്തമല്ലെന്നും സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

A Fortuner car crashed through a bridge railing and plunged into a river in Purnia, Bihar, killing the owner of a car showroom. The victim, identified as Bablu Biswas of Kochaili, was pulled out after the vehicle was lifted with a crane. Police have launched an investigation into the cause of the accident.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389481/fortuner-falls-into-river-bihar)