---
title: "തിരുവനന്തപുരം ആർ.സി.സിയിൽ കടുത്ത അശ്രദ്ധ; കീമോതെറാപ്പിക്കിടെ പിഴവ്, ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് വെന്റിലേറ്ററിൽ"
english_title: "Treatment Error at RCC: Nine-Month-Old Baby on Ventilator After Chemo Mishap"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389480/rcc-chemo-error-baby-ventilator"
published_at: "2026-10-30T16:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae47243aa9e4_rcc-chemo-error-baby-ventilator.jpg"
keywords: ["CancerTreatment", "MedicalNegligence", "KeralaHealth", "RegionalCancerCentre", "Chemotherapy"]
---

# തിരുവനന്തപുരം ആർ.സി.സിയിൽ കടുത്ത അശ്രദ്ധ; കീമോതെറാപ്പിക്കിടെ പിഴവ്, ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് വെന്റിലേറ്ററിൽ

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് വീണ്ടും നടുക്കുന്ന ചികിത്സാപ്പിഴവ്. തിരുവനന്തപുരം റീജ്യണൽ കാൻസർ സെന്ററിൽ (ആർ.സി.സി) കീമോതെറാപ്പി നൽകുന്നതിനിടെ സംഭവിച്ച വീഴ്ചയെ തുടർന്ന് ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് വെന്റിലേറ്ററിലായി. ലുക്കീമിയ ബാധിച്ച് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശികളായ വിഷ്ണു-വീണ ദമ്പതികളുടെ മകൻ വിധാനാണ് ജീവനുവേണ്ടി വെന്റിലേറ്ററിൽ പോരാടുന്നത്.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് വീണ്ടും നടുക്കുന്ന ചികിത്സാപ്പിഴവ്. തിരുവനന്തപുരം റീജ്യണൽ കാൻസർ സെന്ററിൽ (ആർ.സി.സി) കീമോതെറാപ്പി നൽകുന്നതിനിടെ സംഭവിച്ച വീഴ്ചയെ തുടർന്ന് ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് വെന്റിലേറ്ററിലായി. ലുക്കീമിയ ബാധിച്ച് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശികളായ വിഷ്ണു-വീണ ദമ്പതികളുടെ മകൻ വിധാനാണ് ജീവനുവേണ്ടി വെന്റിലേറ്ററിൽ പോരാടുന്നത്.

കീമോതെറാപ്പിയുടെ ഭാഗമായി കുട്ടിയുടെ കയ്യിൽ ക്യാനുല വെച്ചതിലുണ്ടായ ഗുരുതരമായ അശ്രദ്ധയാണ് സ്ഥിതി വഷളാക്കിയതെന്ന് കുടുംബം ആരോപിക്കുന്നു. ക്യാനുലയിട്ട അതേ കയ്യിൽ തന്നെ ബി.പി മെഷീൻ കെട്ടി പരിശോധിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. തൊട്ടടുത്ത ദിവസം തന്നെ കുഞ്ഞിന്റെ കയ്യിൽ ശക്തമായ നീർക്കെട്ട് രൂപപ്പെടുകയും ഇൻഫെക്ഷൻ പടരുകയും ചെയ്തു.

കുട്ടിയുടെ കൈ മുഴുവൻ വീർത്തു കെട്ടിയിട്ടും ആശുപത്രി അധികൃതർ വിഷയം ഗൗരവമായെടുത്തില്ലെന്ന് മാതാപിതാക്കൾ ആരോപിക്കുന്നു. ഡോക്ടർമാരോടും നഴ്‌സുമാരോടും പലതവണ പരാതി പറഞ്ഞെങ്കിലും ആരും മുഖവിലയ്ക്കെടുത്തില്ലെന്ന് മാതാവ് വീണ പറഞ്ഞു.

ഒടുവിൽ കുടുംബം ആരോഗ്യ വകുപ്പ് മന്ത്രിക്കും ആർ.സി.സി ഡയറക്ടർക്കും രേഖാമൂലം പരാതി നൽകിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞതും അധികൃതർ ഇടപെട്ടതും. പരാതിയെത്തുടർന്ന് അടിയന്തരമായി മെഡിക്കൽ ബോർഡ് ചേരുകയും കുഞ്ഞിന്റെ കയ്യിൽ ശസ്ത്രക്രിയ നടത്തുകയും ചെയ്തു. എന്നാൽ അണുബാധ പടർന്നതിനെ തുടർന്ന് കുട്ടിയുടെ ആരോഗ്യനില നിലവിൽ ഗുരുതരമായി തുടരുകയാണ്.

A nine-month-old boy from Kollam is on a ventilator after a reported chemotherapy-related lapse at the Regional Cancer Centre in Thiruvananthapuram. The family alleges serious negligence during cannula placement and blood pressure monitoring, which led to swelling, infection, and a surgical intervention.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389480/rcc-chemo-error-baby-ventilator)