---
title: "ട്യൂഷന് പോയ ആറുവയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; കാറിലെത്തിയ മൂവർസംഘത്തിനായി തിരച്ചിൽ"
english_title: "Attempt to Kidnap Six-Year-Old on Way to Tuition; Police Hunt Trio"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389473/attempt-kidnap-six-year-old-tuition"
published_at: "2026-10-30T15:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae46b16e7635_attempt-kidnap-six-year-old-tuition.jpg"
keywords: ["KidnapAttempt", "ChildSafety", "KeralaPolice", "CCTVInvestigation"]
---

# ട്യൂഷന് പോയ ആറുവയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; കാറിലെത്തിയ മൂവർസംഘത്തിനായി തിരച്ചിൽ

> **Lead Summary:** **പത്തനാപുരം: ട്യൂ**ഷന് പോകാനിറങ്ങിയ ആറുവയസ്സുകാരനെ സ്ത്രീ ഉൾപ്പെട്ട മുവർസംഘം കാറിലെത്തി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. പട്ടാഴി പന്തപ്ലാവ് ഇരുപ്പാക്കുഴി മധുരമല വീട്ടിൽ തമ്പി ചെറിയാന്റെ ചെറുമകൻ സിരിയകിന് നേരെയാണ് അതിക്രമശ്രമമുണ്ടായത്. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് കുട്ടി റോഡരികിൽ നിൽക്കുമ്പോഴായിരുന്നു സംഭവം.

## Article Content

**പത്തനാപുരം: ട്യൂ**ഷന് പോകാനിറങ്ങിയ ആറുവയസ്സുകാരനെ സ്ത്രീ ഉൾപ്പെട്ട മുവർസംഘം കാറിലെത്തി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. പട്ടാഴി പന്തപ്ലാവ് ഇരുപ്പാക്കുഴി മധുരമല വീട്ടിൽ തമ്പി ചെറിയാന്റെ ചെറുമകൻ സിരിയകിന് നേരെയാണ് അതിക്രമശ്രമമുണ്ടായത്. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് കുട്ടി റോഡരികിൽ നിൽക്കുമ്പോഴായിരുന്നു സംഭവം.

മറ്റ് ജില്ലകളിലും സമാന രീതിയിലുള്ള അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്തതോടെയാണ് ആശങ്കയിലായ വീട്ടുകാർ പൊലീസിനെ സമീപിച്ചത്. പത്തനംതിട്ട ജില്ലയിലെ കൊടുമണ്ണിലും പഴകുളത്തും സമാനമായ രീതിയിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നതായി വാർത്തകൾ വന്നിരുന്നു.

കാറിന്റെ മുൻസീറ്റിൽ ഒരു യുവാവും യുവതിയും, പിൻസീറ്റിൽ മുടിയും താടിയും നീട്ടി വളർത്തിയ ആളുമാണ് ഉണ്ടായിരുന്നതെന്ന് കുട്ടി പറഞ്ഞു. സംഘം കാറിലേക്ക് കയറാൻ ആവശ്യപ്പെട്ടെങ്കിലും കുട്ടി സമയോചിതമായി പിന്നിലേക്ക് ഓടിമാറുകയായിരുന്നു. തുടർന്ന് കുട്ടിയുടെ സഹപാഠിയും അമ്മയും ആ വഴിയെത്തിയതോടെ സംഘം കാർ വേഗത്തിൽ ഓടിച്ചുപോവുകയായിരുന്നു.

സംഭവത്തിൽ കുന്നിക്കോട് എസ്.എച്ച്.ഒ ഹരിചന്ദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കുട്ടിയുടെ വീട്ടിലെത്തി വിശദമായി വിവരങ്ങൾ ശേഖരിച്ചു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കാറും അതിലുണ്ടായിരുന്ന സംഘത്തെയും കണ്ടെത്താനുള്ള തീവ്ര തിരച്ചിലിലാണ് പൊലീസ്.

A complaint has been filed after a six-year-old boy was allegedly targeted by a three-member group, including a woman, in a car while he was heading to tuition in Pathanapuram. Police have launched a search based on CCTV footage after visiting the child’s home and collecting details of the incident.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389473/attempt-kidnap-six-year-old-tuition)