---
title: "'17കാരന്റെ ഫോട്ടോ മാത്രമേ ഇനി നൽകാനുള്ളൂ'; ചേരാനല്ലൂർ അപകടക്കേസിൽ പ്രോസിക്യൂഷന് കോടതിയുടെ രൂക്ഷവിമർശനം, അപ്പീലിൽ ഗുരുതര പിഴവ്"
english_title: "‘Only the 17-Year-Old’s Photo Remains’: Court Slams Prosecution in Cheranalloor Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389464/cheranalloor-accident-case-court-slams-prosecution"
published_at: "2026-10-30T14:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae45ebc2135b_cheranalloor-accident-case-court-slams-prosecution.jpg"
keywords: ["CourtCriticism", "ProsecutionError", "MinorAccused", "KeralaNews", "Cheranalloor Accident"]
---

# '17കാരന്റെ ഫോട്ടോ മാത്രമേ ഇനി നൽകാനുള്ളൂ'; ചേരാനല്ലൂർ അപകടക്കേസിൽ പ്രോസിക്യൂഷന് കോടതിയുടെ രൂക്ഷവിമർശനം, അപ്പീലിൽ ഗുരുതര പിഴവ്

> **Lead Summary:** എറണാകുളം: ചേരാനല്ലൂർ വാഹനാപകടക്കേസിൽ കാർ ഓടിച്ച 17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷയിൽ ഗുരുതര പിഴവ് വരുത്തി പ്രോസിക്യൂഷൻ. അപ്പീലിൽ പതിനേഴുകാരന്റെ പേര് വെളിപ്പെടുത്തിയതിന് സർക്കാരിനെ അഡീഷണൽ സെഷൻസ് കോടതി രൂക്ഷമായി വിമർശിച്ചു.

## Article Content

എറണാകുളം: ചേരാനല്ലൂർ വാഹനാപകടക്കേസിൽ കാർ ഓടിച്ച 17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷയിൽ ഗുരുതര പിഴവ് വരുത്തി പ്രോസിക്യൂഷൻ. അപ്പീലിൽ പതിനേഴുകാരന്റെ പേര് വെളിപ്പെടുത്തിയതിന് സർക്കാരിനെ അഡീഷണൽ സെഷൻസ് കോടതി രൂക്ഷമായി വിമർശിച്ചു.

ഗുരുതരമായ പിഴവാണ് സംഭവിച്ചതെന്ന് കോടതി പറഞ്ഞു. ഇത് അപേക്ഷയാണോ അപ്പീൽ ആണോ എന്ന് കോടതി ചോദിച്ചു. സെക്ഷൻ 74ന്റെ ലംഘനമാണെന്നും രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിതെന്നും കോടതി അറിയിച്ചു.

17കാരന്റെ ഫോട്ടോ മാത്രമേ ഇനി ഇതിൽ നൽകാനുള്ളൂ എന്നും കോടതി അഭിപ്രായപ്പെട്ടു. ആരാണ് അപ്പീൽ തയ്യാറാക്കിയത് എന്നും കോടതി ചോദിച്ചു. ഈ കേസിൽ നാളെ കൃത്യമായ വാദം നടക്കും.

ഹർജി പരിഗണിക്കുന്നതിനിടെ സെഷൻസ് കോടതിയിൽ നാടകീയ രംഗങ്ങളും അരങ്ങേറി. ജയബാലകൃഷ്ണന്റെ മകൾ നിയോഗിച്ച വക്കീലിനെ സഹോദരന്റെ മകളായ ജയലക്ഷ്മി അംഗീകരിച്ചില്ല.

വാദത്തിനിടെ കോടതിയിൽ ചാടിയെഴുന്നേൽക്കുകയും ഭീഷണിപ്പെടുത്തിയാണ് ഈ വക്കാലത്ത് ഒപ്പിട്ടതെന്നും ബന്ധുവായ ജയലക്ഷ്മി പറഞ്ഞു. എന്നാൽ അതിനിടെ മകൾ തന്നെയാണ് തനിക്ക് വക്കാലത്ത് നൽകിയതെന്ന് അഭിഭാഷകൻ ശ്രീജിത്ത് കോടതിയെ അറിയിച്ചു.

വക്കീലിനെ ‘ഇയാൾ’ എന്ന് കോടതിയിൽ വിളിച്ചതിന് സഹോദരന്റെ മകൾ ജയലക്ഷ്മിയെയും കോടതി ശാസിച്ചു. അതേസമയം, ചേരാനല്ലൂർ വാഹനാപകട കേസിന്റെ പേരിൽ സ്ഥലംമാറ്റിയതിലുള്ള നീരസം പരസ്യമാക്കി മുൻ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ.

17കാരന്റെ പിതാവായ ജഡ്ജി തന്നെ വിളിച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ മാധ്യമങ്ങളോട് പറഞ്ഞു. മറ്റൊരു വേദി കിട്ടാത്തതുകൊണ്ടാണ് ഇക്കാര്യം നിങ്ങളോട് തുറന്നുപറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്ഥലംമാറ്റത്തിൽ സങ്കടമില്ലെന്നും സർക്കാർ ജീവനക്കാരനായതിനാൽ എല്ലാം അനുസരിക്കേണ്ടി വരുമെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ കൂട്ടിച്ചേർത്തു.

The court sharply criticized the prosecution for a serious error in the Cheranalloor accident case, saying the minor’s name was disclosed in the appeal. It also noted violations of Section 74 and said the matter would be heard again with proper arguments the next day.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389464/cheranalloor-accident-case-court-slams-prosecution)