---
title: "ജോഷിമഠിൽ വൻ അപകടം: തീർത്ഥാടകരുമായി പോയ ഹെലികോപ്റ്റർ തകർന്നു വീണു, രക്ഷാപ്രവർത്തനം ആരംഭിച്ചു"
english_title: "Helicopter Carrying Pilgrims Crashes Near Joshimath; Rescue Underway"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389478/helicopter-crash-near-joshimath-rescue-underway"
published_at: "2026-10-30T15:54:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae470c7179a7_helicopter-crash-near-joshimath-rescue-underway.jpg"
keywords: ["UttarakhandCrash", "HelicopterAccident", "Joshimath", "Pilgrims", "RescueOperation"]
---

# ജോഷിമഠിൽ വൻ അപകടം: തീർത്ഥാടകരുമായി പോയ ഹെലികോപ്റ്റർ തകർന്നു വീണു, രക്ഷാപ്രവർത്തനം ആരംഭിച്ചു

> **Lead Summary:** **ഡെറാഡൂൺ: ** ഉത്തരാഖണ്ഡിൽ മോശം കാലാവസ്ഥയെ തുടർന്ന് തീർത്ഥാടകർ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നു വീണു. ബദരീനാഥിൽ നിന്ന് ഡെറാഡൂണിലേക്ക് ആറ് തീർത്ഥാടകരുമായി മടങ്ങുകയായിരുന്ന ചാർട്ടേർഡ് ഹെലികോപ്റ്ററാണ് ജോഷിമഠിന് സമീപം അപകടത്തിൽപ്പെട്ടത്. അപകടവിവരം ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി സ്ഥിരീകരിച്ചു.

## Article Content

**ഡെറാഡൂൺ: ** ഉത്തരാഖണ്ഡിൽ മോശം കാലാവസ്ഥയെ തുടർന്ന് തീർത്ഥാടകർ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നു വീണു. ബദരീനാഥിൽ നിന്ന് ഡെറാഡൂണിലേക്ക് ആറ് തീർത്ഥാടകരുമായി മടങ്ങുകയായിരുന്ന ചാർട്ടേർഡ് ഹെലികോപ്റ്ററാണ് ജോഷിമഠിന് സമീപം അപകടത്തിൽപ്പെട്ടത്. അപകടവിവരം ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി സ്ഥിരീകരിച്ചു.

ജോഷിമഠിന് സമീപമുള്ള ചൈൻ ഗ്രാമത്തിന് അടുത്തുവെച്ചാണ് അപകടമുണ്ടായത്. കനത്ത മഞ്ഞും മോശം കാഴ്ചപരിധിയുമാണ് ഹെലികോപ്റ്റർ തകരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. 'ട്രാൻസ്ഭാരത്' കമ്പനിയുടെ ഉടമസ്ഥതയിലുള്ള ചാർട്ടേർഡ് ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്.

സംഭവം അറിഞ്ഞയുടൻ ജില്ലാ ഭരണകൂടം, ദുരന്തനിവാരണ സേന, സംസ്ഥാന ദുരന്തനിവാരണ സേന  എന്നിവരുടെ നേതൃത്വത്തിൽ പ്രദേശത്ത് സംയുക്ത രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. പ്രതികൂല കാലാവസ്ഥ വകവെക്കാതെ തിരച്ചിലും രക്ഷാപ്രവർത്തനവും ഊർജ്ജിതമായി പുരോഗമിക്കുകയാണ്.

A chartered helicopter carrying six pilgrims from Badrinath to Dehradun crashed near Joshimath in Uttarakhand amid poor weather and low visibility. Chief Minister Pushkar Singh Dhami confirmed the accident, and joint rescue operations are underway involving district officials and disaster response teams.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389478/helicopter-crash-near-joshimath-rescue-underway)