---
title: "മരണത്തിൽ ദുരൂഹത? അപ്പാർട്ട്മെന്റിൽ നിന്നിറങ്ങിയത് രണ്ട്മാസം മുൻപ്; കാണാതായ  72-കാരി കനാലിൽ മരിച്ച നിലയിൽ"
english_title: "Mystery Around Death? Missing 72-Year-Old Found Dead in Canal"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389443/missing-72-year-old-found-dead-canal"
published_at: "2026-10-30T13:10:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae44a460382c_missing-72-year-old-found-dead-canal.jpg"
keywords: ["CaliforniaNews", "MissingPerson", "IndianOrigin", "CanalDeath", "PoliceInvestigation"]
---

# മരണത്തിൽ ദുരൂഹത? അപ്പാർട്ട്മെന്റിൽ നിന്നിറങ്ങിയത് രണ്ട്മാസം മുൻപ്; കാണാതായ  72-കാരി കനാലിൽ മരിച്ച നിലയിൽ

> **Lead Summary:** **അമേരിക്ക:** കാലിഫോർണിയയിലെ ജലസേചന വകുപ്പിന്റെ കനാലിൽ കണ്ടെത്തിയ മൃതദേഹം കാണാതായ ഇന്ത്യൻ വംശജയുടേതാണെന്ന് സ്ഥിരീകരിച്ചു. 72 വയസ്സുള്ള അജിത് കൗറിന്റേതാണ് മൃതദേഹമെന്ന് അധികൃതർ സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ട് മാസമായി അജിത് കൗറിനെ കാണാനില്ലായിരുന്നു. ഓഗസ്റ്റ് 23-നാണ് ഇവരെ കാണാനില്ലെന്ന പരാതി പോലീസിന് ലഭിച്ചത്. സെറസിലെ വിറ്റ്മോർ അവന്യൂവിലുള്ള കാസ ഗ്രാൻഡെ അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ നിന്നാണ് അജിത് കൗറിനെ കാണാതായത്.

## Article Content

**അമേരിക്ക:** കാലിഫോർണിയയിലെ ജലസേചന വകുപ്പിന്റെ കനാലിൽ കണ്ടെത്തിയ മൃതദേഹം കാണാതായ ഇന്ത്യൻ വംശജയുടേതാണെന്ന് സ്ഥിരീകരിച്ചു. 72 വയസ്സുള്ള അജിത് കൗറിന്റേതാണ് മൃതദേഹമെന്ന് അധികൃതർ സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ട് മാസമായി അജിത് കൗറിനെ കാണാനില്ലായിരുന്നു. ഓഗസ്റ്റ് 23-നാണ് ഇവരെ കാണാനില്ലെന്ന പരാതി പോലീസിന് ലഭിച്ചത്. സെറസിലെ വിറ്റ്മോർ അവന്യൂവിലുള്ള കാസ ഗ്രാൻഡെ അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ നിന്നാണ് അജിത് കൗറിനെ കാണാതായത്.

അവസാനമായി വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ പീച്ച് നിറത്തിലുള്ള സൽവാർ സ്യൂട്ടും ദുപ്പട്ടയുമായിരുന്നു ധരിച്ചിരുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. തിരിച്ചെത്താത്തതിനെ തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകുകയും സാമൂഹിക മാധ്യമങ്ങളിലൂടെ സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. അപ്പാർട്ട്മെന്റിന് കിഴക്കുവശത്തുള്ള കനാലിലേക്ക് ഇവർ കടന്നിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ് എത്തിയത്.

തുടർന്ന് സെറസിലെ വിവിധ പ്രദേശങ്ങളിലും കനാൽ മേഖലകളിലും വ്യാപകമായ തിരച്ചിൽ നടത്തി. നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങളും പരിശോധിച്ചു. കാണാതായവരെ കണ്ടെത്താൻ പരിശീലനം ലഭിച്ച മെർസഡ് കൗണ്ടി ഷെരീഫിന്റെ കെ9 സംഘത്തിന്റെ സഹായവും പോലീസ് തേടി. സ്റ്റാനിസ്ലാവസ് കൗണ്ടി ഷെരീഫിന്റെ ഡൈവ് യൂണിറ്റ് റിമോട്ട് സോണാർ ഡ്രോണുകൾ ഉപയോഗിച്ച് വെള്ളത്തിനടിയിലും പരിശോധന നടത്തി.

കനാലിലെ ജലപ്രവാഹവും സാധ്യതയുള്ള വഴികളും മനസ്സിലാക്കാൻ ടർലോക്ക് ഇറിഗേഷൻ ഡിസ്ട്രിക്ടിന്റെ സഹായവും പോലീസ് തേടിയിരുന്നു.ഇതിനിടെ ഒക്ടോബർ 24-ന് പതിവ് പട്രോളിങ്ങിനിടെ ഇറിഗേഷൻ വിഭാഗം ജീവനക്കാരനാണ് ലോവർ ലാറ്ററൽ 3 കനാലിൽ മൃതദേഹം കണ്ടെത്തിയത്. ഒക്ടോബർ 27-ന് സ്റ്റാനിസ്ലാവസ് കൗണ്ടി കൊറോണർ ഓഫീസ് മൃതദേഹം അജിത് കൗറിന്റേതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. മരണകാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

Authorities in California have confirmed that a body found in an irrigation canal belongs to Ajit Kaur, a 72-year-old Indian-origin woman who had been missing for two months. Police are still investigating the cause of death and the circumstances that led her to the canal.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389443/missing-72-year-old-found-dead-canal)