---
title: "സുഹൃത്തായ യുവതിക്കൊപ്പം പുലർച്ചെ പാർക്കിലെത്തി; വാക്കുതർക്കത്തിന് പിന്നാലെ 21കാരൻ  മരിച്ചനിലയിൽ, പൊലീസ് അന്വേഷണം"
english_title: "21-Year-Old Found Dead in Kochi Park After Argument With Female Friend"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389419/kochi-park-death-argument-investigation"
published_at: "2026-10-30T11:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae43a7978efc_kochi-park-death-argument-investigation.jpg"
keywords: ["KochiNews", "KeralaCrime", "PoliceInvestigation", "YouthDeath"]
---

# സുഹൃത്തായ യുവതിക്കൊപ്പം പുലർച്ചെ പാർക്കിലെത്തി; വാക്കുതർക്കത്തിന് പിന്നാലെ 21കാരൻ  മരിച്ചനിലയിൽ, പൊലീസ് അന്വേഷണം

> **Lead Summary:** കൊച്ചി : കടവന്ത്ര ഗാന്ധിനഗറിലെ പാർക്കിൽ ഊഞ്ഞാൽചങ്ങല കഴുത്തിൽകുരുങ്ങി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

## Article Content

കൊച്ചി : കടവന്ത്ര ഗാന്ധിനഗറിലെ പാർക്കിൽ ഊഞ്ഞാൽചങ്ങല കഴുത്തിൽകുരുങ്ങി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ആലുവ ചെമ്പറക്കി അരിമ്പശ്ശേരി എ.എം. അബ്ദുൽ കരീമിന്റെയും ഷംലയുടെയും മകൻ മുഹമ്മദ് ഫർഹാനെ (21)യാണ് ഇന്നലെ പുലർച്ചെ ഒന്നരയോടെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഒരു യൂട്യൂബറുടെ ക്യാമറാമാനായിരുന്നു മുഹമ്മദ്.

സുഹൃത്തായ യുവതിയോടൊപ്പം പുലർച്ചെ പാർക്കിലെത്തിയശേഷം ഇരുവരും തമ്മിൽ വാക്കുതർക്കുമുണ്ടായി. തുടർന്ന് യുവാവ് ഊഞ്ഞാലിന്റെ ചങ്ങല കഴുത്തിൽ കുരുക്കുകയായിരുന്നുവെന്നാണു സൂചന.

ഇതുകണ്ട സുഹൃത്ത് വഴിയാത്രക്കാരോടു സഹായമഭ്യർഥിച്ചു. തുടർന്ന് അടുത്തുതന്നെയുള്ള ഇവരുടെ താമസസ്ഥലത്തെ മറ്റു കൂട്ടുകാരികളെ വിവരമറിയിച്ചു. തുടർന്ന് കടവന്ത്ര പൊലീസ് സ്ഥലത്തെത്തി ചങ്ങലയിൽനിന്നു മൃതദേഹം പുറത്തെടുക്കുകയായിരുന്നു.

കോട്ടയംകാരിയായ സുഹൃത്ത് കോസ്‌മെറ്റോളജി ക്ലിനിക്കിലെ ജോലിക്കാരിയാണെന്നു പൊലീസ് പറഞ്ഞു.

A 21-year-old man, identified as Muhammad Farhan, was found dead in a park in Kadavanthra, Kochi, early on Monday. Police said he had arrived there with a female friend and an argument broke out before he was found hanging from a swing chain, and an investigation is underway.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389419/kochi-park-death-argument-investigation)