---
title: "ചേരാനല്ലൂർ അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ വീട് മുഖ്യമന്ത്രി    വി.ഡി. സതീശൻ സന്ദർശിച്ചു; അഭിഭാഷകനെ മാറ്റില്ലെന്ന് മകൾ"
english_title: "V.D. Satheesan Visits Home of Jaya Balakrishnan, Killed in Cheranallur Accident"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389474/vd-satheesan-visits-cheranallur-accident-family"
published_at: "2026-10-30T15:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae46ce9c5655_vd-satheesan-visits-cheranallur-accident-family.jpg"
keywords: ["KeralaNews", "CheranallurAccident", "VDSatheesan", "JayaBalakrishnan", "LegalUpdate"]
---

# ചേരാനല്ലൂർ അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ വീട് മുഖ്യമന്ത്രി    വി.ഡി. സതീശൻ സന്ദർശിച്ചു; അഭിഭാഷകനെ മാറ്റില്ലെന്ന് മകൾ

> **Lead Summary:** **കൊച്ചി: **ചേരാനല്ലൂർ വാഹനാപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ വസതി മുഖ്യമന്ത്രി വി.ഡി. സതീശൻ സന്ദർശിച്ചു. കുടുംബാംഗങ്ങളെ നേരിൽ കണ്ട അദ്ദേഹം അവരോട് വിവരങ്ങൾ തിരക്കുകയും കുടുംബത്തിന്റെ ആശങ്കകൾ കേൾക്കുകയും ചെയ്തു. ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് തുടങ്ങിയ പ്രമുഖ നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

## Article Content

**കൊച്ചി: **ചേരാനല്ലൂർ വാഹനാപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ വസതി മുഖ്യമന്ത്രി വി.ഡി. സതീശൻ സന്ദർശിച്ചു. കുടുംബാംഗങ്ങളെ നേരിൽ കണ്ട അദ്ദേഹം അവരോട് വിവരങ്ങൾ തിരക്കുകയും കുടുംബത്തിന്റെ ആശങ്കകൾ കേൾക്കുകയും ചെയ്തു. ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് തുടങ്ങിയ പ്രമുഖ നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

നേരത്തെ ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ചില്ലെന്ന വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെയാണ് വി.ഡി. സതീശൻ എത്തിയത്. നിയമസഭാ സമ്മേളനം നടക്കുന്നതിനാലാണ് നേരിട്ടെത്താൻ വൈകിയതെന്നാണ് നേതാക്കളുടെ വിശദീകരണം. കഴിഞ്ഞ ദിവസങ്ങളിൽ എ.ഡി.ജി.പി പി. വിജയനും കുടുംബത്തെ നേരിൽ കണ്ട് സംസാരിച്ചിരുന്നു.

അതേസമയം, കേസ് നടത്തുന്ന നിലവിലെ അഭിഭാഷകനെ മാറ്റുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് ജയബാലകൃഷ്ണന്റെ മകൾ ഭദ്ര കീർത്തി വ്യക്തമാക്കി. ഇന്ന് കോടതിയിൽ ഹാജരായ അഭിഭാഷകന് താൻ സ്വമേധയാ ആണ് വക്കാലത്ത് ഒപ്പിട്ടു നൽകിയതെന്നും ആരും ഭീഷണിപ്പെടുത്തി ചെയ്യിച്ചതല്ലെന്നും ഭദ്ര മാധ്യമങ്ങളോട് പറഞ്ഞു.

> "അഡ്വക്കേറ്റ് ശ്രീജിത്ത് ഞങ്ങൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിയാണ്. കടയിൽ വന്ന് അച്ഛനുമായി സംസാരിക്കാറുള്ള, അടുത്ത ബന്ധമുള്ള അഭിഭാഷകനാണ് അദ്ദേഹം. ആദ്യഘട്ടത്തിൽ നിയമനടപടികളെക്കുറിച്ച് ഞങ്ങൾക്ക് വലിയ ധാരണയില്ലായിരുന്നു. അങ്ങനെയാണ് ഞാൻ തന്നെ വക്കാലത്തിൽ ഒപ്പിട്ടു നൽകിയത്," ഭദ്ര കൂട്ടിച്ചേർത്തു.

കുടുംബത്തിന്റെ ആശങ്കകൾ മുഖ്യമന്ത്രിയെ   അറിയിച്ചിട്ടുണ്ടെന്നും പൂർണ്ണ പിന്തുണ അദ്ദേഹം ഉറപ്പുനൽകിയതായും മകൾ പറഞ്ഞു. വാഹനാപകടക്കേസ് നാളെ കോടതി പരിഗണിക്കാനിരിക്കെ, വക്കാലത്തുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക് മകളുടെ ഈ പ്രസ്താവനയോടെ വിരാമമായിരിക്കുകയാണ്.

Opposition Leader V.D. Satheesan visited the home of Jaya Balakrishnan, who died in the Cheranallur road accident, and met the family to hear their concerns. Meanwhile, the victim’s daughter Bhadra Keerthi clarified that there is no plan to change the lawyer handling the case and said she had signed the vakalath voluntarily.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389474/vd-satheesan-visits-cheranallur-accident-family)