---
title: "സിനിമാ നടനാകണമെന്ന ആഗ്രഹം വീട്ടുകാർ എതിർത്തു; ഫ്ലാറ്റിന്റെ 19-ാം നിലയിൽ നിന്ന് ചാടി 18-കാരൻ ജീവനൊടുക്കി"
english_title: "Family Opposition to Acting Dream Drives 18-Year-Old to Suicide"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389444/greater-noida-teen-suicide-acting-dream"
published_at: "2026-10-30T13:11:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa90b78c870c_kazhakoottam-student-found-dead-hostel-room-suicide.jpg"
keywords: ["GreaterNoida", "SuicidePrevention", "BBAStudent", "FamilyConflict", "MentalHealth"]
---

# സിനിമാ നടനാകണമെന്ന ആഗ്രഹം വീട്ടുകാർ എതിർത്തു; ഫ്ലാറ്റിന്റെ 19-ാം നിലയിൽ നിന്ന് ചാടി 18-കാരൻ ജീവനൊടുക്കി

> **Lead Summary:** **നോയിഡ: **സിനിമാ നടനാകണമെന്ന ആഗ്രഹത്തിന് വീട്ടുകാർ എതിരുനിന്നതിൽ മനംനൊന്ത് പതിനെട്ടുകാരൻ ഫ്ലാറ്റിന്റെ പത്തൊൻപതാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി. ഗ്രേറ്റർ നോയിഡയിലെ പ്രിസ്റ്റീൻ അവന്യൂ സൊസൈറ്റിയിലാണ് സംഭവം നടന്നത്. ഗാസിയാബാദിലെ സ്വകാര്യ കോളേജിലെ ഒന്നാം വർഷ ബി.ബി.എ വിദ്യാർത്ഥിയാണ് മരിച്ചത്.

## Article Content

**നോയിഡ: **സിനിമാ നടനാകണമെന്ന ആഗ്രഹത്തിന് വീട്ടുകാർ എതിരുനിന്നതിൽ മനംനൊന്ത് പതിനെട്ടുകാരൻ ഫ്ലാറ്റിന്റെ പത്തൊൻപതാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി. ഗ്രേറ്റർ നോയിഡയിലെ പ്രിസ്റ്റീൻ അവന്യൂ സൊസൈറ്റിയിലാണ് സംഭവം നടന്നത്. ഗാസിയാബാദിലെ സ്വകാര്യ കോളേജിലെ ഒന്നാം വർഷ ബി.ബി.എ വിദ്യാർത്ഥിയാണ് മരിച്ചത്.

വ്യാഴാഴ്ച പുലർച്ചെ നാല മണിയോടെയായിരുന്നു സംഭവം. മാതാപിതാക്കൾക്കൊപ്പം ബഹുനില കെട്ടിടത്തിലെ ഫ്ലാറ്റിൽ താമസിച്ചിരുന്ന യുവാവ് പുലർച്ചെ ആരോടും പറയാതെ കെട്ടിടത്തിന്റെ പത്തൊൻപതാം നിലയിലേക്ക് കയറുകയും അവിടെനിന്ന് താഴേക്ക് ചാടുകയുമായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

അഭിനേതാവാകാൻ ആഗ്രഹിച്ചിരുന്ന യുവാവിനെ വീട്ടുകാരുടെ നിർബന്ധത്തെ തുടർന്നാണ് ബി.ബി.എയ്ക്ക് ചേർത്തത്. ഇതിനെ തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിദ്യാർത്ഥി കടുത്ത വിഷാദത്തിലായിരുന്നുവെന്ന് മാതാപിതാക്കൾ പറഞ്ഞതായി പോലീസ് വ്യക്തമാക്കി. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാ കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് അറിയിച്ചു.

***(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. സംസ്ഥാന ഹെൽപ്പ് ലൈൻ നമ്പറുകൾ: 1056, 0471-2552056)***

An 18-year-old BBA student died by suicide after jumping from the 19th floor of a residential building in Greater Noida. Police said he had been distressed after his family opposed his wish to become a film actor.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389444/greater-noida-teen-suicide-acting-dream)